Home News ആശ വര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഡല്‍ഹിക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച

ആശ വര്‍ക്കര്‍മാരുടെ സമരം; മന്ത്രി വീണാ ജോര്‍ജ് ഇന്ന് ഡല്‍ഹിക്ക്; കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ച

by Sayana k
0 comments

കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കായി ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് ദില്ലിയിലെത്തും. ആശമാർ ഉന്നയിച്ച വിഷയങ്ങൾ കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. ആശാ പ്രവർത്തകരുടെ ഇൻസെന്റീവ് വർദ്ധിപ്പിക്കുക, ജീവനക്കാരായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രിയെ നേരിട്ട് അറിയിക്കും. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ആശ പ്രവർത്തകരിലെ ഒരു വിഭാഗവുമായി നടത്തിയ ചർച്ചയും സമരങ്ങളും ആവശ്യങ്ങളും കേന്ദ്ര തലത്തിൽ അറിയിക്കും. കൂടാതെ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കാനുള്ള നൂറുകോടിലധികം രൂപയുടെ കുടിശ്ശികയും ആവശ്യപ്പെടും. ഇന്നലെ മന്ത്രി വീണ ജോർജ് ഒരു പോസ്റ്റ് പങ്കുവച്ചിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെ:

എല്‍ ഡി എഫ് പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ചെയ്തു തന്നെയാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഇനിയും അങ്ങനെ തന്നെ മുന്നോട്ട് പോകും. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കല്ല സത്യം അറിയാന്‍ ആഗ്രഹമുള്ളവര്‍ക്കായി ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്ന പേജിന്റെ ചിത്രം പോസ്റ്റ് ചെയ്യുന്നു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign