Home News ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

ഇറാൻ-ഇസ്രയേൽ സംഘര്‍ഷം; കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി

by Sayana k
0 comments

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം കണക്കിലെടുത്ത് കേരളത്തിൽ നിന്നുള്ള 16 വിമാന സർവീസുകൾ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് വിമാനങ്ങൾ, നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് 11 വിമാന സർവീസുകൾ, കരിപ്പൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ എന്നിവയാണ് റദ്ദാക്കിയത്.

ഇറാൻ വ്യോമപാതയിലൂടെയുള്ള യാത്ര അപകടകരമായതിനാലാണ് വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചത്. മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത് വിമാനത്താവളത്തിലെത്തിയ നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ കുടുങ്ങിയത്. സർവീസുകൾ എപ്പോൾ പുനരാരംഭിക്കും എന്ന കാര്യത്തിൽ വ്യക്തതയില്ല.

തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾ റദ്ദാക്കി

5.15PM- തിരുവനന്തപുരം- ദോഹ-എയർ ഇന്ത്യ

6.00PM തിരുവനന്തപുരം- ദുബായ് -എയർ ഇന്ത്യ

കരിപ്പൂർ വിമാനത്താവളത്തിൽ നാല് വിമാനങ്ങൾ റദ്ദാക്കി

7.40PM- കരിപ്പൂർ – റിയാദ് എയർ ഇന്ത്യ എക്‌സ്പ്രസ്‌

7.40PM- പുറപ്പെടേണ്ട കരിപ്പൂർ – ജിദ്ദ എയർ ഇന്ത്യ എക്‌സ്പ്രസ്‌

8.25 PM- പുറപ്പെടേണ്ട കരിപ്പൂർ – ദമാം എയർ ഇന്ത്യ എക്‌സ്പ്രസ്‌

11.20PM- കരിപ്പൂർ – ഷാർജ എയർ ഇന്ത്യ എക്‌സ്പ്രസ്‌

കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പത്ത് വിമാനങ്ങൾ റദ്ദാക്കി

5.20PM -ജിദ്ദ – ആകാശ എയർ

6.20PM – ദുബായ് – ഇൻഡിഗോ

6.40PM -ദോഹ – എയർ ഇന്ത്യ

7.55PM അബുദാബി -എയർ ഇന്ത്യ

9.30PM ബഹ്റൈൻ – എയർഇന്ത്യ

9.50PM – റാസൽ ഖൈമ – ഇൻഡിഗോ

10.30PM – കുവൈറ്റ് – ഇൻഡിഗോ

10.50PM – അബുദാബി – ഇൻഡിഗോ

11.25PM -മസ്കറ്റ് – ഇൻഡിഗോ

11.30PM – ദുബായ് – സ്പൈസ് ജെറ്റ്

7.25 PM- ഷാർജ എയർ അറേബ്യ

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign