കെ.എസ്.ആര്.ടി.സി ഗവി യാത്ര
കെ.എസ്.ആര്.ടി.സി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഗവിയിലേക്ക് വിനോദയാത്ര സംഘടിപ്പിക്കുന്നു. ഡിസംബര്‍ 29 ന് വൈകീട്ട് നാല് മണിക്ക് പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് ജനുവരി ഒന്നിന് രാവിലെ ആറ് മണിക്ക് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രാ ക്രമീകരണം. ഗവി, അടവി കുട്ടവഞ്ചി യാത്ര, കുമളി, കമ്പം മുന്തിരിപ്പാടം, തേക്കടി, സ്പൈസസ് ഗാര്ഡന്, രാമക്കല്‍ മേട് എന്നീ സ്ഥലങ്ങളാണ് യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 36 പേര്‍ക്കാണ് അവസരം. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും 9495403062, 9745534123 നമ്പറുകളില്‍ ബന്ധപ്പെടാം.
അപേക്ഷ ക്ഷണിച്ചു
സ്ത്രീകളുടെ രാത്രി യാത്രാ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള സംസ്ഥാന വനിതാ കമ്മീഷന് സുരക്ഷാ ഓഡിറ്റ് പദ്ധതിയുടെ ഭാഗമായി കേരളത്തിലെ ആറ് നഗര മേഖലകളിലെ സുരക്ഷാ സംവിധാനങ്ങള്‍ മനസിലാക്കുന്നതിനും വിവരശേഖരണം നടത്തുന്നതിനും സര്‍വെ നടത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനും പരിചയമുള്ള ഏജന്‍സികള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഡിസംബര്‍ 24 നകം കമ്മീഷനില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ keralawomenscommission.gov.in ല്‍ ലഭിക്കും.
വാച്ചര്‍ നിയമനം
മോട്ടോര്‍ വാഹനവകുപ്പ് കണ്ണൂര്‍ തോട്ടടയിലുള്ള ടെസ്റ്റിംഗ് ഗ്രൗണ്ടില്‍ ദിവസവേതനാടിസ്ഥാനത്തില്‍ വാച്ചര്‍മാരെ നിയമിക്കുന്നു. 50 വയസ്സില്‍ താഴെയുള്ള വിമുക്ത ഭടന്മാര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷന് കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700069
അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ നിയമനം
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ മാനസിക രോഗമുള്ള തടവുകാരെ നിരീക്ഷിക്കുന്നതിന് ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ നിയമിക്കുന്നു. എസ്എസ്എല്‍സി പാസായ, മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 55 വയസില്‍ താഴെയുള്ള വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ജില്ലാ സൈനികക്ഷേമ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത എംപ്ലോയ്മെന്റ് രജിസ്്രേടഷന് കാര്‍ഡിന്റെ പകര്‍പ്പും വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും സഹിതം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0497 2700069
നേതൃത്വ പരിശീലന ക്യാമ്പ്
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ 15നും 29 നുമിടയില്‍ പ്രായമുള്ളവര്‍ക്കായി ത്രിദിന സൗജന്യ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27, 28, 29 തീയതികളില്‍ കണ്ണൂര്‍ കെയ്റോസ് ട്രെയിനിംഗ് സെന്ററിലാണ് ക്യാമ്പ്. താല്പര്യമുള്ളവര്ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 6282296002
സ്പോട്ട് അഡ്മിഷന്
കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഡിപ്ലോമ ഇന്‍ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ്, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, പിജിഡിസിഎ കോഴ്സുകളുടെ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന് ഡിസംബര്‍ 17 ന് നടക്കും. താല്പര്യമുള്ളവര്ക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കെല്‍ട്രോണ്‍ തളിപ്പറമ്പ് നോളജ് സെന്റുമായി ബന്ധപ്പെടാം. ഫോണ്‍: 04602205474, 9847915099
വനിതകൾക്ക് സ്വയം തൊഴിൽ വായ്പ
സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ വ്യക്തിഗത, കുടുംബശ്രീ അംഗങ്ങൾക്കുള്ള സ്വയം തൊഴിൽ വായ്പകൾക്കായി നിശ്ചിത വരുമാന പരിധിയിലുള്ള 18 നും 55 നും ഇടയിൽ പ്രായമുള്ള തൊഴിൽ രഹിതർക്ക് അപേക്ഷിക്കാം. നാല് മുതൽ അഞ്ച് വർഷം വരെ തിരിച്ചടവ് കാലാവധിയിൽ ആറ് ശതമാനം മുതൽ എട്ട് ശതമാനം വരെ പലിശ നിരക്കിൽ ഉദ്യോഗസ്ഥ / വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് വായ്പ നൽകുക. മൂന്ന് കോടി രൂപ വരെയുള്ള കുടുംബശ്രീ സ്വയംതൊഴിൽ വായ്പകൾ അതത് സി ഡി എസ് ചെയർപേഴ്സൺ മുഖാന്തരം ജാമ്യാരേഖ ഇല്ലാതെ അനുവദിക്കും. താൽപര്യമുള്ളവർക്ക് www.mithrasoft.kswdc.org വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ നൽകാം. ഫോൺ: 0497 2701399, 8547514882
പാരാ ലീഗൽ വളണ്ടിയർ നിയമനം
കണ്ണൂർ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റിയുടെ പാരാ ലീഗൽ വളണ്ടിയർമാരാകാൻ കുറഞ്ഞത് പത്താംതരം പാസായവർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം. അധ്യാപകർ, വിരമിച്ച സർക്കാർ ജീവനക്കാർ, അങ്കണവാടി പ്രവർത്തകർ, ഡോക്ടർമാർ, നിയമ വിദ്യാർഥികൾ, രാഷ്ട്രീയേതര സന്നദ്ധ സംഘടനാ പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, എൻ.സി.സി, എൻ.എസ്.എസ് വളണ്ടിയർമാർ എന്നിവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോറം തലശ്ശേരി ജില്ലാ കോടതിയിൽ പ്രവർത്തിക്കുന്ന ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കും. അപേക്ഷകൾ ഡിസംബർ 20 ന് വൈകീട്ട് അഞ്ചിനകം ജില്ലാ നിയമ സേവന അതോറിറ്റിയിൽ ലഭിക്കണം. പാരാലീഗൽ വളണ്ടിയർമാരായി തുടർന്ന് പ്രവർത്തിക്കാൻ താൽപര്യമുള്ളവർ വീണ്ടും അപേക്ഷിച്ച് അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് മുമ്പ് നിലവിലെ തിരിച്ചറിയൽ കാർഡ് ഓഫീസിൽ തിരിച്ചേൽപ്പിക്കണം. ഫോൺ: 0490 2344666
അസി. പ്രൊഫസർ നിയമനം
കണ്ണൂർ ഗവ. എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് വകുപ്പിൽ അഡ്ഹോക്ക് അസി. പ്രൊഫസർമാരുടെ ഒഴിവിലേക്ക് എ ഐ സി ടി ഇ മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഡിസംബർ 16 ന് രാവിലെ 11 മണിക്ക് യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനുമായി വകുപ്പ് മേധാവിക്ക് മുമ്പാകെ എത്തണം. കൂടുതൽ വിവരങ്ങൾ www.gcek.ac.in ൽ ലഭിക്കും.
കമ്പ്യൂട്ടർ കോഴ്സുകൾ
സി-ഡിറ്റിന്റെ കണ്ണൂർ താഴെ ചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ഡിസിഎ, ഡാറ്റാ എൻട്രി, അക്കൗണ്ടിംഗ്, ഡിടിപി, എം എസ് ഓഫീസ് കോഴ്സുകളിലേക്ക് എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി/ എസ് ടി, ബി പി എൽ വിഭാഗത്തിൽപെട്ടവർക്ക് ഫീസിളവ് ലഭിക്കും. വിശദ വിവരങ്ങൾക്ക് സി-ഡിറ്റ് കമ്പ്യൂട്ടർ പഠന കേന്ദ്രം, കെ.പി ടവർ, താഴെ ചൊവ്വ എന്ന വിലാസത്തിൽ ബന്ധപ്പെടാം. ഫോൺ: 9947763222
ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൂത്തുപറമ്പ് ഗവ ഐ.ടി.ഐയിൽ ഫിറ്റർ ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് പട്ടിക ജാതി വിഭാഗത്തിൽപെട്ടവർക്ക് അപേക്ഷിക്കാം. മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവും ഒരു വർഷ പ്രവൃത്തി പരിചയം, ഡിപ്ലോമയും രണ്ട് വർഷ പ്രവൃത്തി പരിചയം, എൻ.ടി.സിയും മൂന്ന് വർഷ പ്രവൃത്തി പരിചയവുമുള്ളവർ ഡിസംബർ 19ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയിൽ അഭിമുഖത്തിന് എത്തണം. പട്ടികജാതിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിൽപ്പെട്ടവരെ പരിഗണിക്കും. ഫോൺ: 0490 2364535
ഗതാഗത നിയന്ത്രണം
മുണ്ടമൊട്ട-ശശിധരൻ പീടിക റോഡ്-എടക്കണ്ടിമുക്ക്- ഉമ്മൻചിറ റോഡിൽ ഉപരിതല നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 17 മുതൽ ഒരുമാസത്തേക്ക് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് തലശ്ശേരി പൊതുമരാമത്ത് നിരത്തുകൾ ഉപവിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ നഗരപാത വികസന പദ്ധതി ഓഫീസിലേക്ക് 2019 ജനുവരി ഒന്നിനുശേഷം രജിസ്റ്റർ ചെയ്തതും ഒരാളുടെ മാത്രം ഉടമസ്ഥതയിലുള്ളതുമായ അഞ്ച് സീറ്റുള്ള വാഹനം ലഭിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ പ്രൊജക്ട് കോ ഓർഡിനേറ്റർ, കണ്ണൂർ നഗരപാത വികസന പദ്ധതി, ഒറ്റതെങ്ങ് മുത്തപ്പൻ ക്ഷേത്രം (സമീപം), അലവിൽ പി.ഒ, കണ്ണൂർ-670008 എന്ന വിലാസത്തിൽ ഡിസംബർ 25 ന് വൈകീട്ട് മൂന്നുമണിക്കകം ലഭിക്കണം. ഫോൺ: 0497 2931340
ലേലം
കണ്ണൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷൻ ഹോമിലുള്ള പ്ലാസ്റ്റിക്ക് ചാക്ക്, കാർബോർഡ് പെട്ടി, ചണച്ചാക്ക് എന്നിവ ഡിസംബർ 20 ന് ഉച്ചയ്ക്ക് 12 മണിക്ക് സെൻട്രൽ ജയിൽ പരിസരത്ത് ലേലം ചെയ്യും. ഫോൺ: 0497 2746141, 2747180

