Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

2025 പ്രവേശന പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ വിദ്യാർത്ഥികൾക്ക്  ABC ID/APAAR ID  ഉണ്ടായിരിക്കണം 

2025  പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ മൂന്ന് വർഷ ബിരുദ (FYUGP പാറ്റേൺ)  വിദ്യാർത്ഥികൾ K-REAP  സോഫ്റ്റ്‌വെയർ വഴി കോഴ്സ്/പരീക്ഷ രജിസ്‌ട്രേഷൻ നടത്തേണ്ട ആവശ്യത്തിലേക്കായി നവംബർ 20 നു മുൻപായി ഡിജിലോക്കർ വഴി ABC/APAARൽ രജിസ്റ്റർ ചെയ്തു ഐ ഡി നമ്പർ   സൂക്ഷിക്കേണ്ടതാണ്. ഡിജിലോക്കർ വഴി  ABC/APAAR ഐ ഡി രജിസ്റ്റർ  ചെയ്യുന്നതിനുള്ള വിശദാംശങ്ങൾ  ലിങ്ക് ഉൾപ്പെടെ സർവ്വകലാശാല വെബ്സൈറ്റിൽ (Examination Tab ൽ NAD/Digilocker ABC Registration ലിങ്കിൽ )  ലഭ്യമാണ്.

മഞ്ചേശ്വരം ക്യാമ്പസ്സിലെ നിയമ പഠന വിദ്യാലയം  പുതിയ ക്ലാസ് റൂം  ബിൽഡിങ്ങിന്റെ  ഉദ്ഘാടനം 

കണ്ണൂർ സർവകലാശാലയുെട മഞ്ചേശ്വരം ക്യാമ്പസ്സിലെ നിയമ പഠന വിദ്യാലയം സംഘടിപ്പിച്ച  പുതിയ ക്ലാസ് റൂം  ബിൽഡിങ്ങിന്റെ  ഉദ്ഘാടന ചടങ്ങ് 2025 നവംബർ 5-ന് രാവിെല 10.00 മണി്ക്  സംഘടിപ്പിച്ചു. ചടങ്ങ് മഞ്ചേശ്വരം മണ്ഡലത്തിെല ബഹുമാന്യനായ  എം.എൽ.എ ശ്രീ  എ.കെ . എം. അഷ് റഫ് അധ്യക്ഷത

വഹിച്ചു. ഉദ്ഘാടന കർമ്മം   ബഹുമാന്യനായ എം.പി ശ്രീ  രാജ്‌മോഹൻ  ഉണ്ണിത്താൻ  (കാസർേഗാഡ്) നിർവഹിച്ചു. ചടങ്ങ് ഡോ . എ. അശോകൻ  (സിണ്ടിക്കേറ്റ് മെമ്പർ , കണ്ണൂർ സർവകലാശാല)യുെട സ്വാഗത പ്രസംഗത്തോടെ  ആരംഭിച്ചു. ചടങ്ങിൽ പ്രമുഖ വ്യക്തികളും  ജനപ്രതിനിധികളും പങ്കെടുത്തു. ശ്രീമതി ഷമീന ടീച്ചർ(പ്രസിഡന്റ്, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ), ശ്രീമതി ജിയാൻ ലവിന മോന്തെറിയോ (പ്രസിഡന്റ്, മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്),ശ്രീ പി .കെ ഹനീഫ് (വൈസ് പ്രസിഡന്റ് മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത്),ശ്രീ മുഹമ്മദ് സിദ്ദീഖ് എം (വൈസ് പ്രസിഡന്റ് മഞ്ചേശ്വരം ഗ്രാമ  പഞ്ചായത്ത്),ശ്രീമതി കമലാക്ഷി .കെ (അംഗം .ജില്ലാ പഞ്ചായത്ത് ),ശ്രീ സജിത്ത് കുമാർ പി ,(സിണ്ടിക്കേറ്റ് മെമ്പർ ,കണ്ണൂർ സർവകലാശാല ),ശ്രീ എൻ ,അബ്ദുൽ ഹമീദ് (അംഗം ബ്ലോക്ക് പഞ്ചായത്ത് ), ശ്രീ .യാദവ ബഡാജെ (അംഗം ഗ്രാമ  പഞ്ചായത്ത് )എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.ശ്രീമതി പ്രസന്ന കുമാരി ഇ.എസ്.,വകുപ്പ് മേധാവി(I / C), നിയമ പഠന വിദ്യാലയം,മഞ്ചേശ്വരം ക്യാമ്പസ്, ചടങ്ങിനെക്കുറിച്ച് സംസാരിക്കുകയും സർവകലാശാലയുടെ തുടർച്ചയായ പിന്തുണയ്ക്കായി അവർ നന്ദിയും രേഖപ്പെടുത്തി.ശ്രീ ചിരാഗ് കെ. പി. (ചെയർപേഴ്സൺ DSU )മഞ്ചേശ്വരം ക്യാമ്പസ്,വിദ്യാർഥി സമൂഹത്തെ പ്രതിനിധീകരിച്ച ആശംസകൾ  അറിയിച്ചു. ചടങ്ങ്  ശ്രീ നാരായണ ദാസ് കെ, ജോയിന്റ് രജിസ്ട്രാർ  കണ്ണൂർ സർവകലാശാല-യുടെ നന്ദി പ്രസംഗത്തോടെ സമാപിച്ചു.

ഈ പരിപാടി,മഞ്ചേശ്വരം ക്യാമ്പസ്സിലെ നിയമ പഠന വിദ്യാലയത്തിന്റെ വളർച്ചയിൽ ഒരു നിർണായക ഘട്ടമായിരുന്നു, മികച്ച പഠന മേഖലയും സൗകര്യങ്ങളും ഉറപ്പാക്കുന്നതിൽ കണ്ണൂർ സർവകലാശാലയുടെ പ്രതിബദ്ധത ഈ ചടങ്ങ്  തെളിയിച്ചു

image.jpeg

പുനഃ പ്രവേശനം /  കോളേജ് മാറ്റം

കണ്ണൂർ സർവ്വകലാശാലയോട് അഫീലിയേറ്റ് ചെയ്ത ആർട്സ് ആന്റ് സയൻസ് കോളേജുകളിൽ 2025-26 അക്കാദമിക വർഷത്തെ  ബിരുദാനന്തര  ബിരുദ പ്രോഗ്രാമുകളുടെ  നാലാം   സെമസ്റ്ററിലേക്ക്     പുനഃ പ്രവേശനം, പുനഃ പ്രവേശനത്തോടുകൂടിയുള്ള കോളേജ് മാറ്റം എന്നിവയും,   MBA, MCA പ്രോഗ്രാമുകളുടെ    നാലാം  സെമെസ്റ്ററിലേക്കും, സർവകലാശാല  പഠന വകുപ്പുകളിലെ ബിരുദാനന്തര  ബിരുദ പ്രോഗ്രാമുകളുടെയും, 3 വർഷ  LLB, എം.എഡ്   പ്രോഗ്രാമുകളുടെ നാലാം  സെമസ്റ്ററിലേക്കും, അഫിലിയേറ്റഡ് കോളേജിലെ ഇന്റഗ്രേറ്റഡ് ബിരുദാനന്തര ബിരുദ പ്രോഗ്രാമിലെ 2,4,6,8,10 സെമസ്റ്ററിലേക്കും      പുനഃ പ്രവേശനം  അനുവദിക്കുന്നതിനായി  വിദ്യാർത്ഥികൾക്ക് 2025  നവംബർ 7    വരെ അപേക്ഷകൾ ഓൺലൈൻ മുഖേന സമർപ്പിക്കാവുന്നതാണ്. (www.kannuruniversity.ac.in – certificate portal)

യഥാസമയം അപേക്ഷ സമർപ്പിക്കാത്ത വിദ്യാർത്ഥികൾക്ക്  550 രൂപ ലേറ്റ് ഫീ  ഉൾപ്പെടെ 2025 നവംബര് 12  വരെ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. പിന്നീട് ലഭിക്കുന്ന അപേക്ഷകൾ നിരുപാധികം നിരസിക്കുന്നതായിരിക്കും.

                  നീന്തൽ പരിശീലക നിയമനം 

മാങ്ങാട്ടുപറമ്പ ക്യാമ്പസ്സിലെ സ്വിമ്മിങ്ങ് പൂളിലേക്ക് നീന്തൽ പരിശീലകനെ നിയമിക്കുന്നതിന് നവംബർ 6 ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് കായികവിദ്യാഭ്യാസ ഡയറക്ടറുടെ മാങ്ങാട്ടു പറമ്പിലുള്ള കാര്യാലയത്തിൽവച്ച് വാക്ക്-ഇൻ- ഇൻറർവ്യൂ നടത്തുന്നു.ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. സ്വിമ്മിങ്ങിൽ എൻ.ഐ.എസ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് മുൻഗണന. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന  സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുകളും ഇൻറർവ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.ഫോൺ 0497 2784 615

അസിസ്റ്റന്റ് പ്രൊഫസർ (മണിക്കൂർ അടിസ്ഥാനത്തിൽ) നിയമനം  

  കണ്ണൂർ യൂണിവേഴ്സിറ്റിയുടെ നീലേശ്വരം ക്യാമ്പസിലെ, സെൻറെർ ഫോർ എംബിഎ യിൽ മണിക്കൂർ അടിസ്ഥാനത്തിൽഒരു അസിസ്റ്റൻറ് പ്രൊഫസർ (ഫിനാൻസ് സ്പെഷ്യലൈസേഷൻ) ഒഴിവിലേക്ക് അഭിമുഖം  07/ 11/ 2025 ന് ഡിപ്പാർമെൻറ് ഓഫ് മാനേജ്‌മെൻറ് സ്റ്റഡീസ് , താവക്കര ക്യാമ്പസ്സിൽ വച്ചു നടക്കുന്നു, ഉദ്യോഗാർത്ഥികൾ  50% ശതമാനത്തിൽ കൂടുതൽ ബിരുദനന്തര ബിരുദം ഉള്ളവരും, NET പാസ്സായവരും ആയിരിക്കണം, NET ഉള്ളവരുടെ  അഭാവത്തിൽ NET ഇല്ലാത്തവരെയും പരിഗണിക്കുന്നതാണ്. റിട്ടയർ പ്രൊഫെസ്സർസ് ഇൻ മാനേജ്‌മന്റ് /കോമേഴ്‌സ്, ഇൻഡസ്ട്രീ എക്സ്പെർട്സ്  ഇവരെയും പരിഗണിക്കുന്നതാണ് .ഫോൺ 8848015764 .

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign