Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ഭവന പുനരുദ്ധാരണ/ വായ്പ പദ്ധതി

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന ഭവന പുനരുദ്ധാരണ/ഭവന വായ്പ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഭവന പുനരുദ്ധാരണത്തിന്  പരമാവധി 5,00,000 രൂപയും ഭവനനിർമ്മാണത്തിന്   പരമാവധി 20,00,000 രൂപയുമാണ് വായ്പ അനുവദിക്കുന്നത്. 18 നും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള പട്ടികജാതി, പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോര്‍പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷാഫോറവും വിശദ വിവരങ്ങളും എ.കെ.ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍: 04972705036, 9400068513

അധ്യാപക ബാങ്കിലേക്ക് അപേക്ഷിക്കാം

സംസ്ഥാന സാക്ഷരതാ മിഷന്‍ പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നടത്തുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ ഭാഗമാകാന്‍ യോഗ്യരായ അധ്യാപകര്‍ക്ക് അവസരം. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, കണക്ക്, സാമൂഹ്യപാഠം, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ ബിരുദവും ബി.എഡും ആണ് അടിസ്ഥാന യോഗ്യത. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വിഷയത്തില്‍ ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. സന്നദ്ധ പ്രവര്‍ത്തനത്തിന് താല്‍പര്യമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സഹിതം ജില്ലാ കോ ഓര്‍ഡിനേറ്റര്‍, ജില്ലാ സാക്ഷരത മിഷന്‍, ജില്ലാ പഞ്ചായത്ത്, സിവില്‍ സ്റ്റേഷന്‍ പി ഒ, കണ്ണൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ മൂന്നിനകം ലഭിക്കണം.

കഥാരചന മത്സരം

കേരളോത്സവത്തിന്റെ ഭാഗമായുള്ള ഇംഗ്ലീഷ്/ഹിന്ദി കഥാരചന ജില്ലാതല മത്സരത്തില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികള്‍ അവരുടെ ലോഗിനില്‍ ഒക്‌ടോബര്‍ 31 നകം രജിസ്‌ട്രേഷന്‍ നടത്തണം. 2025 ജനുവരി ഒന്നിന് 15 വയസ് തികഞ്ഞ, 29 വയസ് കവിയാത്തവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍: 04972705460

കുക്ക്, ഹെൽപ്പർ നിയമനം

2025-26 ലെ ശബരിമല മണ്ഡല മകര വിളക്ക് ഉത്സവത്തിന്റെ ഭാഗമായി കെ എ പി നാലാം ബറ്റാലിയനിൽ ദിവസ വേതനാടിസ്ഥാനത്തിൽ കുക്ക്, ഹെൽപ്പർ  (എസ് പി ഒ) എന്നിവരെ  59 ദിവസത്തേക്ക് നിയോഗിക്കുന്നു. താൽപര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റ, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം ഒക്ടോബർ 30 ന് രാവിലെ 10.30 ന് മാങ്ങാട്ടുപറമ്പ് സ്ഥിതി ചെയ്യുന്ന കെ എ പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2781316

പ്രബന്ധ രചന, കൈയെഴുത്ത് മത്സരം

നവംബർ ഒന്ന് മലയാള ദിനാചരണത്തിന്റെയും ഭരണഭാഷാ വാരാഘോഷത്തിന്റെയും ഭാഗമായി കണ്ണൂർ ജില്ലാ ഭരണകൂടവും വിവര-പൊതുജന സമ്പർക്ക വകുപ്പും ചേർന്ന് കണ്ണൂർ സിവിൽ സ്‌റ്റേഷനിലെ ജീവനക്കാർക്കായി പ്രബന്ധരചന, കൈയെഴുത്ത് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. പ്രബന്ധരചന വിഷയം: ഭരണഭാഷയും ജനങ്ങളും. ഒക്‌ടോബർ 28 ചൊവ്വാഴ്ച ഉച്ച രണ്ട് മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തിലാണ് മത്സരം. വിജയികൾക്ക് നവംബർ ഒന്നിന് കലക്ടറേറ്റിൽ നടക്കുന്ന ജില്ലാതല ഉദ്ഘാടന ചടങ്ങിൽ സമ്മാനം നൽകും. പങ്കെടുക്കാൻ താൽപര്യമുള്ളവർ കലക്ടറേറ്റിലെ എൻ സെക്ഷനുമായി ബന്ധപ്പെടുക. ഫോൺ: 9495331970.വിദ്യാഭ്യാസ സ്‌കോളർഷിപ്പ്

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവ അംഗങ്ങളായ തൊഴിലാളികളുടെ ഗവ., എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എട്ടാം ക്ലാസ് മുതൽ പ്രൊഫഷണൽ കോഴ്‌സിന് വരെ പഠിക്കുന്ന കുട്ടികളിൽ നിന്നും വിദ്യാഭ്യാസ സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു. പ്ലസ് വൺ മുതലുള്ള കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കുന്നവർ പ്രസ്തുത കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കോ തത്തുല്യ ഗ്രേഡോ നേടിയിരിക്കണം. അപേക്ഷാ ഫോറം ജില്ലാ ഓഫീസിൽ നിന്നും കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (kmtwwfb.org) നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം, പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സർട്ടിഫിക്കറ്റ്, സാക്ഷ്യപ്പെടുത്തിയ മാർക്ക് ലിസ്റ്റ് എന്നീ രേഖകൾ സഹിതം നവംബർ 1 മുതൽ 30 വരെ ജില്ലാ ഓഫീസിൽ സ്വീകരിക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. ഫോൺ: 0497-2705197

ഫിഷറീസ് ഗാർഡ് നിയമനം

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ഫൈബർ ബോട്ടിൽ പട്രോളിംഗ് നടത്തുന്നതിന് ദിവസ വേതനാടിസ്ഥാനത്തിൽ ഫിഷറീസ് ഗാർഡിനെ നിയമിക്കുന്നു. വി എച്ച് എസ് സി ഫിഷറീസ് സയൻസ് / എച്ച് എസ് ഇ യോഗ്യതയോടൊപ്പം സ്രാങ്ക് ലൈസൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. മത്സ്യബന്ധന യാനങ്ങളിലോ മറ്റ് യാനങ്ങളിലോ സേവനമനുഷ്ഠിച്ചവർക്കും മത്സ്യത്തൊഴിലാളി കുടുംബത്തിൽ ജനിച്ചവർക്കും മുൻഗണന. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 30ന് രാവിലെ 10.30 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081

പ്രൊജക്ട് കോ ഓർഡിനേറ്റർ

ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പിലാക്കുന്ന ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി പ്രകാരം ദിവസ വേതനാടിസ്ഥാനത്തിൽ പ്രൊജക്ട് കോ ഓർഡിനേറ്ററെ നിയമിക്കുന്നു.
കാർഷിക സർവകലാശാല / ഫിഷറീസ് സർവകലാശാലയിൽ നിന്നും ബി.എഫ്.എസ് സി, അംഗീകൃത സർവകലാശാലയിൽ നിന്നും ജന്തുശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദത്തോടൊപ്പം സർക്കാർ വകുപ്പുകളിലോ സ്ഥാപനങ്ങളിലോ അക്വാ കൾച്ചർ സെക്ടറിൽ മൂന്ന് വർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ഒക്ടോബർ 30ന് രാവിലെ 11.30 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, കണ്ണൂർ എന്ന വിലാസത്തിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2731081

കുക്ക് നിയമനം

ജില്ലാ ആയുർവേദ ആശുപത്രിയിൽ കുക്ക് തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏഴാംക്ലാസ് യോഗ്യതയോടൊപ്പം അംഗീകൃത സ്ഥാപനങ്ങളിൽ പാചക മേഖലയിലുള്ള പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 50 വയസ്. താൽപര്യമുളളവർ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവ സഹിതം നവംബർ മൂന്നിന് രാവിലെ 11 മണിക്ക് താണയിലുള്ള ജില്ലാ ആയുർവേദ ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0497 2706666

സീറ്റ് ഒഴിവ്

നെരുവമ്പ്രം ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗിൽ ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്നോളജി കോഴ്സിൽ നിലവിലുള്ള ഒഴിവുകളിലേക്കുള്ള പ്രവേശനം ഒക്ടോബർ 30 ന് രാവിലെ 10 മണിക്ക് നടക്കും. രാവിലെ 11 മണിവരെയാണ് രജിസ്ട്രേഷൻ സമയം. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സൂപ്രണ്ട് മുമ്പാകെ അഭിമുഖത്തിന് എത്തണം.

ലേലം

പയ്യന്നൂർ സബ്കോടതിയുടെ വാറണ്ട് പ്രകാരം നിടിയേങ്ങ വില്ലേജിൽ ദേശത്ത് റീ സർവ്വേ നമ്പർ 25/488 ൽപ്പെട്ട 0.0202 ഹെക്ടർ വസ്തു നവംബർ 28 ന് രാവിലെ 11.30 ന് നിടിയേങ്ങ വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ നിടിയേങ്ങ വില്ലേജ് ഓഫീസിൽ നിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

കണ്ണൂർ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം പട്ടുവം വില്ലേജ് അരിയിൽ ദേശത്ത് റീ സർവെ നമ്പർ 262/105 ൽപ്പെട്ട 0.0122 ഹെക്ടർ വസ്തു ഡിസംബർ നാലിന് രാവിലെ 11.30 ന് പട്ടുവം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ പട്ടുവം വില്ലേജ് ഓഫീസിൽനിന്നോ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ലഭിക്കും.

ഓണ്‍ലൈന്‍ ലേലം

കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ അധീനതയിലുള്ള, ഉപയോഗ യോഗ്യമല്ലാത്ത 11 പോലീസ് വാഹനങ്ങള്‍ എം എസ് ടി സി ലിമിറ്റഡിന്റെ വെബ്സൈറ്റ് മുഖേനെ ഒക്ടോബര്‍ 28 ന് ലേലം ചെയ്യും. ഫോണ്‍: 9745537722

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign