Home kannur News കണ്ണൂർ റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ്: പുതിയത് നിർമ്മിക്കും

കണ്ണൂർ റെയിൽവേ ഫൂട്ട് ഓവർ ബ്രിഡ്ജ്: പുതിയത് നിർമ്മിക്കും

by Sayana k
0 comments

​കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ വടക്കുഭാഗത്തുള്ള ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ പുനർനിർമ്മാണം സംബന്ധിച്ച സുപ്രധാന തീരുമാനം ബഹുമാനപ്പെട്ട പാർലമെന്റ് അംഗം പി. സന്തോഷ് കുമാറിനെ റെയിൽവേ ഔദ്യോഗികമായി അറിയിച്ചു.

റെയിൽവേ ഡിവിഷണൽ മാനേജർ മുഖേന എം.പിക്ക് നൽകിയ കത്തിലാണ്, നിലവിലുണ്ടായിരുന്ന പാലത്തിൻ്റെ അവസ്ഥയും പുതിയ പാലം നിർമ്മിക്കാനുള്ള നടപടികളും വ്യക്തമാക്കിയത്. നേരത്തെ ഫുട്ട് ഓവർ ബ്രിഡ്ജിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി റെയിൽവെ അധികാരികൾക്ക് എം പി. കത്ത് നൽകിയിരുന്നു. സുരക്ഷാ കാരണങ്ങളാൽപഴയ പാലം പൊളിച്ചത്, കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ അമ്പത് വർഷത്തിലധികം പഴക്കമുള്ള ഫൂട്ട് ഓവർ ബ്രിഡ്ജ് ഘടനാപരമായ ഗുരുതരമായ കേടുപാടുകൾ കാരണം ഉപയോഗശൂന്യമാവുകയും പൊതു സുരക്ഷയ്ക്ക് ഭീഷണിയാവുകയും ചെയ്തിരുന്നു.

പുതിയ ബ്രിഡ്ജിന് അനുമതിയായി പഴയ പാലം പൊളിച്ച് നീക്കിയ സാഹചര്യത്തിൽ, യാത്രക്കാരുടെ സൗകര്യത്തിനായി പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജ് നിർമ്മിക്കുന്നതിനുള്ള നടപടികൾ റെയിൽവേ വേഗത്തിലാക്കി. പുതിയ ബ്രിഡ്ജിന്റെ പൊതുവായ രൂപരേഖയ്ക്ക് അധികൃതർ അംഗീകാരം നൽകിയതായും, ഇതിനായുള്ള ചെലവ് എസ്റ്റിമേറ്റിനും അനുമതി ലഭിച്ചിട്ടുണ്ട്.

പുതിയ പാലം നിർമ്മിക്കുന്നതിനുള്ള ലെറ്റർ ഓഫ് അഡ്മിനിസ്ട്രേഷനും അനുമതി ചെയ്തതായി. എംപിക്ക് നൽകിയ കത്തിൽ വ്യക്തമാക്കുന്നു.

​പുതിയ ഫൂട്ട് ഓവർ ബ്രിഡ്ജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കാനും, യാത്രക്കാർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ ഗതാഗതം ഉറപ്പാക്കാനുമാണ് റെയിൽവേ ലക്ഷ്യമിടുന്നത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign