മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യക്കെതിരെ ബിനാമി ഇടപാട് ആരോപണവുമായി പി മുഹമ്മദ് ഷമ്മാസ്. കാർട്ടൻ ഇന്ത്യ അലൈൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിക്ക് ദിവ്യയുമായി ബന്ധം .11 കോടിയോളം രൂപയുടെ കരാറുകൾ ഇവർക്ക് നൽകി. കമ്പനിയുടെ എംഡി മുഹമ്മദ് ആസിഫ് ദിവ്യയുടെ നാട്ടുകാരൻ ,ഇയാളും ദിവ്യയുടെ ഭർത്താവും പാലക്കയം തട്ടിന് സമീപം നാല് ഏക്കറോളം ഭൂമി വാങ്ങി. ദിവ്യയുടെ ഭർത്താവ് അജിത്തിന്റെ പേരിൽ 50 സെന്റോളം ഭൂമിയെന്ന് ഷമ്മാസ്.കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടിനും ബിനാമി ഇടപാടിൽ പങ്കെന്നും കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട്.

