Home Politics വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

by Sayana k
0 comments

വയനാട് ഡിസിസി ട്രഷറർ എൻ എം വിജയൻ്റെ മരണത്തിൽ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. രണ്ടാംപ്രതി എൻഡി അപ്പച്ചൻ, മൂന്നാം പ്രതി കെ കെ ഗോപിനാഥൻ എന്നിവരുടെ അറസ്റ്റാണ് അന്വേഷണസംഘം രേഖപ്പെടുത്തിയത്. മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനു ഒടുവിലായിരുന്നു അറസ്റ്റ്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്. രണ്ടുപേർക്കും കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.


മൂന്നാംപ്രതിയും മുൻ കോൺഗ്രസ് നേതാവുമായ കെ കെ ഗോപിനാഥൻ്റെ വീട്ടിൽ നിന്ന് കേസുമായി ബന്ധമുള്ള രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. രണ്ടാം പ്രതി അപ്പച്ചൻ മൂന്നാം, പ്രതി ഗോപിനാഥൻ എന്നിവരെ മൂന്നുദിവസം ചോദ്യംചെയ്യാനായി കൽപ്പറ്റ ചീഫ് സെഷൻസ് കോടതി അനുമതി നൽകിയിരുന്നു. ഒന്നാംപ്രതി ഐ സി ബാലകൃഷ്ണൻ എംഎൽഎ 24ന് അന്വേഷണ സംഘത്തിന് മുൻപിൽ ചോദ്യം ചെയ്യലിനായി ഹാജരാകുമെന്ന് അറിയിച്ചിട്ടുണ്ട്. അതേ സമയം കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ ഇന്ന് എൻഎം വിജയൻ്റെ കുടുംബത്തെ സന്ദർശിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign