100
അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. 46 പേര്‍ക്ക് പരിക്ക്. മൈസൂർ സ്വദേശി ഹരീഷ് ആണ് മരിച്ചത് പാലക്കാട് ചിറ്റാരിക്കാല്‍ കാറ്റാംവയലിലാണ് അപകടമുണ്ടായത്. മൈസൂരുവില്‍ നിന്നുള്ള തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസാണ് മറിഞ്ഞത്. സ്ഥിരം അപകടം നടക്കുന്ന മേഖലയിലാണ് അപകടമുണ്ടായത്. 56 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റവരില്‍ അഞ്ച് പേരുടെ നില ഗുരുതരമായി തുടരുകയാണ്.


