Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കും

കടകള്‍, വാണിജ്യ സ്ഥാപനങ്ങള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന സെക്യൂരിറ്റി ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ഉറപ്പാക്കുമെന്ന് ജില്ലാ ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സി.വിനോദ്കുമാര്‍ അറിയിച്ചു. ഇരിപ്പിടം, കുടിവെളളം, സുരക്ഷാ ഉപകരണങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പുവരുത്താന്‍ സെക്യൂരിറ്റി ഏജന്‍സി ഉടമകള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ സര്‍ക്കുലര്‍ നടപ്പിലാക്കുന്നതിന് സ്ഥാപന പരിശോധന തുടരും. സെക്യൂരിറ്റി ജീവനക്കാര്‍ക്ക് ഇരിപ്പിടം അടക്കമുളള അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കാത്ത സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും. 04972700353 എന്ന നമ്പറിലോ കണ്ണൂര്‍ ജില്ലാ ലേബര്‍ ഓഫീസ്, ബന്ധപ്പെട്ട അസിസ്റ്റന്റ് ലേബര്‍ ഓഫീസറുടെ കാര്യാലയം എന്നിവിടങ്ങളിലോ പരാതികള്‍ നല്‍കാം. യോഗത്തില്‍ വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് അറക്കല്‍ ബാലന്‍, കെ.മോഹനന്‍, കെ.കെ.രാജീവന്‍, പി.പി.ഉണ്ണികൃഷ്ണന്‍, സി.കെ വിനോദ് എന്നിവരും സെക്യൂരിറ്റി ഏജന്‍സി ഉടമകളെ പ്രതിനിധീകരിച്ച് ടി.എം.രവീന്ദ്രന്‍ നമ്പ്യാരും പങ്കെടുത്തു.

ലോക ഹോമിയോപ്പതി ദിനാചരണം പത്തിന്

ജില്ലാ ഹോമിയോപ്പതി വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഹോമിയോപ്പതി ദിനാചരണം ഏപ്രില്‍ പത്തിന് രാവിലെ 11.30 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടക്കും. കെ.കെ ശൈലജ ടീച്ചര്‍ എം എല്‍ എ പരിപാടി ഉദ്ഘാടനം ചെയ്യും. പരിപാടിയുടെ ഭാഗമായി രാവിലെ പത്ത് മണിക്ക് പയ്യാമ്പലം ബീച്ച് പരിസരത്ത് ഒരുക്കുന്ന ഡോ. സാമുവല്‍ ഹനിമാന്റെ മണല്‍ ശില്‍പം പോലീസ് സബ് ഇന്‍സ്പെക്ടറും സിനിമാ നടനുമായ ശിവദാസ് കണ്ണൂര്‍ അനാച്ഛാദനം ചെയ്യും. പരിപാടിയില്‍ ആരോഗ്യ സെമിനാറുകള്‍, മെഡിക്കല്‍ ക്യാമ്പ്, സൗജന്യ മരുന്ന് വിതരണം, സദ്ഗമയ പദ്ധതി ഗുണഭോക്താക്കളുടെ കര കൗശല പ്രദര്‍ശനം, സൗജന്യ തൈറോയ്ഡ്, അലര്‍ജി, ഷുഗര്‍ എന്നിവയുടെ രക്ത പരിശോധനയും ഉണ്ടാകും. റിട്ടയര്‍ഡ് ഡിഎംഒ ഡോ. വി.ആര്‍ സദ്ഗുണ്‍, സാമുവല്‍ ഹനിമാന്‍ അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എന്‍.വി ശ്രീജിനി അധ്യക്ഷയാകും.

അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളില്‍ ജൂനിയര്‍ റസിഡന്റ് /ട്യൂട്ടര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസിനൊപ്പം ടി.സി.എം.സി രജിസ്‌ട്രേഷന്‍ യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും
സഹിതം ഏപ്രില്‍ 11 ന് രാവിലെ 11 മണിക്ക് പ്രിന്‍സിപ്പലിന്റെ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ gmckannur.edu.in വെബ്സൈറ്റില്‍ ലഭിക്കും.

അവധിക്കാല കോഴ്സ്

കണ്ണൂര്‍ ഗവ. ഐ ടി ഐയും ഐ എം സിയും സംയുക്തമായി നടത്തുന്ന അവധിക്കാല ട്രെയിനിങ്ങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് മാസത്തെ എന്‍ജിനീയറിങ്ങ് ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍ ഡിസൈനിങ് കോഴ്സിലേക്കും ഒന്നര മാസ ത്രീഡി മോഡലിംഗ് ആന്‍ഡ് ത്രീ ഡി പ്രിന്റിങ്ങ് കോഴ്സിലേക്കും ഏപ്രില്‍ 23 വരെ അപേക്ഷിക്കാം. എസ് എസ് എല്‍ സിയാണ് അപേക്ഷിക്കാനുള്ള കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത.  ഫോണ്‍: 9447311257

സൗജന്യ പരിശീലനം

ജില്ലയിലെ സൗജന്യ സ്വയം തൊഴില്‍ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 45 ദിവസത്തെ സൗജന്യ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ അവസാന വാരം ആരംഭിക്കുന്ന പ്രാക്ടിക്കല്‍ അധിഷ്ഠിത പരിശീലനത്തിലേക്ക് 18 നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 25 . ഫോണ്‍: 0460-2226573

ഐ.എച്ച്.ആര്‍.ഡി സെമസ്റ്റര്‍ പരീക്ഷ

ഐ.എച്ച്.ആര്‍.ഡി. നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഒന്ന്, രണ്ട് സെമസ്റ്റര്‍), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക് ആന്റ് സെക്യൂരിറ്റി (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ ഡാറ്റാ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഒന്ന്, രണ്ട് സെമസ്റ്റര്‍), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, 2018 ലൈബ്രറി സയന്‍സ് സപ്ലിമെന്ററി, 2020, 2024 സ്‌കീം എന്നീ കോഴ്സുകളുടെ റഗുലര്‍ /സപ്ലിമെന്ററി പരീക്ഷകള്‍  ജൂണില്‍ നടക്കും. വിദ്യാര്‍ഥികള്‍ക്ക് പഠിക്കുന്ന/ പഠിച്ചിരുന്ന സെന്ററുകളില്‍ ഏപ്രില്‍ 21 വരെ പിഴ കൂടാതെയും, ഏപ്രില്‍ 28 വരെ 100 രൂപ പിഴയോടുകൂടിയും രജിസ്റ്റര്‍ ചെയ്യാം. പരീക്ഷാ ടൈം ടേബിള്‍ മെയ് മൂന്നാം വാരം പ്രസിദ്ധീകരിക്കും. അപേക്ഷാഫോമും വിശദവിവരങ്ങളും www.ihrd.ac.in ല്‍ ലഭിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign