Home News അവസാന ലാപ്പിൽ കളം പിടിക്കാൻ തൃശൂരിൽ താര പ്രചാരകരുമായി ബിജെപി

അവസാന ലാപ്പിൽ കളം പിടിക്കാൻ തൃശൂരിൽ താര പ്രചാരകരുമായി ബിജെപി

by Sayana k
0 comments

തദ്ദേശ തെരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ കളം പിടിക്കാൻ തൃശൂരിൽ താര പ്രചാരകരുമായി ബിജെപി. സിനിമാതാരം ഖുശ്ബു തൃശൂരിൽ റോഡ് ഷോ നയിക്കും. മുതിർന്ന നേതാവും കേരള പ്രഭാരിയുമായ പ്രകാശ് ജാവദേക്കറും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും പ്രചാരണങ്ങളിൽ പങ്കെടുക്കും. തൃശൂർ കോർപ്പറേഷന്റെ തെരഞ്ഞെടുപ്പ് ചുമതല സുരേഷ് ഗോപിക്കാണ്.

പുതിയ സംസ്ഥാന നേതൃത്വത്തിന് കീഴിൽ, സംഘടനാപരമായ തന്ത്രങ്ങൾ നടപ്പാക്കാൻ ഒരുങ്ങുകയാണ് ബിജെപി. നിലവിൽ പഞ്ചായത്ത് സീറ്റുകൾ നിലനിർത്തുക എന്നതാണ് മുൻഗണന. സംഘടനാപരമായി ശക്തമായ പ്രദേശങ്ങളിൽ സീറ്റുകൾ നേടിക്കൊണ്ടോ നിർണായക പങ്ക് വഹിച്ചോ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും ബിജെപി ആലോചിക്കുന്നു. സംസ്ഥാനത്തെ 19 ഗ്രാമപഞ്ചായത്തുകൾക്ക് പുറമേ, ബിജെപി നേതൃത്വത്തിലുള്ള നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് (എൻ‌ഡി‌എ) പാലക്കാട്, പന്തളം എന്നീ രണ്ട് മുനിസിപ്പാലിറ്റികളും ഭരിക്കുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign