Home kannur News കണ്ണൂര്‍ നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെടിക്കെട്ട് അപകടം

കണ്ണൂര്‍ നീര്‍ക്കടവ് മുച്ചിരിയന്‍ കാവില്‍ വെടിക്കെട്ട് അപകടം

by Sayana k
0 comments

കണ്ണൂര്‍ അഴീക്കോട് വെടിക്കെട്ട് അപകടം. നീര്‍ക്കടവ് മുച്ചിരിയന്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്. അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടുകയായിരുന്നു.

അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. പരുക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്.

തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണു പൊട്ടുകയായിരുന്നു. 12 വയസ്സുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്.

പല ആളുകളും നിലത്തിരുന്നതിനാല്‍ അപ്രതീക്ഷിതമായി ഗുണ്ട് തൊട്ടടുത്ത് പൊട്ടിയപ്പോള്‍ അതിവേഗം ഓടിമാറാന്‍ സാധിച്ചില്ല. ഒരാളുടെ തുടയെല്ല് തകര്‍ന്നെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign