Home News ഇടുക്കി ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായി

ഇടുക്കി ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായി

by Sayana k
0 comments

ഇടുക്കി ആനയിറങ്കൽ ഡാമിൽ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത്‌ അംഗം മഞ്ഞക്കുഴി സ്വദേശി ജയ്സൺ, മോളേകുടി സ്വദേശി ബിജു എന്നിവരെയാണ് കാണാതായത്. കുളിക്കാൻ ഇറങ്ങിയപ്പോൾ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തിൽ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിട്ടുണ്ട്. ആനയിറങ്കൽ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യത നിറഞ്ഞ മേഖലയാണ്. ഇവിടെയാണ് ഇരുവരും കുളിക്കാനായി ഇറങ്ങിയത്. നാട്ടുകാരുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന നടത്തുകയാണ്. സ്കൂബ ടീമിന്റെയും പരിശോധന അൽപ്പസമയത്തിനകം പ്രദേശത്തുണ്ടാകും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign