Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

പരീക്ഷാ സെന്ററില്‍ മാറ്റം

കണ്ണൂര്‍ ജി.വി.എച്ച്.എസ്.എസ് (സ്പോര്‍ട്‌സ്) സ്‌കൂളില്‍ ജില്ലാ കലോത്സവം നടക്കുന്നതിനാല്‍ നവംബര്‍ എട്ട് മുതല്‍ 18 വരെ നടത്താനിരുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ സെന്റര്‍ പള്ളിക്കുന്ന് ജി.എച്ച്.എസ്.എസിലേക്ക് മാറ്റിയതായി ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

പി എസ് സി അഭിമുഖം

ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (ഫസ്റ്റ് എന്‍സിഎ-എല്‍സി/എഐ) (കാറ്റഗറി നമ്പര്‍ 157/2024), ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (ബൈ ട്രാന്‍സ്ഫര്‍ റിക്രൂട്ട്മെന്റ് ഫ്രം ക്ലാര്‍ക്ക്/ ടൈപ്പിസ്റ്റ്/ അറ്റന്‍ഡര്‍/ ഓഫീസ് അറ്റന്റന്‍ഡ്/ ഫുള്‍ടൈം മീനിയല്‍ ഇന്‍ ദി ജനറല്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റ്) (കാറ്റഗറി നമ്പര്‍ 610/2024) തസ്തികകളുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച ഉദ്യോഗാര്‍ഥികളുടെ അഭിമുഖം നവംബര്‍ 20 ന് കെപിഎസ് സി കോഴിക്കോട് ജില്ലാ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്തെടുത്ത ഇന്റര്‍വ്യൂ മെമ്മോ, ബയോഡാറ്റാ പ്രഫോര്‍മ, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പില്‍ സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 039/2020) തസ്തികയുടെ 2023 ജനുവരി 10 ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടിക ഒക്ടോബര്‍ 18 ന് കാലഹരണപ്പെട്ടതായി കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

കത്തും സര്‍ട്ടിഫിക്കറ്റും കൈപ്പറ്റണം

നവംബര്‍ 12 മുതല്‍ 17 വരെ തൃശ്ശൂര്‍ ജില്ലയില്‍ നടക്കുന്ന സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റിനായി ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട മത്സരാര്‍ഥികള്‍ അവരുടെ ഓഫീസില്‍ നിന്നും വിടുതല്‍ ചെയ്യുന്നതിന് ഓഫീസ് മേധാവിക്കുള്ള കത്തും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നിന്നും കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍-9744707879

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ് വകുപ്പില്‍ അഡ്ഹോക്ക് അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതിന് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 24 ന് രാവിലെ 11 മണിക്ക് യോഗ്യത പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in ല്‍ ലഭിക്കും.

ക്യാമ്പ് അസിസ്റ്റന്റ് നിയമനം

കണ്ണൂര്‍ ഗവ. എഞ്ചിനീയറിംഗ് കോളേജ് പരീക്ഷാ വിഭാഗത്തില്‍ ക്യാമ്പ് അസിസ്റ്റന്റിനെ ദിവസവേതനാടിസ്ഥാനത്തില്‍ ആറ് മാസത്തേക്ക് നിയമിക്കുന്നു. ഡിഗ്രി/ഡിപ്ലോമയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ നവംബര്‍ 11 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 04972780226

അധ്യാപക നിയമനം

കണ്ണൂര്‍ ഗവ. ടൗണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ സീനിയര്‍ സുവോളജി അധ്യാപകനെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 11 ന് രാവിലെ 11 മണിക്ക് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

തെറാപിസ്റ്റ് നിയമനം

ജില്ലാ ആയുര്‍വേദ ആശുപത്രിയിലെ പഞ്ചകര്‍മ പദ്ധതിയിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ രണ്ട് പുരുഷ തെറാപിസ്റ്റുകളെ നിയമിക്കുന്നു. ഡി എ എം ഇയുടെ ആയുര്‍വേദ തെറാപിസ്റ്റ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാവകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0497 2700911

ഐ എഫ് സിയില്‍ ആങ്കര്‍, സീനിയര്‍ സി ആര്‍ പി

2025-26 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയിലെ കുറ്റിയാട്ടൂര്‍, മയ്യില്‍, മാങ്ങാട്ടിടം, പരിയാരം, പായം, കതിരൂര്‍, കണിച്ചാര്‍, ആറളം, കൊട്ടിയൂര്‍, പയ്യാവൂര്‍ സി.ഡി.എസുകളില്‍ ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് ഫാമിംഗ് ക്ലസ്റ്ററുകളില്‍ ആങ്കര്‍, സീനിയര്‍ സി ആര്‍ പി തസ്തികകളിലേക്ക് നിയമനം നടത്തുന്നു. പ്ലസ് ടു, വിഎച്ച്സി അഗ്രികള്‍ച്ചര്‍/ അലൈഡ് സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് ഐ എഫ് സി ആങ്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. എക്സ്റ്റന്‍ഷന്‍ ആന്‍ഡ് മാര്‍ക്കറ്റിംഗില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണ. ഇവരുടെ അഭാവത്തില്‍ എതെങ്കിലും വിഷയത്തില്‍ ഡിഗ്രിയും കാര്‍ഷിക മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവരെ പരിഗണിക്കും. ഉയര്‍ന്ന പ്രായപരിധി 40 വയസ്.

കൃഷി സഖി/പശുസഖി/അഗ്രി സി ആര്‍ പി എന്ന നിലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്ക് സീനിയര്‍ സി ആര്‍ പി തസ്തികയിലേക്ക് അപേക്ഷിക്കാം. സി ആര്‍ പിമാരുടെ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 50 വയസ്. അതാത് ഗ്രാമപഞ്ചായത്തുകളില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം നവംബര്‍ 15ന് വൈകീട്ട് അഞ്ചിനകം തപാല്‍ വഴിയോ നേരിട്ടോ കുടുംബശ്രീ ജില്ലാമിഷന്‍ കോ ഓര്‍ഡിനേറ്റര്‍, ബി എസ് എന്‍ എല്‍ ഭവന്‍, മൂന്നാം നില, സൗത്ത് ബസാര്‍, കണ്ണൂര്‍ – 670002 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702080

അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

പറശ്ശിനിക്കടവ് എം.വി.ആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ കേരള ആരോഗ്യ സര്‍വകലാശാല അംഗീകരിച്ച 2025 – 26 വര്‍ഷത്തെ ബി എസ് സി നേഴ്സിംഗ് (ആയുര്‍വേദം), ബി ഫാം (ആയുര്‍വേദം) കോഴ്സുകളുടെ ഒന്നാംഘട്ട അലോട്ട്മെന്റ് www.lbscentre.kerala.gov.in വെബ്സൈറ്റില്‍ പ്രസീദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചവര്‍ വെബ്സൈറ്റില്‍നിന്നും പ്രിന്റെടുത്ത മെമ്മോ സഹിതം കോളേജില്‍ ഫീസ് ഒടുക്കി നവംബര്‍ 10 മുതല്‍ 15 നകം നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 0471 2560361, 0471 2560362, 0471 2560363, 0471 2560364

ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സ്

തോട്ടട ഗവ. ഐ.ടി.ഐയില്‍ ഐ എം സിയുടെ ഇന്റീരിയര്‍ ഡിസൈനിംഗ് കോഴ്സിലേക്ക് എസ് എസ് എല്‍ സി, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി ടെക് യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ ഭാഗമായി ഓട്ടോകാഡ്, ത്രീ ഡി സ്റ്റുഡിയോ, വി റെ, ഫോട്ടോഷോപ്പ്, സ്‌കെച്ച് അപ്, റെവിറ്റ് ആര്‍ക്കിടെക്ചര്‍, ലൂമിയോണ്‍, ത്രീ ഡി പ്രിന്റിംഗ് സോഫ്റ്റ് വെയറുകളില്‍ പരിശീലനം ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് നവംബര്‍ 15 വരെ അപേക്ഷിക്കാം. ഫോണ്‍: 9447311257, 8075306525

ഓണ്‍ലൈന്‍ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തടികളുടെ ലേലം നവംബര്‍ 18 ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign