Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

26.11.2025 നു ചേർന്ന സിണ്ടിക്കേറ്റ് യോഗത്തിന്റെ തീരുമാനങ്ങൾ 

  1. ഭരണഘടനാദിനവുമായി ബന്ധപ്പെട്ട് ഗവണ്മെന്റ് നിർദ്ദേശത്തെ തുടർന്ന് സിണ്ടിക്കേറ്റ് യോഗത്തിൽ ഭരണഘടനയുടെ അന്തസ്സും മതേതര മൂല്യങ്ങളും ഉയർത്തി  പിടിക്കുന്ന പ്രതിജ്ഞയെടുത്തു.

  2. വിവിധ കോളെജുകളിലെ 24 അസിസ്റ്റന്റ് പ്രൊഫസർ മാരുടെ സ്ഥാനക്കയറ്റത്തിന് അംഗീകാരം നൽകി.

  3. ‘വയനാട് പരിവാർ’,   ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിച്ച കത്തിന്റെ അടിസ്ഥാനത്തിൽ മാനന്തവാടിയിൽ ‘സെന്റർ ഫോർ ഡിസബിലിറ്റി സ്റ്റഡീസ്’ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് റിപ്പോർട്ട് സമർപ്പിക്കുവാൻ ബിഹേവിയറൽ സയൻസ് വകുപ്പ് മേധാവിയെ ചുമതലപ്പെടുത്തി.

  4. ക്രിസ്തുമസ് അവധിയുമായി ബന്ധപ്പെട്ട ഭേദഗതി അംഗീകരിച്ചു. ഡിസംബർ 23 നു കോളേജുകൾ അടക്കുകയും 2026 ജനുവരി 5 ന് തുറക്കുകയും ചെയ്യുന്ന തരത്തിലാണ് ഭേദഗതി വരുത്തിയിരിക്കുന്നത്.

  5. NAAC അക്ക്രെഡിറ്റേഷൻ തയ്യാറെടുപ്പിൻറെ  ഭാഗമായി സിണ്ടിക്കേറ്റ് അംഗങ്ങൾ സർവ്വകലാശാല പഠന വകുപ്പുകൾ സന്ദർശിക്കുന്നതിനുള്ള ഷെഡ്യൂളിന് അംഗീകാരം നൽകി

 

  1. കണ്ണൂർ സർവ്വകലാശാലയും മെക്സികോ വിലെ കൊഹില സർവ്വകലാശാലയുമായി ലൈഫ് സയൻസിൽ  ഗവേഷണം ഊർജ്ജിതപ്പെടുത്തുന്നതിനായി MoU ഒപ്പുവെക്കാൻ തീരുമാനിച്ചു.

  2. കുട്ടികളുടെ അഭാവത്തിൽ തുടർ നടത്തിപ്പ് അസാധ്യമായ കോളേജുകൾക്ക് മാത്രമായി കുടിശ്ശിക വരുത്തിയ തുക അടച്ചു കഴിഞ്ഞാൽ കോഴ്സ് ഡിസഫിലിയേഷൻ ഫീസിൽ  50 % കിഴിവ് അനുവദിക്കാമെന്ന് തീരുമാനിച്ചു

ദേശീയ സെമിനാർ സമാപിച്ചു 

ഭൗതിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച ത്രിദിന ദേശീയ സെമിനാർ 21 നു സമാപിച്ചു. സമാപന സമ്മേളനം ഐഐടി മദ്രാസിലെ  പ്രൊഫസർ ടിജു തോമസ് ഉത്‌ഘാടനം ചെയ്തു. സെമിനാർ കൺവീനർ പ്രൊഫ. ദീപക് സ്വാഗതവും സെക്രട്ടറി ഡോ. വിജിത്ത് നന്ദിയും പറഞ്ഞു. ഇന്ത്യയിലെ വിവിധ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നായി നൂറിലധികം പേർ പങ്കെടുത്ത പരിപാടിയിൽ ദേശീയ അന്തർദേശീയ തലത്തിൽ പ്രശസ്തരായ ശാസ്ത്രജ്ഞർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. കുസാറ്റ്’ വൈസ് ചാൻസലർ പ്രൊഫ. ജുനൈദ് ബുഷിരി ഉത്‌ഘാടനം നടത്തിയ സെമിനാറിൽ പ്രൊഫ. ശ്രീകാന്ത്, പ്രൊഫ. രുക്മണി മൊഹന്ത (ഹൈദരാബാദ് യൂണിവേഴ്സിറ്റി), പ്രൊഫ. ആഞ്ജൻ ഗിരി (ഐഐടി ഹൈദരാബാദ്), പ്രൊഫ. പ്രശാന്ത് രവീന്ദ്രൻ (പോണ്ടിച്ചേരി സെൻട്രൽ യൂണിവേഴ്സിറ്റി), സീനിയർ പ്രൊഫ. പ്രദ്യുമ്നൻ (കാലിക്കറ്റ് യൂണിവേഴ്സിറ്റി), പ്രൊഫ. സ്വപ്ന നായർ (കേരള സെൻട്രൽ യൂണിവേഴ്സിറ്റി), ഡോ. ശ്രീനാഥ് (എൻഐറ്റി സുറത്കൽ), ഡോ. ബിനു കുമാർ (റ്റി എ എസ് എൽ ബാംഗ്ലൂർ) തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ റഗുലർ ബിരുദ അസൈൻമെന്റ് 

കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പ്രോഗ്രാമുകൾ (FYUGP പാറ്റേൺ – 2024 പ്രവേശനം – റഗുലർ മാത്രം) രണ്ടാം സെമസ്റ്റർ ഏപ്രിൽ 2025 സെഷനിലെ നിരന്തര സമഗ്ര മൂല്യനിർണയത്തിന്റെ (CCA )  ഭാഗമായ അസൈൻമെന്റ് ചോദ്യങ്ങൾ, കവറിങ് ഷീറ്റ്, മാർഗനിർദേശങ്ങൾ എന്നിവ സർവകലാശാല വെബ്സൈറ്റിൽ Academics > Private Registration > Assignment > UG > Three Year UG (FYUGP Pattern – 2024 Admission) ലിങ്കിൽ ലഭ്യമാണ്. ലിങ്ക് വഴി ഓൺലൈനായി ഫീസ് അടച്ചതിനു ശേഷം ലഭിക്കുന്ന  കവറിങ് ഷീറ്റ് ഡൗൺലോഡ് ചെയ്ത് അസൈൻമെന്റിനൊപ്പം സമർപ്പിക്കണം.

തപാൽ മാർഗം അയയ്ക്കുന്ന അസൈൻമെന്റുകൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 19.12.2025 ആണ്. അസൈൻമെന്റ് നേരിട്ട് സമർപ്പിക്കുന്നവർ, സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള  സമയക്രമം അനുസരിച്ച്  അസ്സൈന്മെന്റുകൾ  താവക്കര ക്യാമ്പസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലുള്ള സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫീസിൽ,  സമർപ്പിക്കേണ്ടതാണ്. മറ്റു ദിവസങ്ങളിൽ അസൈൻമെന്റ് നേരിട്ട് സ്വീകരിക്കുന്നതായിരിക്കില്ല.

രണ്ടാം സെമസ്റ്റർ ബി.കോം/ബി.ബി.എ./ബി.എ. ഡിഗ്രി (പ്രൈവറ്റ് രജിസ്ട്രേഷൻ – 2020 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2025 സപ്ലിമെന്ററി വിദ്യാർത്ഥികൾക്കുള്ള അസൈൻമെന്റ് ചോദ്യങ്ങൾ പിന്നീട് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്യുന്നതായിരിക്കും.               

  പരീക്ഷാഫലം

അഫിലിയേറ്റഡ്  കോളേജുകളിലെയും  ഐ ടി എഡ്യൂക്കേഷൻ  സെൻറ്ററുകളിലെയുo രണ്ടാം   സെമസ്റ്റർ എം സി എ  (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്)  മെയ് 2025 പരീക്ഷാഫലം  സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.പുനർമൂല്യനിർണ്ണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി  എന്നിവയ്ക്കു  ഓൺലൈനായി അപേക്ഷ  സമർപ്പിക്കുന്നതിനുള്ള അവസാന  തീയ്യതി   06/ 12/ 2025 , 5 PM

                                                           ഹാൾ ടിക്കറ്റ്

ഡിസംബർ 2 ന് ആരംഭിക്കുന്ന ,അഫിലിയേറ്റഡ് കോളേജുകളിലെ  ഒന്നാം സെമസ്റ്റർ ബിരുദം (സപ്ലിമെന്ററി -2019 മുതൽ 2023  അഡ്മിഷൻ വരെ ) നവംബർ 2025 പരീക്ഷകളുടെ ഹാൾ ടിക്കറ്റ് സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ രജിസ്ട്രേഷൻ

     കണ്ണൂർ സർവ്വകലാശാല പഠന വകുപ്പിലെ ഏഴാം   സെമസ്റ്റർ എം.കോം. ( 5 ഇയർ ഇന്റഗ്രേറ്റഡ്) (സി.ബി.സി.എസ്.എസ്-റെഗുലർ),നവംബർ 2025  പരീക്ഷകൾക്ക് പിഴയില്ലാതെ 2025 നവംബർ 27  മുതൽ ഡിസംബർ 01 വരെയും, പിഴയോടു കൂടി  ഡിസംബർ   3  വരെയും  അപേക്ഷിക്കാം.

         പരീക്ഷാ വിജ്ഞാപനം സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign