സുരക്ഷയുടെ ഭാഗമായി കണ്ണൂർ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ഉന്നത പോലീസ് മേധാവികളുടെ യോഗം നടന്നു. ക്ഷേത്രത്തിൽ പ്രധാനമന്ത്രി സന്ദർശിക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് പൊലിസ്, അഗ്നിരക്ഷാ സേന, വനംവകുപ്പ്, വൈദ്യുതി വകുപ്പ് തുടങ്ങിയവയുടെ ഉന്നതർ എത്തിയത്. തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ വിവിധ വകുപ്പുകളുടെ ഉന്നത മേധാവികളുടെ യോഗം ചേർന്നത്. കണ്ണൂർ റൂറൽ പോലീസ് സൂപ്രണ്ട് അനൂജ് പലി വാൾ, രഹസ്യാന്വേഷണവിഭാഗം പോലീസ് സൂപ്രണ്ട് സാബു തുട ങ്ങിയവരുടെ നേതൃത്വത്തിൽ തളിപ്പറമ്പ ഡിവൈ.എസ്.പി പ്രദീപൻ കണ്ണി പ്പൊയിൽ ഉൾപ്പെടെയുള്ള പോലീസ് ഓഫീസർമാരും ഫയർഫോഴ്സ്, വനംവകുപ്പ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. തുടർന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ ഭാഗങ്ങൾ പരിശോധിച്ചു. തുടർന്ന് സംഘം പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലേക്ക് പോയി.

പ്രവാസി വ്യവസായി മൊട്ടമ്മൽ രാജൻ സമർപ്പിച്ച ശിവൻ വെങ്കല പ്രതിമയുടെ അനാഛാദനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന വാർത്തക്ക് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരുന്നത്. പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് ഔദ്യോ ഗിക അറിയിപ്പ് ഇതുവരെ പോലീസിന് ലഭിച്ചിട്ടില്ല. പക്ഷെ പലരീ തിയിലും വകുപ്പുതലവൻമാരുടെ സന്ദർശനം ഇതിന്റെ ഭാഗമായാണ് നടക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. ക്ഷേത്രത്തിലും പരിസരത്തുമായി ദേശീയ സുരക്ഷാ സേനയുടെ മോക്ഡ്രിൽ നടന്നിരുന്നു. കഴിഞ്ഞ ദിവസം രാത്രി വൈകി തുടങ്ങിയ മോക്ക്ഡ്രിൽ പുലർച്ചെയോടെയാണ് സമാപിച്ചത്. എട്ടംഗ ഭീകരവാദികൾ ക്ഷേത്രത്തിൽ കടന്നു കയറിയെന്ന രീതിയിലാണ് മോക്ക്ഡ്രിൽ നടന്നത്. അതീവ രഹസ്യമായാണ് മോക്ക്ഡ്രിൽ സംഘടിപ്പിച്ചത്.
