Home News വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ

വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ

by Sayana k
0 comments

സി.പി.എം മുതിർന്ന നേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ. വി.എസിനെ തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് ഗവർണർ കണ്ടത്. കോളജ് പഠനകാലത്താണ് താൻ വി.എസിനെ കുറിച്ച് കേൾക്കുന്നത്. മാതൃകാപരമായി പൊതുജീവിതം നയിച്ച ആളാണ്. ഗവർണറായി എത്തിയപ്പോൾ വി.എസിനെയും കുടുംബത്തെയും സന്ദർശിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കുന്നുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയും രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചിരുന്നു. ജനുവരി രണ്ടിനാണ് രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍ കേരളത്തിന്‍റെ 23ാമത്തെ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും ബി.ജെ.പി കേന്ദ്ര നേതൃത്വവുമായും അടുത്ത ബന്ധമുള്ള ആര്‍ലെക്കർ കേരള ഗവർണറായത്.മുൻ ഹിമാചൽ പ്രദേശ് ഗവർണറും ഗോവ നിയമസഭ സ്പീക്കറും മന്ത്രിയുമായിരുന്നു ആർലെക്കർ.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign