Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഗോത്രവര്‍ഗ മേഖലകളില്‍ സന്ദര്‍ശനം നടത്തും

ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം 2013 ന്റെ കാര്യക്ഷമമായ നടത്തിപ്പ് വിലയിരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ ഏപ്രില്‍ 23,24,25 തീയതികളില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ ഗോത്രമേഖലകളില്‍ സന്ദര്‍ശനം നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ.ജിനു സക്കറിയ ഉമ്മന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് സന്ദര്‍ശനം നടത്തുക. ഏപ്രില്‍ 23 ന് ആറളം ഫാം, 24 ന് ഉച്ചയ്ക്ക് ശേഷം കണ്ണവം ഫോറസ്റ്റ് റേഞ്ചിലെ പന്നിയോട് ഗോത്രവര്‍ഗ മേഖല, 25 ന് ജില്ലയിലെ വിവിധ മേഖലകള്‍ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.

മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ് പദ്ധതി

സംസ്ഥാന മത്സ്യഫെഡിന്റെ 2025 – 26 വര്‍ഷത്തെ മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയുടെ 10 ലക്ഷം രൂപ പരിരക്ഷയുള്ള സ്‌കീമില്‍ ഏപ്രില്‍ 30 നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം. മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതാത് സംഘങ്ങള്‍ മുഖേന അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളിലോ 9526041270, 9526041123, 0497 2731257 നമ്പറുകളിലോ ബന്ധപ്പെടാം.

നഴ്‌സിങ്ങ് ഓഫീസര്‍ അഭിമുഖം 30 ന്

ജില്ലാ ആശുപത്രിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക് നഴ്‌സിങ്ങ് ഓഫീസറെ നിയമിക്കുന്നു. ബിഎസ് സി നഴ്‌സിങ്ങ് /ജനറല്‍ നഴ്‌സിങ്ങ് യോഗ്യതയോടൊപ്പം പ്രവൃത്തി പരിചയം, കേരള നഴ്‌സിങ്ങ് കൗണ്‍സില്‍ അംഗീകാരം എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 30 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: dmhpkannur@gmail.com, ഫോണ്‍: 04972734343

കേസുകള്‍ മാറ്റിവെച്ചു

തലശ്ശേരി എസ് ഡി എം കോടതിയില്‍ ഏപ്രില്‍ 23 ന് നടക്കാനിരുന്ന എംസി കേസുകള്‍ മെയ് അഞ്ചിലേക്കും ഏപ്രില്‍ 30 ലെ കേസുകള്‍ മെയ് ഏഴിലേക്കും മാറ്റിയതായി തലശ്ശേരി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് അറിയിച്ചു. കേസുകള്‍ രാവിലെ 11 മണിക്ക് പരിഗണിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign