കാനവേഷൻ 3.0 സമാപിച്ചു
കണ്ണൂർ സർവകലാശാലയിൽ കാനവേഷൻ 3.0 ഇന്നോവേഷൻ ഓൺടർപ്രണർഷിപ് സമ്മിറ്റ് 24.2.2025 ന് തുടങ്ങി. സർവ്വകലാശാല വൈസ് ചാൻസലർ പ്രൊഫ. കെ.കെ സാജു ഉദ്ഘാടനം ചെയ്തു. 2 ദിവസങ്ങളിലായി താവക്കര ക്യാമ്പസിലാണ് പരിപാടി നടന്നത്
കണ്ണൂർ യുനിവേഴ്സിറ്റി ഇന്നോവേഷൻ ഇൻക്യുബേഷൻ ഫൗണ്ടേഷൻ ഇൻസ്റ്റിട്യുഷൻസ്, ഇന്നോവേഷൻ കൗൺസിൽ കേരള സ്റ്റാർട്ട്അപ്പ് മിഷൻ എന്നിവ സംയുക്തായി നടത്തുന്ന ഇന്നോവേഷൻ കോൺക്ളേവിൽ വിവിധ സ്റ്റാർട്ട് അപ്പ് സംരഭങ്ങൾ പങ്കെടുക്കുന്നുണ്ട്. നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സ്, കെൽട്രോൺ, നിഫ്റ്റ്, മലബാർ കാൻസർ സെൻറർ, ഗവ. എൻജിനിയറിങ് കോളേജ്, മലബാർ എയ്ഞ്ചൽസ്, മൈസോൺ എന്നീ സ്ഥാപനങ്ങളും പങ്കെടുത്തു.
അജിത് ബാലകൃഷ്ണൻ മുഖ്യാതിഥിയായി. തുടർന്ന് ബ്രേക്കിങ് ബാരിയേഴ്സ് : ദ ഫ്യൂച്ചർ ട്രെൻറ്സ് ആൻറ് ചാലഞ്ചസ് ഓഫ് ഇന്നോവേഷൻസ് എന്ന വിഷയത്തിൽ പാനൽ ചർച്ച നടന്നു. ഡോ സതീഷ് ബി , റിട്ടയേർഡ് കേണൽ അഖിൽ കുമാർ കുൽക്ഷേത്ര, പ്രൊഫ പ്രദീപ് കുമാർ, കെ ജി കൃഷ്ണകുമാർ, രമേഷ് കുമാർ ടി കെ , ഡോ ജോസഫ് ബെനവൻ, ഡോ പ്രീതി തുടങ്ങിയവർ പങ്കെടുത്തു.
സ്റ്റാർട്ട് ആപ്പ് എക്സ്പോ , ഫുഡ് എക്സ്പോ , ആർട്ട് എക്സ്പോ എന്നിവയും ഇതിന്റെ ഭാഗമായി നടന്നു. അതുപോലെ കണ്ണൂർ സർവകലാശാല നടപ്പിലാക്കുന്ന എക്സിക്യൂട്ടീവ് എം ബി എ യുടെ ധാരണാ പത്രവും കേരള മാനേജ്‌മന്റ് അസോസിയേഷനുമായി കൈമാറി. ഫാക്കൽറ്റി ഓൺടർപ്രണർഷിപ് വർക്ഷോപ് , ഫുഡ് ടെക് ആൻഡ് അഗ്രോ കോൺക്ലേവ്, ഇൻവെസ്റ്റർ മാസ്റ്റർ ക്ലാസ് ആൻഡ് മീറ്റ് അപ്പ്, ഫൗണ്ടർ വർക്ഷോപ്, വുമൺ ഓൺടർപ്രണർഷിപ് വർക്ഷോപ്, ഡീപ് ടെക് ആൻഡ് ജൻ. എ.ഐ മാസ്റ്റർ ക്ലാസ്, ഹാക്കത്തോൺ, ഫാബ് ലാബ് വർക്ഷോപ് , മെഡി ടെക് സ്റ്റാർട്ട് അപ്പ് എന്നിവയും സംഘടിപ്പിച്ചു. നിരവധി കോളേജുകളിലെയും സ്‌കൂളുകളിലെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുത്തു. കാസർകോട് സ്വദേശി അബൂബക്കർ വികസിപ്പിച്ച 300 പേർക്ക് ബിരിയാണി ഉണ്ടാക്കുന്ന ഓട്ടോ ഷെഫ് യന്ത്രം പരിപാടിയുടെ മറ്റൊരു പ്രത്യകത ആയിരുന്നു. 25.2.2025ന് പരിപാടി സമാപിച്ചു
പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ് കോഴ്‌സ് അഫ്‌സൽ-ഉൽ-ഉലമ (പ്രിലിമിനറി), അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ രജിസ്ട്രേഷൻ കാർഡ്/ ബിരുദാനന്തര ബിരുദം ഐഡന്റിറ്റി കാർഡ്
കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ് കോഴ്‌സ് – അഫ്‌സൽ-ഉൽ-ഉലമ (പ്രിലിമിനറി), അഡീഷണൽ ഓപ്ഷണൽ കോ-ഓപ്പറേഷൻ/ ബിരുദാനന്തര ബിരുദം – എം.എ അറബിക് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ, എം.എ ഹിസ്റ്ററി, എം.കോം. എന്നീ പ്രോഗ്രാമുകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ രജിസ്ട്രേഷൻ കാർഡ്/ ഐഡന്റിറ്റി കാർഡ് സർവ്വകലാശാല വെബ്സൈറ്റിൽ Academics >>> Private Registration >>> Print Registration Card ലിങ്കിൽ ലഭ്യമാണ്. നിർദിഷ്ട വിവരങ്ങൾ നൽകി രജിസ്ട്രേഷൻ കാർഡ്/ ഐഡന്റിറ്റി കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതാണ്. സംശയനിവാരണത്തിന് 0497 – 2715149, 184, 183 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ: പ്രായോഗിക ക്ലാസുകൾ മാർച്ച് ഒന്നു മുതൽ
കണ്ണൂർ സർവ്വകലാശാല 2024 – 25 അധ്യയന വർഷം പ്രവേശനം പ്രൈവറ്റ് രജിസ്ട്രേഷൻ ബി.സി.എ പ്രോഗ്രാമിന് രജിസ്ട്രേഷൻ അനുവദിച്ച വിദ്യാർഥികളുടെ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സുകളിലെ പ്രായോഗിക ക്ലാസുകൾ കണ്ണൂർ സർവ്വകലാശാല, മാങ്ങാട്ടുപറമ്പ ക്യാംപസിലെ ഐ.ടി. പഠനവകുപ്പിൽ 01.03.2025ന് ശനിയാഴ്ച തുടങ്ങും. പ്രായോഗിക ക്ലാസിനൊപ്പം ടി കോഴ്സിന്റെ നിരന്തര സമഗ്ര മൂല്യനിർണയവും (Continuous Comprehensive Assessment – CCA) ഉൾപ്പെട്ടിരിക്കുന്നതിനാൽ ഹാജർ നിർബന്ധമാണ്. ടി വിദ്യാർഥികൾ 01.03.2025ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഐ.ടി. പഠന വകുപ്പ് അധ്യക്ഷൻ സമക്ഷം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ: 0497-2784535 (ഐ.ടി. പഠനവകുപ്പ്).
ഹാൾ ടിക്കറ്റ്
05/03/2025 ന് ആരംഭിക്കുന്ന ഒന്നാം വർഷ പി ജി (വിദൂര വിദ്യാഭ്യാസം-മേഴ്‌സി ചാൻസ് ) ജൂൺ 2024 പരീക്ഷയ്ക്കു അപേക്ഷിച്ച 2017,2018,2019 അഡ്മിഷൻ വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്സൈറ്റിൽ നിന്നും (www.kannuruniversity.ac.in) ഡൌൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകർ ഹാൾ ടിക്കറ്റുകൾ പ്രിൻറ് എടുത്ത് ഫോട്ടോ പതിച്ചു അറ്റസ്റ്റ് ചെയ്തു ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതേണ്ടതാണ് .
2016 അഡ്മിഷനും അതിനു മുൻപുമുള്ള വിദ്യാർഥികൾ കണ്ണൂർ യൂണിവേഴ്സിറ്റി താവക്കര ക്യാമ്പസിൽ നിന്നും ഹാൾ ടിക്കറ്റുകൾ വാങ്ങി അവിടെ തന്നെ പരീക്ഷ എഴുതേണ്ടതാണ്. ഹാൾ ടിക്കറ്റുകൾ 27 /02 /2025 തീയതി മുതൽ വിതരണം ചെയ്യുന്നതാണ് .
ഹാൾ ടിക്കറ്റുകൾ സ്വയം സാക്ഷ്യപ്പെടുത്തിയവർ ഗവൺമെൻറ് അംഗീകരിച്ച ഏതെങ്കിലും ഐ ഡി കാർഡ് പരീക്ഷ സമയത്ത് കൈയിൽ കരുതേണ്ടതാണ് .
പരീക്ഷാ ഫലം
അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദാനന്തര ബിരുദം (റെഗുലർ / സപ്ലിമെന്‍ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2024 പരീക്ഷാ ഫലം സർവ്വകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്.
ഉത്തരക്കടലാസ്സുകളുടെ പുനർ മൂല്യ നിർണ്ണയം / സൂക്ഷ്മപരിശോധന/ പകർപ്പ് ലഭ്യമാക്കൽ എന്നിവയ്ക്കുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാനതീയ്യതി 10/03/2025 .
പ്രായോഗിക പരീക്ഷകൾ
ഒന്നാം സെമസ്റ്റർഎം.എസ്.സി പ്ലാൻറ് സയൻസ് വിത്ത് ബയോഇൻഫർമാറ്റിക്സ് ഡിഗ്രി (റെഗുലർ/സപ്ലിമെൻററി) ,ഒക്ടോബർ 2024 പ്രായോഗിക പരീക്ഷകൾ 2025 മാർച്ച്-3-ാം തീയതി പയ്യന്നൂർ കോളേജിൽ വെച്ച് നടക്കുന്നതാണ്.വിശദമായ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്. രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾ പരീക്ഷാകേന്ദ്രവുമായി ബന്ധപ്പെടേണ്ടതാണ് .
കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പയ്യന്നൂർ ക്യാംപസിലെ ജ്യോഗ്രഫി ഡിപ്പാർട്മെന്റിൽ ദിവസവേതന അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നതിനുള്ള ഇൻറ്റർവ്യൂ 05/03/2025 (ബുധൻ) രാവിലെ 11 മണിക്ക് ഡിപ്പാർട്മെന്റിൽ വച്ച് നക്കുന്നതായിരിക്കും. യുജിസി നിഷ്കർഷിച്ചിട്ടുള്ള യോഗ്യതകൾ ഉള്ളവർ അസ്സൽ പ്രമാണങ്ങൾ സഹിതം ഹാജരാകണം.
