Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

ത്രിദിന ദേശീയ സെമിനാറിന്  തിങ്കളാഴ്ച് തുടക്കമാവും

കണ്ണൂർ സർവകലാശാല ഹിന്ദി വിഭാഗം സംഘടിപ്പിക്കുന്ന ത്രിദിന ദേശീയ സെമിനാർ 24.3.2025 തിങ്കളാഴ്ച മുതൽ ആരംഭിക്കും. “ഹിന്ദി കഥാസാഹിത്യത്തിലെ സാമൂഹിക സാംസ്കാരിക അവബോധം ” എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ കേരളത്തിന് അകത്തും പുറത്തുള്ള നിരവധി വിഷയവിദഗ്ധർ തങ്ങളുടെ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് താവക്കര ക്യാമ്പസിൽ വച്ച് സിൻഡിക്കേറ്റ് അംഗം ശ്രീ എ അശോകൻ സെമിനാർ ഉദ്ഘാടനം ചെയ്യും തുടർന്ന് പ്രശസ്ത എഴുത്തുകാരി പ്രൊഫ. കെ .വനജ മുഖ്യഭാഷണം നടത്തും. തുടർന്നുള്ള സെഷനുകളിൽ പ്രൊഫ. മുരളീധരൻ പിള്ള, പ്രൊഫ. മനു , പ്രൊഫ. ശ്രീധർ ഹെഡ്ഗെ, പ്രൊഫ. യെമേക്കർ നാമദേവ് ഗോവിന്ദറാവു, ഡോ. പ്രിയ പി. തുടങ്ങിയവർ പ്രസ്തുത വിഷയത്തിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർ ദിവസങ്ങളിൽ 30 ൽ അധികം വിഷയവിദഗ്ധരും ഗവേഷകരും പ്രബന്ധ അവതരണവും ചർച്ചകളും സംഘടിപ്പിക്കും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന സെമിനാർ ബുധനാഴ്ച സമാപിക്കും.

പരീക്ഷാഫലം

ഏഴാം സെമസ്റ്റർ  ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ്  ഒക്ടോബർ 2024   പരീക്ഷാഫലം  സർവ്വകലാശാല വെബ്സൈറ്റിൽ  ലഭ്യമാണ്.

ഉത്തരക്കടലാസ് പുനർ മൂല്യനിർണ്ണയം/സൂക്ഷ്മ പരിശോധന/പകർപ്പ് ലഭ്യമാക്കൽ എന്നിവക്കുള്ള അപേക്ഷകൾ 03.04.2025, 5PM വരെ ഓൺലൈൻ ആയി സ്വീകരിക്കുന്നതാണ് .

ഹാൾ ടിക്കറ്റ്

പാലയാട്  സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ   എട്ടാം സെമസ്റ്റർ ബി.എ എൽ.എൽ.ബി  (റെഗുലർ/ സപ്ലിമെന്ററി), മെയ് 2025 പരീക്ഷയുടെ ഹാൾ ടിക്കറ്റുകൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.  ഓഫ് ലൈൻ ആയി അപേക്ഷിച്ച വിദ്യാർത്ഥികളുടെ ഹാൾ ടിക്കറ്റുകൾ  പരീക്ഷാ കേന്ദ്രത്തിൽ നിന്നും കൈപ്പറ്റേണ്ടതാണ്.

 ഹാൾ ടിക്കറ്റ് ലഭിക്കാത്തവർ എത്രയും പെട്ടെന്ന് സർവകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്(ഫോൺ നം.0497 2715264)

ടൈം ടേബിൾ

21.04.2025ന്  ആരംഭിക്കുന്ന, അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ്  (2009 -2013 അഡ്മിഷൻ ) നവംബർ 2024 ,03.04.2025  ന് ആരംഭിക്കുന്ന  നാലാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് ഏപ്രിൽ 2025 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign