വനിതാ ദിനാചരണം: ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു
ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഹബ് ഫോര്‍ എംപര്‍മെന്റ് ഓഫ് വിമണ്‍, കനല് ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാര്‍ഥികളില്‍ നിന്നും മാറ്റങ്ങള്‍ യുവതയില്‍ നിന്ന് എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വ ചിത്രങ്ങള്‍ ക്ഷണിച്ചു. താല്പര്യമുള്ളവര് മാര്‍ച്ച് രണ്ടിന് മൂന്ന് മണിക്കകം തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങള്‍, ഷോര്‍ട്ട് ഫിലിമിന്റെ പേര്, കോളേജിന്റെ പേര്, അംഗങ്ങളുടെ ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്നിവ അടക്കം wcdfilmcompetetion2025@gmail.com എന്ന ഇ മെയില്‍ വിലാസത്തിലേക്ക് അയക്കണം. ഫോണ്‍: 8606023266
ആര്ബിട്രേഷന് കേസുകള്‍ മാര്‍ച്ച് ഏഴിലേക്ക് മാറ്റി
ഫെബ്രുവരി 21 ന് വിചാരണയ്ക്ക് വെച്ച എല്ലാ ആര്ബിട്രേഷന് എല്‍എ(എന്‍.എച്ച്) കേസുകളും മാര്‍ച്ച് ഏഴിലേക്ക് മാറ്റിവെച്ചതായി ആര്‍ബിട്രേറ്റര്‍ അറിയിച്ചു.
പാരമ്പര്യേതര ട്രസ്റ്റി ഒഴിവ്
തളിപ്പറമ്പ് താലൂക്കില്‍ ചുഴലി വില്ലജിലുള്ള ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ മൂന്ന് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ മാര്‍ച്ച് ഏഴിന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും.
തളിപ്പറമ്പ് താലൂക്കില്‍ ചേലേരി വില്ലേജിലുള്ള ചേലേരി ഈശാനമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ മാര്‍ച്ച് 15ന് വൈകുന്നേരം അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും.
തളിപ്പറമ്പ് താലൂക്കില്‍ പയ്യാവൂര്‍ വില്ലജിലുള്ള ശ്രീ പയ്യാവൂര്‍ ശിവക്ഷേത്രത്തില്‍ അഞ്ച് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവുകളില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. മാര്‍ച്ച് 15ന് വൈകുന്നേരം അഞ്ചിനകം അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ്, കാസര്‍കോട് ഡിവിഷന് നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കണം. അപേക്ഷ ഫോറം മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റ്, നീലേശ്വരത്തുള്ള അസി.കമ്മീഷണറുടെ ഓഫീസ്, തളിപ്പറമ്പ് ഇന്‍സ്പെക്ടറുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് സൗജന്യമായി ലഭിക്കും.
നിധി ആപ്കെ നികട്-ജില്ല വ്യാപന പദ്ധതി
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന നിധി ആപ്കെ നികട് ജില്ല വ്യാപന പദ്ധതി എന്ന പ്രതിമാസ പരാതി പരിഹാര സമ്പര്‍ക്ക പരിപാടി ഫെബ്രുവരി 27 ന് രാവിലെ 9.30 മുതല്‍ ഒരു മണിവരെ പയ്യന്നൂര്‍ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ സൊസൈറ്റി ലിമി. സൗത്ത് ബസാര്‍, പയ്യന്നൂര്‍ കണ്ണൂര്‍ – 670307, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂള്‍, പുതിയകോട്ട, കാഞ്ഞങ്ങാട്, കാസറകോട്-670315 എന്നീ സ്ഥലങ്ങളില്‍ നടത്തും. ഇപിഎഫ് / ഇഎസ്ഐ അംഗങ്ങള്‍ക്കും തൊഴിലുടമകള്‍ക്കും ഇ പി എസ് പെന്ഷണല്മാര്ക്കും തൊഴിലാളി സംഘടനാ പ്രതിനിധികള്‍ക്കും വിവരകൈമാറ്റത്തിനും പരാതി പരിഹാരത്തിനുമുള്ള ബോധവല്‍ക്കരണ പരിപാടിയാണിത്. താല്പര്യമുള്ളവര് ആവശ്യമായ രേഖകള്‍ സഹിതം ഹാജരാകണം.
ആശയങ്ങളുടെ പുതുലോകം തുറന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളും;മികവ് മാറ്റുരച്ച് ജില്ലാതല മികവുത്സവം
സ്മാര്‍ട്ട് ഫോണുകളുടെയും സോഷ്യല്‍ മീഡിയയുടെയും ഉപയോഗം വ്യാപകമായപ്പോള്‍ കുട്ടികളുടെ സ്ക്രീന്‍ ടൈം കൂടി വരുന്നുവെന്ന ആശങ്കയിലാണ് പല രക്ഷിതാക്കളും. ഇതിനെ ശാസ്ത്രീയവും അക്കാദമികവുമായ സാധ്യതകള്‍ ഉപയോഗിച്ച് മറികടക്കുകയാണ് ശ്രീകണ്ഠാപുരം ഗവ. എച്ച്.എസ്.എസ് ലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മുന്നോട്ടുവെച്ച ആശയം. ഗണിത ശാസ്ത്രത്തിലെ ജ്യാമിതീയ സങ്കേതങ്ങള്‍ ഉപയോഗിച്ചുകൊണ്ടുള്ള പഠനതന്ത്രങ്ങള്‍ കുട്ടികള്‍ ത്രിമാന രൂപങ്ങളായി അവതരിപ്പിച്ചപ്പോള്‍ ജില്ലാതല മികവുത്സവം നവീന അനുഭവമായി. അതികഠിനമായ ഗണിതശാസ്ത്ര പ്രശ്നങ്ങളെ അനായാസമായി കാണാനും സോഷ്യല്‍ മീഡിയാ ഉപയോഗത്തില്‍ നിന്നും വഴിമാറി ഗണിതപ്രശ്നങ്ങളെ ആവേശത്തോടെ സമീപിക്കാനും ഉതകുന്ന രീതിയില്‍ ശാസ്ത്രീയമായാണ് അവതരണം നടത്തിയത്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഓരോ കുട്ടിയും ഗുണമേന്മയോടെ പുറത്തിറങ്ങണമെന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ പദ്ധതിയുടെ മാതൃകയില്‍ സമഗ്ര വിദ്യാഭ്യാസ ഗുണമേന്മ പദ്ധതിയുടെ ഭാഗമായാണ് മികവുത്സവം നടക്കുന്നത്. കണ്ണൂര്‍ ജില്ലാതല പരിപാടി ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. നൂതന പദ്ധതികളിലൂടെ ഗുണപരമായ വിദ്യാഭ്യാസം ഉറപ്പാക്കാനുള്ള ആരോഗ്യപരമായ മത്സരം സ്കൂളുകളില്‍ നടക്കുന്നു എന്നത് ഏറെ അഭിമാനകരമാണെന്ന് അവര്‍ പറഞ്ഞു. മുന്‍പ് അടച്ചുപൂട്ടലിന്റെ വക്കിലായിരുന്ന സ്കൂളുകള്‍ ഇന്ന് മികവിന്റെ കേന്ദ്രമായി മാറിയത് പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മികവിന്റെ തെളിവാണ്. ഓരോ കുട്ടിയെയും സമഗ്രമായി പഠിക്കുമ്പോഴാണ് അവരുടെ കഴിവ് മനസ്സിലാവുക. അതിനായുള്ള പദ്ധതിയാണ് മികവുത്സവമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ വി.വി പ്രേമരാജന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇ.കെ സുരേശന്, ഡിഡിഇ ഇന്‍ ചാര്‍ജ് എ.എസ് ബിജേഷ്, എസ്.എസ്.കെ. ഡിപിസിഇ.സി വിനോദ്, ചാല ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ടി.എം ശ്രീഷ്ണി, എച്ച്എസ്എസ് കണ്ണൂര്‍ റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ആര് രാജേഷ് കുമാര്‍, വിഎച്ച്എസ്ഇ കണ്ണൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ഇ.ആര് ഉദയകുമാരി, വിദ്യാകിരണം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.സി സുധീര്‍, കൈറ്റ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ സുരേന്ദ്രന്, പിടിഎ പ്രസിഡന്റ് എന്‍ പ്രമോദ്, പ്രധാനധ്യാപിക നൈന പുതിയവളപ്പില്‍, സ്റ്റാഫ് സെക്രട്ടറി വി അനീഷ്, കണ്ണൂര്‍ ഡിഇഒ കെ.പി നിര്‍മ്മല തുടങ്ങിയവര്‍ സംസാരിച്ചു.
മികവുത്സവത്തിലെ വിജയികള്‍
എല്‍.പി വിഭാഗത്തില്‍ നരവൂര്‍ സൗത്ത് എല്‍ പി സ്കൂള്‍ ഒന്നാമതെത്തി. ചെറുതാഴം സൗത്ത് എല്‍ പി സ്കൂള്‍ രണ്ടാം സ്ഥാനവും കൊളവല്ലൂര്‍ എല്‍ പി സ്കൂള്‍ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തില്‍ എം ടി എസ് ജി യു പി സ്കൂള്‍ മട്ടന്നൂര്‍ ഒന്നാംസ്ഥാനം നേടി. മേലൂര്‍ ഈസ്റ്റ് യുപി സ്കൂള്‍ രണ്ടാം സ്ഥാനവും ഗവ. ട്രൈബല്‍ യുപി സ്കൂള്‍ കണ്ണവം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തില്‍ ജി എച്ച് എസ് എസ് ശ്രീകണ്ഠാപുരം ഒന്നാംസ്ഥാനം കരസ്ഥമാക്കി. എ കെ ജി എസ് ജി എച്ച് എസ് എസ് പെരളശ്ശേരി രണ്ടാം സ്ഥാനവും നേടി. സബ്ജില്ല, വിദ്യാഭ്യാസ ജില്ലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 36 വിദ്യാലയങ്ങളാണ് ജില്ലാതലത്തില്‍ മികവുകള്‍ അവതരിപ്പിച്ചത്. എല്‍പി, യുപി വിഭാഗങ്ങളില്‍ 15 സബ്ജില്ലകളെ പ്രതിനിധീകരിച്ച് ഓരോ ടീം വീതവും എച്ച് എസ് വിഭാഗത്തില്‍ വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് ആറ് ടീമുകളുമാണ് പങ്കെടുത്തത്.
എ കുഞ്ഞിരാമന് അടിയോടി സ്മാരക ജി.വി.എച്ച് എസ്.എസിന് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 2.5 കോടിയുടെ ഭരണാനുമതി
പയ്യന്നൂര്‍ നഗരസഭയിലെ എ കുഞ്ഞിരാമന് അടിയോടി സ്മാരക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളിന് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന് 2.5 കോടി രൂപയുടെ ഭരണാനുമതി ആയതായി ടി.ഐ മധുസൂദനന് എം.എല്‍.എ അറിയിച്ചു. 2024 -25 വര്‍ഷത്തെ സംസ്ഥാന ബഡ്ജറ്റിലാണ് ഇതിനാവശ്യമായ തുക വകയിരുത്തിയിരുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗത്തിനാണ് നിര്‍വ്വഹണ ചുമതല. നേരത്തെ കിഫ്ബി പദ്ധതി വഴി 1.3 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ നടന്നുവരികയാണ്. സാങ്കേതിക നടപടികള്‍ പൂര്‍ത്തീകരിച്ച് കെട്ടിടം പണി എത്രയും വേഗത്തില്‍ തുടങ്ങാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എം.എല്‍.എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
അപേക്ഷ ക്ഷണിച്ചു
സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിമുക്ത ഭടന്മാരുടെയും ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി അക്കാദമി ഓഫ് കേരള (ഐസിടിഎകെ) കണ്ണൂര്‍ ജില്ലക്കാര്‍ക്കായി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങ്, ഡാറ്റാ അനലൈസിസ്, ഗ്രാഫിക്ക് ഡിസൈന്‍, വീഡിയോ എഡിറ്റിങ്ങ്, മൊബൈല്‍ ഫോണ്‍ ടെക്നോളജി എന്നീ കോഴ്സുകള്‍ കോഴിക്കോട് വച്ച് നടത്തുന്നു. താല്പര്യമുള്ള വിമുക്തഭടന്മാരും ആശ്രിതരും ഫെബ്രുവരി 28 ന് വൈകിട്ട് അഞ്ചിനകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0497 2700069
ടെണ്ടര്‍ ക്ഷണിച്ചു
പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്രശിക്ഷാ സ്റ്റാര്‍സ് 2023-24 പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാടായി ബോയ്സ് ഗവ.ഹയര്‍സെക്കന്ററി സ്കൂളില്‍ ജിയോളജി ലാബ് ക്രമീകരിക്കുന്നതിന് ആവശ്യമായ സാധന സാമഗ്രികള്‍ ഗുണനിലവാരത്തോട് കൂടി മുഴുവനായോ, ഭാഗികമായോ വിതരണം ചെയ്യാന്‍ തയ്യാറുള്ള അംഗീകൃത ഏജന്‍സി സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു. ഫെബ്രുവരി 27 ന് രണ്ടു വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍ :9037660261
മാലിന്യ മുക്ത നവകേരളം: റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ചേര്‍ന്നു
മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി മാര്‍ച്ച് 30നകം കണ്ണൂരിനെ സമ്പൂര്‍ണ്ണ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ യോഗം ചേര്‍ന്നു. ഡിപിസി ഹാളില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ കെ.കെ രത്നകുമാരി ഉദ്ഘാടനം ചെയ്തു. മാലിന്യമുക്ത പ്രഖ്യാപനം വാക്കുകളില്‍ ഒതുങ്ങാതെ സ്ഥായിയായി കൊണ്ടുപോകാന്‍ സാധിക്കണമെന്നും റസിഡന്റ്സ് അസോസിയേഷനുകളില്‍ മോണിറ്ററിംഗ് കമ്മിറ്റികള്‍ നിയമിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. യോഗത്തില്‍ തദ്ദേശസ്വയംഭരണ ജോയിന്റ് ഡയറക്ടര്‍ ടി.ജെ അരുണ്‍ അധ്യക്ഷത വഹിച്ച് കര്‍മ്മ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘വലിച്ചെറിയാം മണ്ണിലേക്കല്ല ബിന്നിലേക്ക് മാത്രം’ എന്ന ബോര്‍ഡുകള്‍ എല്ലാ റസിഡന്റ്സ്അസോസിയേഷനുകളിലും സ്ഥാപിക്കണം. അസോസിയേഷന് സംഘടിപ്പിക്കുന്ന പരിപാടികളില്‍ ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമായി നടപ്പാക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. ശുചിത്വ സന്ദേശയാത്രകള്‍ മാര്‍ച്ച് 16 നകം സംഘടിപ്പിച്ച് മാര്‍ച്ച് 25ന് മാലിന്യ ശേഖരണ സംസ്കരണ സംവിധാനമുള്ള അസോസിയേഷന് ആണെന്ന് പ്രഖ്യാപിക്കണം. മികച്ച ശുചിത്വ മാതൃകകള്‍ക്ക് ഏപ്രില്‍, മെയ് മാസങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ഹരിത കേരള മിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ.കെ സോമശേഖര്‍ ആദ്യഘട്ട ഗ്രേഡിങ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച റെസിഡന്സുകള്ക്ക് 70 മുതല്‍ 130 വരെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് ഗ്രേഡിങ് നല്‍കിയത്. ശുചിത്വമിഷന് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.എം സുനില്‍കുമാര്‍, ഫെഡറേഷന് ഓഫ്റസിഡന്സ് അസോസിയേഷന് പ്രസിഡന്റ് ആര് അനില്‍കുമാര്‍, സെക്രട്ടറി കെ.പി മുരളി കൃഷ്ണന്, ട്രഷറര്‍ കെ ദേവദാസ്, വനിതാവേദി പ്രസിഡന്റ് കെ.കെ പങ്കജവല്ലി, ജില്ലാ സെക്രട്ടറി അഡ്വ പ്രീത ഹരീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
എംഎല്‍എയുടെ വികസന ഫണ്ട്: കണ്ണൂരില്‍ 25 ലക്ഷം രൂപയുടെ ഭരണാനുമതി
കണ്ണൂര്‍ നിയമസഭാ നിയോജക മണ്ഡലം എംഎല്‍എയും രജിസ്ട്രേഷന് മ്യൂസിയം പുരാരേഖ പുരാവസ്തു വകുപ്പ് മന്ത്രിയുമായ രാമചന്ദ്രന് കടന്നപ്പള്ളിയുടെ എംഎല്‍എ പ്രത്യേക വികസന ഫണ്ടില്‍ നിന്നും കണ്ണൂര്‍ കോര്‍പ്പറേഷനിലെ തയ്യില്‍ കാവ് റോഡിന് ഏഴ് ലക്ഷം രൂപ, പെരിങ്ങളായി ബസ് ഷെല്‍ട്ടര്‍ റോഡിന് ഏഴ് ലക്ഷം രൂപ, എളയാവൂര് സോണ്‍ ഇഎംഎസ് പാലം മുതല്‍ ഓവുചാല്‍ നിര്‍മ്മാണത്തിന് ഏഴ് ലക്ഷം രൂപ, മുണ്ടേരി പഞ്ചായത്തിലെ കലന്തന് മാസ്റ്റര്‍ അയ്യത്താന്‍ റോഡിന് 4.30 ലക്ഷം രൂപയും ഭരണാനുമതിയായി.

