നികുതി കുടിശ്ശിക അടക്കാം
മോട്ടോര്‍ വാഹന നികുതി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി മാര്‍ച്ച് 31ന് അവസാനിക്കുന്നതിനാല്‍ പദ്ധതി പ്രകാരം മാര്‍ച്ച് 31 ലേക്ക് നാലോ അതിലധികമോ വര്‍ഷത്തെ നികുതി കുടിശ്ശികയുള്ള വാഹനങ്ങള്‍ക്ക് കുടിശ്ശികയുടെ 30 ശതമാനം അല്ലെങ്കില്‍ 40 ശതമാനം നികുതി മാത്രമടച്ച് കുടിശ്ശിക ഒഴിവാക്കാന്‍ കഴിയും. ഈ പദ്ധതിയിലൂടെ നികുതി അടയ്ക്കുന്നതിന് ആര്‍ സി, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ക്ഷേമനിധി വിഹിതം അടച്ച രസീറ്റ് എന്നിവ ആവശ്യമില്ലന്നും അവസരം പ്രയോജനപ്പെടുത്തണമെന്നും കണ്ണൂര്‍ ആര്‍ടിഒ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് അതതു താലൂക്കിലെ ആര്‍ടി/സബ് ആര്‍ടി ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0497 2700566
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
കണ്ണൂര്‍ ഗവ.വനിത ഐ.ടി.ഐ യില്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സിസ്റ്റം മെയിന്റ്നന്‍സ് ട്രേഡില്‍ ഒഴിവുള്ള ഒരു ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ പട്ടികജാതി നോണ്‍ പ്രയോറിറ്റി വിഭാഗത്തില്‍ താല്‍കാലിക നിയമനം നടത്തുന്നു. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ഡിഗ്രി ഇന്‍ എഞ്ചിനീയറിംഗ്/ ടെക്നോളജി ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ അല്ലെങ്കില്‍ ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ ഐടി അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബാച്ചിലര്‍ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ഐടി അല്ലെങ്കില്‍ എന്‍ഐഇഎല്‍ടി എലെവല്‍ നിന്നും എഐസിടിഇ/യുജിസി/രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ മൂന്ന് വല്‍സര ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ സയന്‍സ്/ഐടി/ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഐസിടിഇ അല്ലെങ്കില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയത്തോടെ ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയുണ്ടായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 28 ന് രാവിലെ 10.30 ന് തോട്ടട ഗവ.വനിത ഐ.ടി.ഐയില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍ : 0497 2835987
ക്യാമ്പ് ഫോളോവര്‍ ഒഴിവ്
കണ്ണൂര്‍ റൂറല്‍ ജില്ല ഡിഎച്ച്ക്യൂ ക്യാമ്പില്‍ നിവിലുള്ള ആറ് ക്യാമ്പ് ഫോളോവർ തസ്തികയുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ യോഗ്യരായവരെ തിരഞ്ഞെടുക്കുന്നു.
രണ്ട് വീതം സ്വീപ്പര്‍, കുക്ക് തസ്തികയിലേക്ക് മാര്‍ച്ച് 28 ന് രാവിലെ 11 മണിക്കും രണ്ട് ബാര്‍ബര്‍ തസ്തികയിലേക്ക് ഏപ്രില്‍ ഒന്ന് രാവിലെ 11 നും കൂടിക്കാഴ്ച നടത്തും. മുന്‍ പരിചയമുള്ളവര്‍ രാവിലെ 10.30 ന് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസ് ആസ്ഥാനത്ത് അസ്സല്‍ തിരിച്ചറില്‍ രേഖ (വോട്ടര്‍ ഐ ഡി /ആധാര്‍) പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം നേരിട്ട് എത്തണം.
ഞായറാഴ്ച നികുതി അടക്കാം
കെട്ടിടനികുതി, ലൈസന്‍സ് ഫീസ്, തൊഴില്‍ നികുതി അടക്കുന്നതിന് മാര്‍ച്ച് 23 ഞായറാഴ്ച ഗ്രാമപഞ്ചായത്ത് ഓഫീസ് തുറന്ന് പ്രവര്‍ത്തിക്കുമെന്ന് നാറാത്ത് ഗ്രാമപഞ്ചായത്ത്
സെക്രട്ടറി അറിയിച്ചു.
താല്‍കാലിക നിയമനം
മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ താല്‍കാലികമായി ഡോക്ടര്‍, ഫാര്‍മസിസ്റ്റ് എന്നിവരെ നിയമിക്കുന്നതിന് മാര്‍ച്ച് 25 ന് രാവിലെ 11 ന് മുണ്ടേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂം നടത്തും. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം മുണ്ടേരി കുടുംബാരോഗ്യകേന്ദ്രം ഓഫീസില്‍ ഹാജരാകണം.
ഉന്നത വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
കേരള കർഷകത്തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായവരുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള അവാർഡുകളുടെ വിതരണം ബോർഡ് ചെയർമാൻ എൻ. ചന്ദ്രൻ നിർവഹിച്ചു. ബിരുദം, പ്രൊഫഷണൽ ബിരുദം, പി.ജി, പ്രൊഫഷണൽ പി.ജി, ടി.ടി.സി, ഐ.ടി.ഐ, പോളി ടെക്‌നിക്, പാരാ മെഡിക്കൽ കോഴ്‌സുകൾ, ബി.എഡ് എന്നീ കോഴ്‌സുകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ജില്ലയിലെ 26 വിദ്യാർഥികൾക്കാണ് ധനസഹായം നൽകിയത്. ക്ഷേമനിധി ജില്ലാ ഓഫീസിൽ നടന്ന പരിപാടിയിൽ ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ കെ.ആർ വിപിൻ അധ്യക്ഷനായി. ബോർഡ് സ്റ്റാഫ് സി. പ്രദീപ് കുമാർ, കെഎസ്‌കെടിയു ജില്ലാ ജോയിന്റ് സെക്രട്ടറി രമേശ് ബാബു, ഡികെടിഎഫ് ജില്ലാ പ്രസിഡന്റ് വള്ളിൽ നാരായണൻ, ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി വനജ രാഘവൻ, എച്ച്എംഎസ് പ്രതിനിധി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
മലബാർ ദേവസ്വം ബോർഡിന് കീഴിൽ തലശ്ശേരി താലൂക്ക് ചൊക്ലി വില്ലേജിൽപ്പെട്ട ശ്രീ.മുണ്ടയോട്ട്കാവ് ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. നിർദിഷ്ട മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ ഏപ്രിൽ എട്ടിന് വൈകുന്നേരം അഞ്ചിനകം തലശ്ശേരി അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം. അപേക്ഷാഫോറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നിന്നോ www.malabardevaswom.kerala.
ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂൾ പ്രവേശനം
തോട്ടട ഗവ.ടെക്നിക്കൽ ഹൈസ്‌ക്കൂളിലെ 2025-26 വർഷത്തെ എട്ടാം ക്ലാസ്സ് പ്രവേശനത്തിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. നിലവിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾ www.polyadmission.org/tsh. ൽ ലഭ്യമാണ്. ഫോൺ: 9400006494, 9446973178, 8113965609.
ഫാർമസിസ്റ്റ് നിയമനം
പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. കേരളാ സ്റ്റേറ്റ് ഫാർമസി കൗൺസിൽ അംഗീകാരമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും ബയോഡാറ്റയും സഹിതം മാർച്ച് 26 രാവിലെ 11 ന് പി.എച്ച്.സി കോൺഫറൻസ് ഹാളിൽ ഹാജരാകണം. ഫോൺ-0490 2318720

