ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ്
കണ്ണൂർ സർവ്വകലാശാല പയ്യന്നൂർ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഇൻസ്ട്രുമെന്റേഷൻ സെന്ററിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഒരു ടെക്നിക്കൽ അസിസ്‌റ്റന്റിന്റെ ഒഴിവുണ്ട് . തത്സമയ അഭിമുഖം 17 / 03 / 2025 തിങ്കളാഴ്ച രാവിലെ 10.30 ന് പയ്യന്നൂർ ക്യാമ്പസ്സിലെ ഭൗതികശാസ്ത്ര പഠനവകുപ്പിൽ വച്ച് നടത്തുന്നതാണ്. ഫിസിക്സ് / കെമിസ്ട്രി / മെറ്റീരിയൽ സയൻസ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. അതി സങ്കീർണ ഉപകരണങ്ങൾ കൈകാര്യം ചെയ്ത് മുൻ പരിചയം ഉള്ളവർക്ക് മുൻഗണന. യോഗ്യരായ ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം പയ്യന്നൂർ ക്യാമ്പസ്സിൽ ഹാജറാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 9447458499 എന്ന നമ്പറിൽ ബന്ധപ്പെടുക

