Home News ചെങ്കോട്ട സ്‌ഫോടനം: കാറിലുണ്ടായിരുന്നത് ഉമര്‍ നബി തന്നെ, നിര്‍ണായകമായി ഡിഎന്‍എ പരിശോധന ഫലം

ചെങ്കോട്ട സ്‌ഫോടനം: കാറിലുണ്ടായിരുന്നത് ഉമര്‍ നബി തന്നെ, നിര്‍ണായകമായി ഡിഎന്‍എ പരിശോധന ഫലം

by Sayana k
0 comments

ഡൽഹി സ്ഫോടനക്കേസ് പ്രതി ഡോ. ഉമർ നബിതന്നെയാണ് കാർ ഓടിച്ചിരുന്നതെന്ന് സ്ഥിരീകരീകരണം. കുടുംബംഗങ്ങളുടെ ഡി എൻ എ സാമ്പിളുകളുടെ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വൈറ്റ് കോളർ ഭീകര സംഘത്തിലെ പ്രധാനികൾ ഡോ ഉമറും ഡോ. മുസമ്മിൽ ഷക്കീലുമെന്ന് എൻഐഎ. ഡിസംബർ 6 ന് വൻ ആക്രമണം നടത്താൻ സംഘം പദ്ധതിയിട്ടതായി റിപ്പോർട്ട്. സ്ഫോടനം നടത്തിയ ഐ 20 കാർ വാങ്ങാൻ ഉമർ ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ താരിഖ് എന്ന പേര് ഉപയോഗിച്ചതായി വിവരം.

ഉമർ സ്ഫോടനം നടത്തിയത് മുസമിൽ പിടിയിലായതോടെ എന്നാണ് നിഗമനം. മുസമ്മിൽ അറസ്റ്റിലായതോടെ ഉമർ പരിഭ്രാന്തിയിലാവുകയായിരുന്നു. ഉമർ വൻ ആക്രമണ പദ്ധതി മുസമിലുമായി പങ്കുവെച്ചിരുന്നു. ഉമറും മുസമിലും തമ്മിൽ 2018 മുതൽ ബന്ധം ഉണ്ടായിരുന്നതായി പോലീസ് വൃത്തങ്ങൾ പറയുന്നു. സ്ഫോടനത്തിന് മുൻപ് സെൻട്രൽ ഡൽഹിയിലെ ഫൈസ്-ഇ-ഇലാഹി മസ്ജിദിൽ ഉമർ എത്തിയതായി സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.

15 മിനിറ്റ് സമയം മസ്ജിദിൽ ചിലവഴിച്ചു. ഉമർ മസ്ജിദിൽ എത്തിയത് തിങ്കളാഴ്ച ഉച്ചയ്ക്ക് 2:34 ഓടെ. മാസ്ക് ഇല്ലാത്ത ഉമറിന്റെ ദൃശ്യങ്ങൾ ഏജൻസികൾക്ക് ലഭിച്ചത് മസ്ജിദിനു സമീപത്ത് നിന്നുമാണ്. മസ്ജിദിൽ വച്ച് ആരെയെങ്കിലും കണ്ടുമുട്ടിയോ എന്ന് ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. ഉത്കണ്ഠയോടെയാണ് ഒമർ മസ്ജിദിൽ നിന്നും മടങ്ങിയത്. നടക്കുമ്പോൾ പിന്നോട്ട് തിരിഞ്ഞു നോക്കി കൊണ്ടിരുന്നതായി ദൃശ്യങ്ങളിലുണ്ടെന്ന് ഏജൻസികൾ പറയുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign