മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി . ഇന്ന് (15.2.25) രാത്രി 8 മണിയാടെ കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കണ്ണൂർ കോർപ്പറേഷൻ നൈറ്റ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ സി. ആർ. സന്തോഷ് കുമാർ, ഇ.എസ്. ഷഫീർ അലി, തുടങ്ങിയവരുടെ നേതൃത്വ ത്തിലായിരുന്നു പരിശോധന.ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ വൈഡൂര്യ ടൂറിസ്റ്റ് ഹോമിലെ പാമ്പേഴ്സ് ഉൾപ്പെടെ ഉള്ള മാലിന്യമാണ് പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ കൊണ്ട് തള്ളിയതെന്ന് സമ്മതിച്ചു. ഇതേ തുടർന്ന് മാലിന്യം ടൂറിസ്റ്റ് ഹോമിലേക്ക് തിരി തിരിച്ചെടുപ്പിക്കുകയും ടൂറിസ്റ്റ് ജീവനക്കാരനായ എകെ ജലീൽ (54),എ. കെ ഹൗസ് ഉമ്മൻചിറ തലശ്ശേരി, പ്രസാദ് (50) ചേറൂർ വീട്, അഞ്ചേരി വളക്കാവ്തൃ ശ്ശൂർ എന്നിവർക്കെതിരെ കേസെടുത്തു. കെ എൽ 13 എൽ 7991 സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ തന്നെ രാത്രി 9 ന്പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഹോട്ടൽ ഭക്ഷണം തള്ളിയതിന് ഇക്രൂസ് ബിരിയാണി ഹോട്ടലിലെ ജീവനക്കാരൻ സൈഫുൽ ഖാൻ (20)നെയും പിടികൂടി കേസെടുത്തു. 
മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ പിടികൂടി
145
previous post
