Home News ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാർ; മന്ത്രി വീണാ ജോർജ്

ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാർ; മന്ത്രി വീണാ ജോർജ്

by Sayana k
0 comments

ആശാ വർക്കർമാർക്കൊപ്പം ഡൽഹിയിൽ പോയി സമരം ചെയ്യാൻ തയ്യാറാണെന്ന് മന്ത്രി വീണാ ജോർജ്. ആശമാരുടെ വേതനത്തിന് 100 കോടി വേണ്ടിയിരുന്നു. കേന്ദ്രം നൽകിയില്ല. ആശാ വർക്കേഴ്‌സിന് ഏറ്റവും കൂടുതൽ തുക നൽകുന്നത് സംസ്ഥാനമാണ് കേരളം.7000 രൂപയാണ് ഓണറേറിയമായി സർക്കാർ നൽകുന്നത്. എന്നാൽ 1500 രൂപ മാത്രം നൽകുന്ന സംസ്ഥാനങ്ങളുമുണ്ട്. ചർച്ചയ്ക്ക് തടസ്സമില്ല. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംസാരിക്കാം. പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നു. തുക വർധിപ്പിക്കണം എന്ന് തന്നെയാണ് സർക്കാർ നിലപാടെന്നും മന്ത്രി വ്യക്തമാക്കി.

2023-24ൽ 100 കോടി കേന്ദ്രം നൽകാനുണ്ട്. കേന്ദ്രം നൽകാനുള്ള തുക ആവശ്യപ്പെട്ടതിന് രേഖ ഉണ്ട്. കത്ത് അയച്ചതിന്റെ രേഖ ഉണ്ടെന്നും വീണ ജോർജ് പറഞ്ഞു. ആശ വർക്കേഴ്സുമായി വിഷയം വിശദമായി ചർച്ച ചെയ്തിരുന്നുവെന്നും ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു. ആർക്ക് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും വന്ന് സംസാരിക്കാം. നിലവിലെ രണ്ട് ആവശ്യങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന വിഷയമല്ല എന്ന് അറിയിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign