കളമശേരി ഗവ. പോളിടെക്നിക്ക് കോളജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിന് പിന്നിൽ എസ്എഫ്ഐയുടെ ഗൂഢാലോചനയെന്ന് കെഎസ്യു. പൊലീസ് അറസ്റ്റ് ചെയ്ത ആകാശ് നിരപരാധിയെന്ന് കെഎസ്യു ആരോപിച്ചു. ആകാശിനെ കുടുക്കിയതെന്ന് സംശയം. എസ്എഫ്ഐ രാഷ്ട്രീയ വൈരാഗ്യം തീർക്കുന്നു. ഞങ്ങള്‍ ഓടി രക്ഷപ്പെട്ടു എന്നാണ് എസ്എഫ്ഐ ആരോപിക്കുന്നത്. ഞങ്ങളെന്തിന് രക്ഷപ്പെടണം, കൂട്ടുകാരനൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണെന്നാണ് ആദിൽ പറയുന്നത്. കെഎസ്യുവിന് വേണ്ടി മത്സരിച്ചിരുന്നു. രാഷ്ട്രീയ വിരോധമാണോ എസ്എഫ്ഐയുടെ ആരോപണത്തിന് പിന്നിലെന്ന് സംശയിക്കുന്നുവെന്ന് ആദിലും ആനന്തുവും മാധ്യമങ്ങളോട് പറഞ്ഞു.

