Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments
മിഷന്‍-1000 പദ്ധതിയില്‍ സംരംഭങ്ങള്‍ക്ക് അപേക്ഷിക്കാം

വ്യവസായ വാണിജ്യ വകുപ്പിന്റെ മിഷന്‍- 1000 എന്ന പദ്ധതിയിലേക്ക് ഉല്‍പാദന മേഖലയിലും സേവന മേഖലയിലും ഉള്‍പ്പെട്ട സംരംഭങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ തെരഞ്ഞെടുത്ത 1000 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ശരാശരി ആനുവല്‍ ടേണ്‍ ഓവര്‍ നാല് വര്‍ഷം കൊണ്ട് 100 കോടിയിലേയ്ക്ക് ഉയര്‍ത്തുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഹോസ്പിറ്റലുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍ എന്നിവക്ക് അപേക്ഷിക്കാവുന്നതാണ്. 2024 മാര്‍ച്ച് 31 ആസ്പദമാക്കി മൂന്ന് വര്‍ഷമെങ്കിലും പ്രവര്‍ത്തിച്ച യൂണിറ്റുകള്‍ ആയിരിക്കണം. പരമാവധി നാല് വര്‍ഷം കൊണ്ടാണ് പദ്ധതി നടപ്പാക്കേണ്ടത്. പദ്ധതിയില്‍ തെരഞ്ഞെടുക്കുന്ന യൂണിറ്റുകള്‍ക്ക് വിവിധ സാമ്പത്തിക സഹായം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- കെ.എസ് അജിമോന്‍, ജനറല്‍ മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9074046653,  ഇ.ആര്‍ നിധിന്‍, മാനേജര്‍, ജില്ലാ വ്യവസായ കേന്ദ്രം, കണ്ണൂര്‍ – 9633154556,  ടി അഷ്ഹൂര്‍, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തലശ്ശേരി – 9946946167, സതീശന്‍ കോടഞ്ചേരി, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, തളിപ്പറമ്പ – 9605566100, കെ. ഷിനോജ്, അസിസ്റ്റന്റ് ജില്ലാ വ്യവസായ ഓഫീസര്‍, താലൂക്ക് വ്യവസായ ഓഫീസ്, കണ്ണൂര്‍- 8921609540ഹരിതോല്‍സവം മാര്‍ച്ച് എട്ടിന്

മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിനിന്റെ ലക്ഷ്യ പ്രാപ്തി നേടിയ വിവിധ വിഭാഗങ്ങളെ ആദരിക്കാന്‍ ഹരിത കേരളം മിഷന്‍ മാര്‍ച്ച് എട്ടിന് ഉച്ചയ്ക്ക് 2.30ന് കലക്ടറേറ്റ് പരിസരത്ത് ഹരിതോത്സവം സംഘടിപ്പിക്കുന്നു. ഹരിത വിദ്യാലയങ്ങളില്‍ ടെന്‍ സ്റ്റാര്‍ പദവി നേടിയ വിദ്യാലയങ്ങള്‍, മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ മാര്‍ക്കും നേടി ഹരിത കുടുംബശ്രീ അയല്‍ക്കൂട്ട പദവി നേടിയ അയല്‍ക്കൂട്ടങ്ങള്‍, സ്റ്റാര്‍ പദവി നേടിയ ഹരിത റസിഡന്‍സ് അസോസിയേഷനുകള്‍ എന്നിവരെയാണ് പരിപാടിയില്‍ ആദരിക്കുക. വിവിധ കലാപരിപാടികളും അരങ്ങേറും.

റോഡ് ഗതാഗതം നിരോധിച്ചു

ഇരിക്കൂര്‍ ബ്ലോക്ക് ഉളിക്കല്‍ വയത്തൂര്‍ മണിപ്പാറ വെങ്ങലോട് കോട്ടപ്പാറ ആനറ കുന്നത്തൂര്‍ റോഡ് ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മണിപ്പാറ കോട്ടപ്പാറ ജംഗ്ഷന്‍ മുതല്‍ വേങ്ങലോട് വരെ റോഡ് ഗതാഗതം മാര്‍ച്ച് നാല് മുതല്‍ ഏഴ് ദിവസത്തേക്ക് പൂര്‍ണമായും നിരോധിച്ചതായി കേരള സ്റ്റേറ്റ് റൂറല്‍ റോഡ്‌സ് ഡെവലപ്‌മെന്റ് ഏജന്‍സി പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ യൂണിറ്റ് അക്രഡിറ്റഡ് എഞ്ചിനിയര്‍ അറിയിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു

പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ 2025-2026 സാമ്പത്തിക വര്‍ഷത്തേക്ക് മെഡിസിന്‍, ലാബ് ടെസ്റ്റ്, ലാബ് റീ ഏജന്റ്‌സ്, ഹോസ്പിറ്റല്‍ കണ്‍സ്യൂമബിള്‍സ്, പ്രിന്റിംഗ്‌സ് വിഭാഗങ്ങളിലേക്കായി ടെണ്ടര്‍ ക്ഷണിച്ചു. മാര്‍ച്ച് 18 വരെ ടെണ്ടറുകള്‍ സ്വീകരിക്കും.

റവന്യൂ റിക്കവറി അദാലത്ത് അഞ്ചിന്

കണ്ണൂര്‍ റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ നിന്നും റവന്യൂ റിക്കവറിക്ക് ശുപാര്‍ശ ചെയ്ത കേസുകള്‍ തീര്‍പ്പ് കല്‍പിക്കുന്നതിന് മാര്‍ച്ച് അഞ്ചിന് രാവിലെ 10.30 ന് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസില്‍ റവന്യൂ റിക്കവറി അദാലത്ത് നടത്തും. 2020 മാര്‍ച്ച് 31 വരെ മാത്രം ടാക്സ് അടച്ച് കുടിശ്ശിക വരുത്തിയ കേസുകളാണ് അദാലത്തില്‍ പരിഗണിക്കുക. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന വാഹനങ്ങള്‍ക്ക് 30 ശതമാനം മുതല്‍ 40 ശതമാനം വരെ ഇളവോടുകൂടി കുടിശ്ശിക തീര്‍പ്പാക്കാം. അദാലത്തില്‍ പരിഗണിക്കുന്ന കേസുകള്‍ക്ക് ആര്‍.സി, ഇന്‍ഷുറന്‍സ്, ക്ഷേമനിധി എന്നിവ ബാധകമല്ല. ഫോണ്‍- 04972700566കെല്‍ട്രോണ്‍ കമ്പ്യൂട്ടര്‍ കോഴ്സുകള്‍

കെല്‍ട്രോണിന്റെ തളിപ്പറമ്പ് നോളജ് സെന്ററില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള വിവിധ കമ്പ്യൂട്ടര്‍ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫയര്‍ ആന്റ് സേഫ്റ്റി, പ്രീ സ്‌കൂള്‍ ടീച്ചേര്‍സ് ട്രെയിനിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റി ബസ് സ്റ്റാന്റ് കോംപ്ലക്സിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍: 0460 2205474, 0460 2954252

ടെണ്ടര്‍ ക്ഷണിച്ചു

ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി, പട്ടിക വര്‍ഗ വികസനം- സമഗ്ര ആരോഗ്യ സുരക്ഷാ പദ്ധതി എ.കെ.ആര്‍.ബി.എസ്.കെ, ജെ.എസ്.എസ്.കെ മുതലായ പദ്ധതികള്‍ പ്രകാരം കിടത്തി ചികിത്സയിലുള്ള രോഗികള്‍ക്ക് 2025-26 വര്‍ഷത്തേക്ക് അള്‍ട്രാ സൗണ്ട്, സി.ടി സ്‌കാനിങ്, എക്സ്-റേ, ആശുപത്രിയില്‍ ലഭ്യമല്ലാത്ത ലാബ് ടെസ്റ്റ് മുതലായവ ചെയ്യുന്നതിന് ടെണ്ടറുകള്‍ ക്ഷണിച്ചു. മാര്‍ച്ച് 14ന് രാവിലെ 11 വരെ ടെണ്ടറുകള്‍ സമര്‍പ്പിക്കാം. ഫോണ്‍- 0490 2493180

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign