തീറ്റപ്പുല്‍ കൃഷി പദ്ധതിയിലേക്ക് അപേക്ഷിക്കാം
ഗ്രാമ-ബ്ലോക്ക്-ജില്ലാപഞ്ചായത്
അക്കൗണ്ട്‌സ് അസിസ്റ്റന്റ്
ക്ലീന്‍ കേരള കമ്പനി ലിമിറ്റഡിന്റെ കണ്ണൂര്‍, വയനാട് ജില്ലാ കാര്യാലയങ്ങളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ബി.കോം ബിരുദത്തോടൊപ്പം ടാലിയിലുള്ള പ്രാവീണ്യവും രണ്ട് വര്‍ഷ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, പരിചയം, തിരിച്ചറിയല്‍ എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും പകര്‍പ്പുകളും സഹിതം ക്ലീന്‍ കേരള കമ്പനി, രണ്ടാംനില, സ്റ്റേറ്റ് മുനിസിപ്പല്‍ ഹൗസ്, വഴുതക്കാട്, തിരുവനന്തപുരം-10 എന്ന വിലാസത്തില്‍ ജനുവരി ഏഴിന് രാവിലെ പത്ത് മണിക്ക് അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471 2724600
ഗേറ്റ്മാന്‍ ഒഴിവ്
ദക്ഷിണ റെയില്‍വെയുടെ കീഴിലുള്ള പാലക്കാട് ഡിവിഷന്‍ എഞ്ചിനീയറിംഗില്‍ ഗേറ്റ്മാന്‍ തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്ക് അപേക്ഷിക്കാം. സൈനിക ക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ കാറ്റഗറി ഷേപ്പ് ഒന്നുള്ള, 50 വയസ് തികയാത്ത, എസ്.എസ്.എല്‍.സി / തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രൊഫോമയില്‍ ഫോട്ടോപതിച്ച് ഡിസ്ചാര്‍ജ് ബുക്ക്, വിമുക്തഭട തിരിച്ചറിയല്‍ കാര്‍ഡ്, പെന്‍ഷന്‍ പെയ്മന്റ് ഓര്‍ഡര്‍, സൈനികക്ഷേമ ഓഫീസ് എംപ്ലോയ്‌മെന്റ് കാര്‍ഡ്, ആധാര്‍കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഡിസംബര്‍ 24 വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ സ്വീകരിക്കുമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോൺ : 0497-2700069
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകള്‍
ഐ.എച്ച്.ആര്‍.ഡിയുടെ പി.ജി.ഡി.സി.എ, പി.ജി.ഡി.സി.എഫ്, ഡി.ഡി.ടി.ഒ.എ, ഡി.സി.എ, സി.സി.എല്‍.ഐ.എസ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും പ്രോസ്‌പെക്ടസും www.ihrd.admissions.org യില്‍ ലഭിക്കും. അപേക്ഷയുടെ പ്രിന്റ്ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബന്ധപ്പെട്ട പരിശീലന കേന്ദ്രങ്ങളില്‍ ഡിസംബര്‍ 31 ന് വൈകീട്ട് നാല് മണിക്കകം ലഭിക്കണം.
അപേക്ഷ ക്ഷണിച്ചു
അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് നല്‍കുന്ന സൗജന്യ തൊഴില്‍ പരിശീലനത്തിലേക്ക് ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് പാസായവര്‍ക്ക് അപേക്ഷിക്കാം. https://forms.gle/
ഓണ്‍ലൈന്‍ തടി ലേലം
വനം വകുപ്പിന്റെ കണ്ണവം (കണ്ണോത്ത്) ഗവ. ടിമ്പര്‍ ഡിപ്പോയിലെ മൂപ്പെത്തിയ തേക്ക് തടികളുടെ ലേലം ജനുവരി ഏഴിന് നടക്കും. ഡിപ്പോയില്‍ നേരിട്ടോ വെബ്‌സൈറ്റ് വഴിയോ രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഏതെങ്കിലും തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0490 2302080, 8547602859

ലേലം
കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഡയറി ഫാമിലെ ഒരു വയസിലധികം പ്രായമായ കാളകളെയും ഗര്‍ഭധാരണം നടക്കാത്തതും പാലുല്‍പാദനം കുറഞ്ഞതുമായ പശുക്കളെയും ഡിസംബര്‍ 29 ന് രാവിലെ 11 മണിക്ക് ജയില്‍ പരിസരത്ത് ലേലം ചെയ്യും.
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ജീപ്പ് ലേലം ചെയ്ത് വില്‍പന ചെയ്തശേഷം തിരികെ കാര്യാലയത്തിലേക്ക് തന്നെ വാടകയ്ക്ക് എടുക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ജനുവരി അഞ്ചിന് രാവിലെ 11.30 ന് കണ്ണൂര്‍ മൈനര്‍ ഇറിഗേഷന്‍ സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിലാണ് ലേലം. ഫോണ്‍: 0497 2761940
ടെണ്ടര്‍ ക്ഷണിച്ചു
കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ ആന്‍ഡ് കറക്ഷണല്‍ ഹോമിലെ മാനുഫാക്ടറി യൂണിറ്റിലേക്ക് ഹാര്‍ഡ് വെയര്‍ മെറ്റീരിയലുകള്‍ വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് മൂന്നുമണിവരെ സ്വീകരിക്കും. ഫോൺ: 0497-2746141,2747180
ക്വട്ടേഷന്‍ ക്ഷണിച്ചു
ജില്ലാ റവന്യൂ വകുപ്പിന് കീഴിലുള്ള തഹസില്‍ദാരിന്റെ ഔദ്യോഗിക വാഹനമായ ടാറ്റ സുമോ വില്‍പന നടത്തിയശേഷം തിരികെ താലൂക്ക് ഓഫീസിന് തന്നെ വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ തഹസില്‍ദാര്‍, കണ്ണൂര്‍-670002 എന്ന വിലാസത്തില്‍ ഡിസംബര്‍ 26 ന് രാവിലെ 11.30 നകം ലഭിക്കണം. ഫോണ്‍: 0497 2704969

