Home News മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന തിരക്കിൽ; കെ സി വേണുഗോപാൽ

മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന തിരക്കിൽ; കെ സി വേണുഗോപാൽ

by Sayana k
0 comments

കേന്ദ്ര സർക്കാരിന്റെ തനിപ്പകർപ്പാണ് പിണറായി വിജയനെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. മുൻപ് മോദിയോട് നയങ്ങളിൽ മത്സരിച്ചിരുന്ന പിണറായി വിജയൻ ഇപ്പോൾ കോർപ്പറേറ്റുകളെ ക്ഷണിക്കുന്ന തിരക്കിലാണ്.റേഷൻ കടയിൽ സാധനമില്ല , പക്ഷേ എവിടെ പോയാലും മദ്യം കിട്ടുന്ന അവസ്ഥ അങ്ങിനെയുള്ള നാടായി കേരളത്തെ മാറ്റിയിരിക്കുന്നു. ഈ അവസ്ഥക്ക് മാറ്റം ഉണ്ടാകണമെങ്കിൽ പിണറായി സർക്കാരിനെ താഴെയിറക്കണമെന്നും അതിനായി പ്രവർത്തിക്കണമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.

കേരളത്തിൽ തദ്ദേശ തിരഞ്ഞെടുപ്പാണ് കോൺഗ്രസിനും യുഡിഎഫിനും ഏറ്റവും പ്രധാനമെന്ന് അദ്ദേഹം പറഞ്ഞു.തദ്ദേശ തിരഞ്ഞെടുപ്പിന് വേണ്ടി ഒറ്റക്കെട്ടായി ഇറങ്ങണം. അഭിപ്രായ വ്യത്യാസങ്ങൾ ഇല്ലാത്ത പാർട്ടിയൊന്നുമല്ല കോൺഗ്രസ്.പാർട്ടിയെ ഭിന്നിപ്പിക്കാനല്ല , വിജയിപ്പിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടത്, അങ്ങനെ വേണം പാർട്ടി സംവിധാനം മുന്നോട്ട് കൊണ്ടു പോകാൻ. തെറ്റിദ്ധാരണമൂലം ഇടക്കാലത്ത് പാർട്ടി വിട്ടു പോയവരെ തിരികെ കൊണ്ടുവരേണ്ടത്ത് നേതൃത്വത്തിന്റെ ദൗത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign