Home kannur News പൊതുജനങ്ങളോട് സൗമ്യമായും കുറ്റക്കാരോട് കർക്കശമായും ഇടപെടാൻ പൊലീസ് സേനക്ക് കഴിയണം-മുഖ്യമന്ത്രി പിണറായി വിജയൻ

പൊതുജനങ്ങളോട് സൗമ്യമായും കുറ്റക്കാരോട് കർക്കശമായും ഇടപെടാൻ പൊലീസ് സേനക്ക് കഴിയണം-മുഖ്യമന്ത്രി പിണറായി വിജയൻ

by Sayana k
0 comments

ധർമശാല: പൊതുജനങ്ങളോട് സൗമ്യമായും കുറ്റക്കാരോട് കർക്കശമായും ഇടപെടാൻ പൊലീസ് സേനക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാങ്ങാട്ടുപറമ്പ് കെ.എ.പി ഗ്രൗണ്ടിൽ പാസിങ് ഔട്ട്പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

സേനയെ നവീകരിക്കുന്നതിന് വലിയ ശ്രമമാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളത്. അതിന്റെ അന്തഃസത്ത ഉൾക്കൊണ്ട് പ്രവർത്തിക്കാനുള്ള ഉത്തര വാദിത്തം ഓരോ അംഗത്തിലും അർപ്പിതമാണ്. പുതിയ റിക്രൂട്ടുകൾ ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം കാണിക്കണം. വിദഗ്‌ധ പരിശീലനമാണ് നിങ്ങൾക്ക് ലഭിച്ചത്. ഇത് ഔദ്യോഗികജീവിതത്തിൽ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ള നിരവധി പേരാണ് ഇത്തവണയും സേനയിലെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, എം.വി. ഗോവിന്ദ ൻ എം.എൽ.എ, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, റൂറൽ എസ്.പി അനൂജ് പലി വാൾ, കാസർകോട്-വയനാട് എസ്.പിമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ ബറ്റാലിയനുകളു ടെ പരേഡിൽ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign