വിനോദ സഞ്ചാര കേന്ദ്രങ്ങൾ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി പയ്യാമ്പലം ബീച്ച് ഏരിയയിലെ വ്യാപാരികളുടെ യോഗം വിളിച്ചുചേർത്തു. ബഹു : ഡിവിഷൻ കൗൺസിലർ ശ്രീമതി. അനിതയുടെ അധ്യക്ഷതയിൽ ബഹു. ഡെപ്യൂട്ടി മേയർ അഡ്വ: പി.ഇന്ദിര ഉദ്ഘാടനം ചെയ്തു. CCM ചാർജ് ശ്രീ. പദ്മരാജൻ, SPHI ശ്രീമതി. രാധാമണി, PHIമാരായ സി. ഹംസ, ടി പി ജയമോഹൻ എന്നിവർ സംസാരിച്ചു. നാളെ മുതൽ മുഴുവൻ സ്ഥാപനങ്ങളും ജൈവ അജൈവ മാലിന്യങ്ങൾ വേർതിരിച്ചു ശേഖരിക്കുന്നതിന് പ്രത്യേകം ബിന്നുകൾ സ്ഥാപിക്കണമെന്നും യാതൊരു കാരണവശാലും രോഡരികിലോ പൊതുസ്ഥലത്തോ നിക്ഷേപിക്കാൻ പാടില്ലായെന്നും അത്തരത്തിൽ ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും ഡെപ്യൂട്ടി മേയർ പറഞ്ഞു.
മാലിന്യ മുക്തം നവകേരളം;യോഗം നടന്നു
95
previous post
