Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

രണ്ടാം സെമസ്റ്റർ ബിരുദം അസൈൻമെന്റ് സമർപ്പണം 22 വരെ മാത്രം

കണ്ണൂർ സർവ്വകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ബിരുദം (റഗുലർ – 2023 പ്രവേശനം/ സപ്ലിമെന്ററി – 2020, 2021, 2022 പ്രവേശനം), ഏപ്രിൽ 2024 സെഷൻ, ഇന്റേണൽ ഇവാല്വേഷൻ അസൈൻമെന്റ് ഇനിയും സമർപ്പിക്കാനുള്ളവർ 22.03.2025-ന് (ശനിയാഴ്ച) വൈകിട്ട് നാലിന് മുൻപ് താവക്കര ക്യാംപസിലെ സ്റ്റുഡന്റ്സ് അമിനിറ്റി സെന്ററിലെ സ്കൂൾ ഓഫ് ലൈഫ് ലോങ്ങ് ലേണിങ് ഡയറക്ടറുടെ ഓഫിസിൽ സമർപ്പിക്കേണ്ടതാണ്. 22.03.2025-ന് ശേഷം ലഭിക്കുന്ന അസൈൻമെന്റ് സ്വീകരിക്കുന്നതല്ല.

ത്രിദിന ദേശീയ സെമിനാർ നീലേശ്വരം കാമ്പസിൽ

കണ്ണൂർ സർവകലാശാല  മലയാള വിഭാഗവും കന്നട വിഭാഗവും സംയുക്തമായി കണ്ണൂർ സർവ്വകലാശാല ഐ. ക്യു.എ.സി യുടെ ധനസഹായത്തോടെ ഡോ.പി.കെ രാജൻ മെമ്മോറിയൽ കാമ്പസിൽ വെച്ച് ത്രിദിന ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഏപ്രിൽ 19 മുതൽ 21 വരെ “സാഹിത്യവും ചരിത്രവും അന്തർവൈജ്ഞാനിക സമീപനങ്ങൾ” എന്ന വിഷയത്തിലാണ് സെമിനാർ നടത്തുന്നത്. ഐ. ക്യു.എ. സി. ഡയറക്ടർ പ്രൊഫ. അനൂപ് കുമാർ കേശവൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സെമിനാറിൽ പ്രൊഫ. എം. വി നാരായണൻ, പ്രൊഫ. കെ.എം അനിൽ, പ്രൊഫ. ഇ. വി രാമകൃഷ്ണൻ, ഡോ. എം.സി അബ്ദുൽ നാസർ,  ഡോ. സുബ്രഹ്മണ്യ. കെ, ഡോ. ബാലകൃഷ്ണ, ഡോ.അഭിലാഷ് മലയിൽ, ഡോ. ഷംഷാദ് ഹുസൈൻ കെ. ടി, ഡോ. ആർ. വി. എം. ദിവാകരൻ, ഡോ. വിനിൽ പോൾ, ഡോ. അർച്ചന എ. കെ, ഡോ. വി. അബ്ദുൾ ലത്തീഫ്, ഡോ.  പി. പി അബ്ദുൽ റസാഖ് എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിന്നും 50 ഓളം ഗവേഷക  വിദ്യാർത്ഥികൾ പങ്കെടുക്കും. സെമിനാർ  21/3/2025 അവസാനിക്കും

 പി.എച്ച്.ഡി. എൻട്രൻസ് – മാർച്ച് 22 ന് 

 കണ്ണൂർ സർവ്വകലാശാലയിലെ 2025 വർഷത്തെ പി.എച്ച്.ഡി. പ്രവേശനത്തിനായി 2024 ഒക്ടോബറിലെയും  , 2025 ഫെബ്രുവരിയിലെയും വിജ്ഞാപനപ്രകാരം അപേക്ഷിച്ചവർക്കുള്ള പ്രവേശന പരീക്ഷ ഇൻഫർമേഷൻ ടെക്നോളോജി & കമ്പ്യൂട്ടർ സയൻസ് ഒഴികെയുള്ള വിഷയങ്ങളിൽ  മാർച്ച് 22  നു (ശനിയാഴ്ച ) രാവിലെ 11 മണി മുതൽ 1 മണിവരെ  സർവ്വകലാശാലയുടെ വിവിധ  ക്യാമ്പസുകളിൽ  വച്ച് നടത്തുന്നതാണ്. ഇൻഫർമേഷൻ ടെക്നോളോജി, കമ്പ്യൂട്ടർ സയൻസ് വിഷയത്തിനുള്ള പരീക്ഷ മാർച്ച് 27 (വ്യാഴം)ന് നടത്തുന്നതാണ് .   അപേക്ഷകർ അന്നേ ദിവസം രാവിലെ 10.15 ന് പരീക്ഷാകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. പരീക്ഷക്കുള്ള ഹാൾടിക്കറ്റുകൾ കണ്ണൂർ സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിലെ റിസർച്ച് പോർട്ടലിൽ ലഭ്യമാണ്. ഡൗൺലോഡ് ചെയ്ത ഹാൾടിക്കറ്റിൽ പരീക്ഷാർത്ഥിയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിക്കേണ്ടതാണ്. കൂടാതെ പരീക്ഷാസമയത്ത് ഹാൾടിക്കറ്റിനോടൊപ്പം സാധുവായ ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖ ഹാജരാക്കേണ്ടതുമാണ്. ഹാൾ ടിക്കറ്റുകൾ 18 .03 .2025  മുതൽ വെബ്‌സൈറ്റിൽ ലഭ്യമായിരിക്കും

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign