ദ്വിദിന സൗജന്യ പരിശീലനം: രജിസ്ട്രേഷൻ ആരംഭിച്ചു
അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്ക്, പാലയാട് നെട്ടൂർ ടെക്‌നിക്കൽ ട്രെയിനിംഗ് ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഐ ഒ ടി, റോബോട്ടിക്‌സ്, ബേസിക്‌സ് ഓഫ് ഇലക്ട്രിസിറ്റി, ബേസിക്‌സ് ഓഫ് ഇലക്ട്രോണിക്‌സ്, സി എ ഡി / സി എ എം എന്നീ വിഷയങ്ങളിൽ ദ്വിദിന പരിശീലന പരിപാടി നടത്തുന്നു. ഏപ്രിൽ 15 മുതൽ മേയ് 30 വരെ വിവിധ ഘട്ടങ്ങളിലായാണ് പരിപാടി. എസ് എസ് എൽ സി, പ്ലസ് ടു, ഐ ടി ഐ, വി എച്ച് എസ് സി പാസായവർക്കും ഫലം കാത്തിരിക്കുന്നവർക്കും പരിശീലനത്തിൽ പങ്കെടുക്കാം. 9846514781, 9495999712 നമ്പറുകളിൽ രജിസ്റ്റർ ചെയ്യാം.

ടൈപ്പിസ്റ്റ് നിയമനം
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് തസ്തികയിലേക്ക് ഭിന്നശേഷിക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി/തത്തുല്യമോ കെജിടിഇ മലയാളം, ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസ്സിംഗ് എന്നിവയിൽ ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റോ തത്തുല്യമായ യോഗ്യതയോ ഉള്ളവർക്ക് അപേക്ഷിക്കാം. 18 നും 41 നും ഇടയിൽ പ്രായമുളള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃതമായ വയസ്സിളവ് ബാധകമാണ്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ മെയ് ഏഴിനകം പേര് രജിസ്റ്റർ ചെയ്യണം.
ട്രാക്ടർ ഡ്രൈവർ നിയമനം
ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് ll തസ്തികയിൽ എസ് ടി വിഭാഗക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. കേരള കാർഷിക സർവകലാശാലാ അഗ്രികൾച്ചറൽ ആന്റ് റൂറൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമയുള്ളവർക്ക് അപേക്ഷിക്കാം. ഇവരുടെ അഭാവത്തിൽ ഐ ടി ഐയിൽ നിന്നും ട്രാക്ടർ മെക്കാനിക്ക്, മോട്ടോർ വെഹിക്കിൾ മെക്കാനിക്ക്, ഡീസൽ മെക്കാനിക്, ഫിറ്റർ ll ട്രേഡുകളിലൊന്നിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്, ഒരു വർഷത്തിൽ കുറയാത്ത പ്രായോഗിക പരിചയം, സാധുവായ എൽ എം വി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവരെ പരിഗണിക്കും. 19 വയസ്സ് മുതൽ 2024 ജനുവരി ഒന്നിന് 41 കവിയാത്തവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് അഞ്ചിനകം പേര് രജിസ്റ്റർ ചെയ്യണം.
ആഡംബര ക്രൂയിസ് യാത്ര
കെ എസ് ആർ ടി സി ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 19 ന് നടത്തുന്ന ആഡംബര ക്രൂയ്സ് പാക്കേജിൽ സീറ്റ് ഒഴിവുണ്ട്. ഡിജെ മ്യൂസിക് പ്രോഗ്രാം, ഫോർ സ്റ്റാർ കാറ്റഗറി ബുഫെ ഡിന്നർ, പ്ലേ തിയേറ്റർ എന്നിവയടങ്ങുന്നതാണ് പാക്കേജ്. ഫോൺ: 9497007857, 9895859721
ടെണ്ടർ ക്ഷണിച്ചു
തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് സ്‌കിൽ ഡെവലപ്മെന്റ് സെന്ററിലെ സർവീസ് ആന്റ് മെയ്ന്റെനൻസ് ടെക്നീഷ്യൻ, ഫാം മെഷിനറി, ഡ്രോൺ ടെക്നീഷ്യൻ, സർവീസ് ടെക്നീഷ്യൻ കോഴ്സുകളിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് ആറ് രാവിലെ 10.30 നകം പ്രിൻസിപ്പൽ, ടാഗോർ വിദ്യാനികേതൻ ജി വി എച്ച് എസ് എസ് തളിപ്പറമ്പ്, കണ്ണൂർ – 670141 എന്ന വിലാസത്തിൽ എത്തിക്കണം. ഫോൺ: 0460 2202120
ലേലം
കണ്ണൂർ കുടുംബ കോടതിയുടെ വാറണ്ട് പ്രകാരം ശ്രീകണ്ഠാപുരം വില്ലേജ്, കോട്ടൂർ ദേശം റീ സർവെ നമ്പർ 8/106 ൽപ്പെട്ട 0.0202 ഹെക്ടർ വസ്തു മെയ് 13 രാവിലെ 11.30 ന് ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസിൽ ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ തളിപ്പറമ്പ് താലൂക്ക് ഓഫീസിൽ നിന്നോ ശ്രീകണ്ഠാപുരം വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും.
