Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ട്രേഡ് ടെസ്റ്റ് : ഡിസംബര്‍ അഞ്ചുവരെ അപേക്ഷിക്കാം

ഡിസംബര്‍ മാസം നടക്കുന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് ലഫ്റ്റ് ഓവര്‍ / സപ്ലിമെന്ററി പരീക്ഷയ്ക്ക് ഡിസംബര്‍ അഞ്ചിന് വൈകീട്ട് നാല് മണിവരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ലഭിക്കും. ഫോണ്‍: 04972 835183

പി എസ് സി അഭിമുഖം

ജില്ലയില്‍ എല്‍ എസ് ജി ഡി വകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍: 611/2024) തസ്തികയുടെ തെരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട് ഒറ്റത്തവണ വെരിഫിക്കേഷന്‍ പൂര്‍ത്തീകരിച്ച 101 ഉദ്യോഗാര്‍ഥികളുടെ അഭിമുഖ പരീക്ഷ ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തീയതികളില്‍ കെപിഎസ് സി കണ്ണൂര്‍ ജില്ലാ ഓഫീസിലും ഡിസംബര്‍ മൂന്നിന്കാസര്‍ഗോഡ് ജില്ലാ ഓഫീസിലും നടക്കും. ഉദ്യോഗാര്‍ഥികള്‍ കമ്മീഷന്‍ അംഗീകരിച്ച അസ്സല്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ പ്രമാണങ്ങള്‍, ഡൗണ്‍ലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റാ ഫോം, ഒ ടി വി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിക്കപ്പെട്ട തീയതിയിലും സമയത്തും സ്ഥലത്തും നേരിട്ട് എത്തണം.

ദര്‍ഘാസ് ക്ഷണിച്ചു

കണ്ണൂര്‍ ഗവ. ഐ.ടി.ഐയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇലക്ട്രിക്കല്‍ ട്രേഡുകളില്‍ വിവിധ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകള്‍ പ്രിന്‍സിപ്പല്‍, ഗവ. ഐ.ടി.ഐ കണ്ണൂര്‍, തോട്ടട പി.ഒ, കണ്ണൂര്‍ – 670007 എന്ന വിലാസത്തില്‍ ഡിസംബര്‍ രണ്ടിന് ഉച്ചയ്ക്ക് മൂന്നുമണിവരെ സ്വീകരിക്കും.

ക്വട്ടേഷന്‍ ക്ഷണിച്ചു

ജലസേചന വകുപ്പിന്റെ ബൊലേറോ വാഹനം ലേലം ചെയ്ത് വില്‍പന നടത്തി, ആവശ്യമെങ്കില്‍ അഞ്ച് വര്‍ഷത്തേക്ക് കാര്യാലയത്തിലേക്ക് തന്നെ തിരികെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 24 ന് വൈകീട്ട് നാല് മണിക്കകം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, പി വൈ ഐ പി സബ്ഡിവിഷന്‍ മട്ടന്നൂര്‍ – 670702 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 8606626329

ഓണ്‍ലൈന്‍ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ തേക്ക് തടികളുടെ ലേലം ഡിസംബര്‍ മൂന്നിന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign