Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവൽ ജേതാവ് 

2025 മാർച്ച് 3 മുതൽ 7 വരെ ഉത്തർപ്രദേശിലെ അമിറ്റി യൂണിവേഴ്സിറ്റിയിൽ വെച്ച് നടന്ന 38-മത് ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ കണ്ണൂർ സർവ്വകലാശാലയെ പ്രതിനിധീകരിച്ചുകൊണ്ട് Spot Painting, Poster Making എന്നീ ഇനങ്ങളിൽ പങ്കെടുത്ത കണ്ണൂർ എസ്.എൻ. കോളേജിലെ അക്ഷയ ഷമീർ  രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്.

പുതുക്കിയ  ടൈം ടേബിൾ

കേന്ദ്ര സർവകലാശാലകളിലെ  വിവിധ പി ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന പരീക്ഷ നടക്കുന്നത്  പരിഗണിച്ച് ,അഫിലിയേറ്റഡ് കോളേജുകളിലെ  ആറാം സെമസ്റ്റർ ബിരുദ  (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്),  ഏപ്രിൽ 2025   പരീക്ഷകളുടെ തീയതി പുനഃ ക്രമീകരിച്ചു. പുതുക്കിയ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

 തീയതി നീട്ടി

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ (റെഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ്) ഏപ്രിൽ 2025 പരീക്ഷകൾക്ക്  പിഴയില്ലാതെ 12.03.2025 വരെയും  പിഴയോടുകൂടി  13.03.2025 വരെയും അപേക്ഷിക്കാം.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign