ആറളം ഫാം കാട്ടാന ആക്രമണം: സർവ്വ കക്ഷിയോഗം ഇന്ന് ഉച്ചക്ക് 2.30ന് വനം വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ആറളം ഗ്രാമ പഞ്ചായത്ത് ഹാളിൽ ചേരും. അതേസമയം
ആറളം ഫാം കാട്ടാന ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ചേർന്നു.
ഇന്നലെയാണ് കാട്ടാന ആക്രമണം നടന്നത്. കശുവണ്ടി ശേഖരിക്കാൻ പോയ ദമ്പതികളാണ് അക്രമത്തിൽ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ആദിവാസി ദമ്പതികള്‍ മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായിരുന്നു. ആറളത്ത് ബിജെപി, യുഡിഎഫ് ഹര്‍ത്താലും നടക്കുകയാണ്. ദമ്പതിമാരുടെ മൃതദ്ദേഹം പരിയാരത്തെ കണ്ണൂർ ഗവ മെഡികൽ കോളേജിൽ നിന്നും പോസ്റ്റ് മാർട്ടനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.

