Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ഭിന്നശേഷി കലാമേള; രജിസ്ട്രേഷന്‍ ഡിസംബര്‍ 20 വരെ

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഡിസംബര്‍ അവസാന വാരം സംഘടിപ്പിക്കുന്ന ജില്ലാതല ഭിന്നശേഷി കലാമേളയിലേക്ക് ഡിസംബര്‍ 20 ന് വൈകീട്ട് അഞ്ചുമണിവരെ രജിസ്റ്റര്‍ ചെയ്യാം. ബഡ്സ് സ്‌കൂള്‍/ ബിആര്‍സി / സ്പെഷ്യല്‍ സ്‌കൂള്‍, വിവിധ ഭിന്നശേഷി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ രജിസ്ട്രേഷനായി കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ എഫ് ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ സാമൂഹ്യനീതി ഓഫീസുമായി നേരിട്ടോ  dsjokannur@gmail.com എന്ന ഇ മെയില്‍ വിലാസത്തിലോ, 8281999015 എന്ന വാട്സപ്പ് നമ്പറിലോ പേര്, സ്ഥാപനം/സംഘടന, മത്സരയിനം, വിഭാഗം, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം വിശദ വിവരങ്ങള്‍ നല്‍കണം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടായിരിക്കില്ല.

കുടിശ്ശിക അടച്ച് അംഗത്വം പുതുക്കാം

കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വം നഷ്ടമായ തൊഴിലാളികളില്‍ പത്ത് വര്‍ഷം വരെ കുടിശ്ശികയുള്ളവര്‍ക്ക് ഡിസംബര്‍ പത്ത് വരെ പിഴയടച്ച് അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. 60 വയസ്സ് പൂര്‍ത്തിയാക്കിയ തൊഴിലാളികള്‍ക്ക് കുടിശ്ശിക അടക്കാന്‍ സാധിക്കില്ല. ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പും ഒരു ഫോട്ടോയും സഹിതം ഓഫീസിലെത്തി കുടിശ്ശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497-2712549, 9847471144

അഭിമുഖം 16 ന്

ജില്ലാ ആശുപത്രിയുടെ അധീനതയിലുള്ള ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തസ്തികകളുടെ അഭിമുഖം ഡിസംബര്‍ 16 ന് രാവിലെ 10 മണിക്കും സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്കുള്ള അഭിമുഖം അന്നേദിവസം രാവിലെ 10.30 നും കണ്ണൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ ആശുപത്രിയിലെ റൂം നമ്പര്‍ 115 ല്‍ ലഭിക്കും. ഫോണ്‍: 04972734343

അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യം പദ്ധതിക്കുകീഴില്‍ കരാറടിസ്ഥാനത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടര്‍, സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ്), സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍, എം ആന്‍ഡ് ഇ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 13 ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍  www.arogyakeralam.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും. ഫോണ്‍: 0497 2709920

ഐ.ടി.ഐ തൊഴിലധിഷ്ഠിത കോഴ്സുകള്‍

കണ്ണൂര്‍ ഗവ. വനിതാ ഐ.ടി.ഐയില്‍ ഐ.എം.സിയുടെ ഹ്രസ്വകാല ഡിപ്ലോമ ഇന്‍ ഇന്ത്യന്‍ ആന്‍ഡ് ഫോറിന്‍ അക്കൗണ്ടിംഗ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി തിയറി, മൈക്രോസോഫ്റ്റ് ഓഫീസ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ടാലി, മൈക്രോസോഫ്റ്റ് എക്സല്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ജി എസ് ടി റിട്ടേണ്‍ ഫയലിംഗ് കോഴ്സുകളിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. ഫോണ്‍: 9745479354, 04972835987

ശില്‍പശാല

കെല്‍ട്രോണ്‍ വനിതകള്‍ക്കായി നടത്തുന്ന ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സിന്റെ ശില്‍പശാല ഡിസംബര്‍ 13 ന് വൈകീട്ട് ഏഴ് മണി മുതല്‍ എട്ട് മണി വരെ ഓണ്‍ലൈനായി നടക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9072592458, 9072592412

മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സ്

അസാപ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കും കൊച്ചിന്‍ ഷിപ്പ്യാര്‍ഡും സംയുക്തമായി വിഴിഞ്ഞത്ത് നടത്തുന്ന ആറുമാസ മറൈന്‍ സ്ട്രക്ചറല്‍ ഫിറ്റര്‍ ആന്‍ഡ് ഫാബ്രിക്കേറ്റര്‍ കോഴ്സിലേക്ക് ഡിസംബര്‍ 15 വരെ അപേക്ഷിക്കാം. 2023 ലോ അതിന് ശേഷമോ ഐ.ടി.ഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ്‌മെറ്റല്‍ കോഴ്സുകള്‍ പാസായവര്‍ക്കാണ് അവസരം. ഫോണ്‍: 9495999697

വൈദ്യുതി മുടങ്ങും

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എ ബി നവീകരണത്തിന്റെ ഭാഗമായി കനാല്‍പാലം, പഞ്ചായത്ത് കിണര്‍, പുതുക്കുടി റോഡ്, പുറത്തീല്‍, വലിയന്നൂര്‍, അയങ്കി ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഡിസംബര്‍ ഒന്‍പതിന് രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് 12 മണിവരെ വൈദ്യുതി മുടങ്ങും.

ഓണ്‍ലൈന്‍ തടി ലേലം

വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ ആഞ്ഞിലി, മഹാഗണി, കുന്നി, കരിമരുത്, മരുത് തടികളുടെ ലേലം ഡിസംബര്‍ 18ന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign