Home News പഞ്ചായത്ത് വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

പഞ്ചായത്ത് വികസന സദസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ

by Sayana k
0 comments

പുതുപ്പള്ളി പഞ്ചായത്തും ചാണ്ടി ഉമ്മനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. പഞ്ചായത്തിനെതിരെ ചാണ്ടി ഉമ്മന്‍ മഴയത്ത് കുത്തിയിരിപ്പ് സമരം നടത്തി.
പരിപാടികളില്‍ ക്ഷണിക്കാതെ പേരും ഫോട്ടയോയും ഉപയോഗിക്കുന്നുവെന്നും വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ജനങ്ങളെ തെറ്റിധരിപ്പിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. എന്നാല്‍ ആരോപണങ്ങള്‍ പഞ്ചായത്ത് ഭരണസമിതി തള്ളി.

കഴിഞ്ഞ കുറച്ച് നാളുകളായി പഞ്ചായത്തും എംഎല്‍എയും തമ്മില്‍ തര്‍ക്കത്തിലാണ്. ഇന്ന് മിനി സിവില്‍ സ്റ്റേഷന്റെ ഉദ്ഘാടനത്തെ ചൊല്ലിയാണ് ഈ തര്‍ക്കം രൂക്ഷമായത്. വികസന പ്രവര്‍ത്തനങ്ങളില്‍ പഞ്ചായത്ത് ബോധപൂര്‍വ്വം അകറ്റി നിര്‍ത്തുകയാണെന്നാണ് ചാണ്ടി ഉമ്മന്‍ എംഎല്‍എ ആരോപണം. പലപരിപാടികളിലേക്കും ക്ഷണിക്കാറില്ല. എന്നാല്‍ ക്ഷണിക്കാത്തപ്പോഴും തന്റെ പേരും ഫോട്ടോയും പരിപാടികള്‍ക്ക് ഉപയോഗിക്കുകയാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിച്ചു. മിനി സിവില്‍ സ്റ്റേഷന് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് നല്കുന്നത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും ചാണ്ടി ഉമ്മന്‍ ആരോപിക്കുന്നു.

അതേസമയം ചാണ്ടിയുടെ ആരോപണങ്ങളെ പഞ്ചായത്ത് ഭരണസമിതി തള്ളി. എല്ലാ പരിപാടികളും കൃത്യമായി എംഎല്‍എയെ അറിയിക്കുന്നുണ്ടെനാണ് വൈസ് പ്രസിഡന്റ് പറയുന്നത്. മുമ്പും സമാനമായ രീതിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അവഗണിക്കുന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്ക് വരെ ചാണ്ടി ഉമ്മന്‍ പരാതി നല്കിയതാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign