Home News കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം: വൈസ് ചാൻസലർ വിളിച്ച യോഗം ഇന്ന്

കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവം: വൈസ് ചാൻസലർ വിളിച്ച യോഗം ഇന്ന്

by Sayana k
0 comments

കേരള സർവകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ കാണാതായ സംഭവത്തിൽ വൈസ് ചാൻസലർ വിളിച്ച യോഗം ഇന്ന് ചേരും. സർവ്വകലാശാല രജിസ്ട്രാർ, പരീക്ഷ കൺട്രോൾ കമ്മീഷണർ, പരീക്ഷാ കൺട്രോൾ ബോർഡിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.

രാവിലെ പത്തരയ്ക്ക് സർവ്വകലാശാല ആസ്ഥാനത്താണ് യോഗം ചേരുക. ഉത്തരക്കടലാസുകൾ നഷ്ടപ്പെടുത്തിയ അധ്യാപകനെതിരെ കേരള സർവകലാശാല ഇതിനകം പൊലീസിൽ പരാതി നൽകിയിരുന്നു.

കഴിഞ്ഞദിവസം സർവകലാശാല സിൻഡിക്കേറ്റ് അംഗങ്ങൾ, എസ്എഫ്ഐ ഭാരവാഹികൾ എന്നിവരുമായി രജിസ്ട്രാർ നടത്തിയ ചർച്ചയിൽ അധ്യാപകനെതിരെ തുടർനടപടികൾ ഉറപ്പാക്കാൻ ധാരണയായിരുന്നു. ഇത് സംബന്ധിച്ചുള്ള കാര്യങ്ങൾ അടുത്ത സിൻഡിക്കേറ്റ് യോഗം പരിഗണിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign