Home News മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ്

മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ്

by Sayana k
0 comments

താമരശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ കൊലയാളികളെ പരീക്ഷയെഴുതാൻ അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി പിതാവ് മുഹമ്മദ് ഇഖ്ബാൽ. ക്രൂരമായി കൊല ചെയ്തിട്ടും പ്രതികൾ പരീക്ഷ എഴുതാൻ പോയി. ചെറിയ ശിക്ഷ പോലും അവർക്ക് കിട്ടിയില്ല. എൻ്റെകുട്ടിയും പരീക്ഷ എഴുതാൻ ഒരുക്കങ്ങൾ പൂർത്തിയാക്കിയതായിരുന്നു, ഒരു രക്ഷിതാവെന്ന നിലയിൽ തനിക്കും കുടുംബത്തിനും മാനസികമായി ബുദ്ധിമുട്ടുണ്ടെന്നും കോടതി ഉചിതമായ തീരുമാനം എടുക്കുമെന്ന പ്രതീക്ഷയിലാണ് ഹർജി നൽകിയതെന്നും ഇഖ്ബാൽ പറഞ്ഞു.


പ്രതികൾ കുറ്റക്കാരാണെന്ന് എല്ലാവര്ക്കും ബോധ്യപ്പെട്ടിട്ടുള്ളതാണ്. നമ്മുടെ നിയമങ്ങളിൽ ചെറിയ മാറ്റം വരണം. കുറ്റം ചെയ്താൽ ഇതുപോലെ ശിക്ഷിക്കപ്പെടും എന്ന പേടി കുട്ടികൾക്ക് വേണം. കുട്ടികൾ തെറ്റിലേക്ക് പേകാതിരിക്കാൻ ഇത് പ്രരണയാകണമെന്നും മറ്റൊരു രക്ഷിതാവിന് ഇങ്ങനെ ഒരു വേദന ഉണ്ടാകരുതെന്നും കോടതിയെ വിശ്വസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, വൻ സുരക്ഷയോടുകൂടിയാണ് ഷഹബാസിന്റെ കൊലയാളികൾ വെള്ളിമാട് കുന്നിലുള്ള പരീക്ഷ കേന്ദ്രത്തിൽ പരീക്ഷയെഴുതിക്കിയിരുന്നത്. മുൻപ് നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രം താമരശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളായിരുന്നു എന്നാൽ പ്രതിഷേധം ഉയർന്നതോടെ പ്രതികളെ വെള്ളിമാട് കുന്നിലെ കേന്ദ്രത്തിൽ പ്രത്യേക സൗകര്യം ഒരുക്കി പരീക്ഷ എഴുതിക്കുകയായിരുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign