Home kannur News തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ 8290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയിൽ ആകെ 8290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു

by Sayana k
0 comments
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനായി കണ്ണൂർ ജില്ലയിൽ ആകെ 8290 പേർ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതിൽ 3934 പുരുഷമാരും 4356 സ്ത്രീകളുമാണുള്ളത്.
നാമ നിർദ്ദേശ പത്രിക സമർപ്പണത്തിന്റെ അവസാന ദിവസമായ നവംബർ 21 വെള്ളിയാഴ്ച 2741 പേർ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഗ്രാമപഞ്ചായത്തുകളിൽ 1766 , നഗരസഭകളിലായി 528, കോർപ്പറേഷനിൽ 101, ജില്ലാ പഞ്ചായത്തിൽ 39, ബ്ലോക്ക് പഞ്ചായത്തിൽ 307 വീതം നാമനിർദ്ദേശ പത്രികകളാണ് വരണാധികാരി/ ഉപവരണാധികാരികൾ മുമ്പാകെ നൽകിയത്.
നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന നവംബർ 22 ശനിയാഴ്ച രാവിലെ പത്ത് മണി മുതൽ ആരംഭിക്കും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയ്യതി നവംബർ 24 ആണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign