Home News കത്തിക്കാളുന്ന വെയിലിലും മനസിന് കുളിരേകി കുരുന്നുകളുടെ സൂര്യകാന്തിപ്പാടം

കത്തിക്കാളുന്ന വെയിലിലും മനസിന് കുളിരേകി കുരുന്നുകളുടെ സൂര്യകാന്തിപ്പാടം

by Sayana k
0 comments

കത്തിക്കാളുന്ന വെയിലിലും മനസിന് കുളിരേകി കുരുന്നുകളുടെ സൂര്യകാന്തിപ്പാടം. കണ്ണൂർ ജില്ലയിലെ മടക്കര ഗവ. വെൽഫെയർ എൽപി സ്‌കൂൾ കുട്ടികളാണ് കണ്ണപുരം അയ്യോത്ത് സൂര്യകാന്തി ശോഭ പടർത്തിയത്.


നാൽപ്പത് സെന്റിലാണ് പിടിഎയുടെ സഹകരണത്തോടെ സൂര്യകാന്തിപ്പാടമൊരുക്കിയത്. പൂക്കളുടെ മനോഹാരിത ആസ്വദിക്കാൻ കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിപേർ എത്തുന്നുണ്ട്. ഡിസംബറിലാണ് പാടമൊരുക്കി വിത്തിട്ടത്. ഒരു കിലോ ഹൈബ്രീഡ് വിത്തും അഞ്ചു കിലോ സാധാരണ വിത്തുമാണ് വിതച്ചത്. സൂര്യകാന്തി കൃഷിയൊരുക്കാറുള്ള കെ പ്രകാശനും, സി പ്രകാശനും പിന്തുണയുമായി ഒപ്പം ചേർന്നത് കൃഷി മെച്ചപ്പെടുത്താൻ ഏറെ ഉപകരിച്ചു. പ്രധാനാധ്യാപകർ സി വി സുരേഷ് ബാബുവും പിടിഎ പ്രസിഡൻ്റ് പി കെ സന്തോഷും പിടിഎ അംഗങ്ങളും വിദ്യാർഥികൾക്കൊപ്പം ചേർന്നാണ് നൂറ് മേനി വിളവൊരുക്കിയത്. ഒരു മാസത്തോളം മനോഹര കാഴ്ച ആസ്വദിക്കാനാകും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign