അനധികൃത വ്യാപാരങ്ങൾക്കെതിരെയും പഴകിയ ഭക്ഷണപ്പതാർത്ഥങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെയും പരിശോധന കർശനമാക്കി. പള്ളിക്കുന്ന് സോണൽ ഹെൽത്ത് വിഭാഗം ഇന്ന് രാവിലെ പയ്യാമ്പലം ബീച്ച് ഏരിയയിൽ നടത്തിയ പരിശോധനയിൽ അറേബ്യൻ റിസോർട്ടിന് മുൻവശത്തു റോഡിൽ വ്യാപാരം ചെയ്യുന്ന തട്ടുകടയിൽ നിന്ന് വ്യാപകമായ രീതിയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തു. ഇലട്രിസിറ്റി കണക്‌ഷൻ ഇല്ലാത്ത തട്ടുകടയിൽ ഉപയോഗ ശൂന്യമായ ഫ്രിഡ്ജ് കമ്ഴ്ത്തി വെച്ച് ഐസ് ബ്ലോക്ക് ഇട്ട് വെച്ചാണ് പഴകിയ ഫുഡ് സൂക്ഷിക്കുന്നത്.
മാലിന്യങ്ങൾ പൊതുസ്ഥലത്ത് നിക്ഷേപിച്ചതിനാൽ മുമ്പ് ടിയാന് പിഴ നിശ്ചയിച്ചു നോട്ടീസ് നൽകിയതാണ്. സോണലിൽ വിവിധ ഇടങ്ങളിൽ നടത്തിയ പരിശോധനകളിലും നിരോധിത ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനയിൽ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീമതി. രാധാമണി, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ മാരായ ശ്രീ. സി. ഹംസ, ടി.പി ജയമോഹൻ തുടങ്ങിയവർ പങ്കെടുത്തു. ഇത്തരം എൻഫോഴ്‌സ് മെന്റ് പ്രവർത്തനങ്ങൾ കർശനമാക്കിയതായും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ രാത്രികാല പരിശോധനയും കർശനമാക്കിയതായും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുന്നതാണെന്നും ഹെൽത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ശ്രീ എം. പി രാജേഷ്, കോർപറേഷൻ സെക്രട്ടറി ശ്രീ. വിനു സി കുഞ്ഞപ്പൻ എന്നിവർ അറിയിച്ചു.
കണ്ണൂർ കോർപറേഷൻ ആരോഗ്യവിഭാഗം പരിശോധനകൾ കർശനമാക്കി
161
previous post
