Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ആനുകൂല്യങ്ങള്‍ക്ക് സോഫ്റ്റ് വെയറില്‍ പേര് ചേര്‍ക്കണം

കേരള കര്‍ഷക തൊഴിലാളി ബോര്‍ഡില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ തടസ്സം കൂടാതെ ലഭ്യമാക്കുന്നതിനും അംശാദായ അടവ് സുഗമമാക്കുന്നതിനും അംഗങ്ങളുടെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, ഫോണ്‍ നമ്പര്‍ എന്നീ വിവരങ്ങള്‍ ബോര്‍ഡിന്റെ സോഫ്റ്റ് വെയറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. അല്ലാത്തവര്‍ ക്ഷേമനിധി പാസ്ബുക്കിന്റെ കോപ്പി, ഉപയോഗത്തിലുള്ള ബാങ്ക് പാസ്ബുക്ക് കോപ്പി, ജനനതീയതി തെളിയിക്കുന്നതിനുളള രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ പതിച്ച ക്ഷേമനിധി പാസ്ബുക്ക് എന്നിവ സഹിതം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. 2020 ജനുവരി ഒന്നിന് ശേഷം അംഗത്വം എടുത്തവരില്‍ വിവാഹം, പ്രസവം, ചികിത്സ, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും രേഖകള്‍ നല്‍കേണ്ടതില്ല. ഫോണ്‍: 0497 2712549

ടെണ്ടര്‍ ക്ഷണിച്ചു

കണ്ണൂര്‍ ജില്ലാപഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഓണക്കാലത്തേക്ക് ചെണ്ടുമല്ലി പൂക്കളുടെ വിതരണം ലക്ഷ്യമിട്ട് 1,50,000 ഹൈബ്രിഡ് ചെണ്ടുമല്ലി വിത്തുകള്‍ വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടര്‍ ക്ഷണിച്ചു. മുദ്ര വെച്ച ടെണ്ടറുകള്‍ ഫാം സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ മെയ് എട്ടിന് രാവിലെ 11 നകം ലഭിക്കണം. ഇ മെയില്‍: kannurdaf@gmail.com, ഫോണ്‍: 0460-2203154

ക്വട്ടേഷന്‍ ക്ഷണിച്ചു

കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് ജില്ലാ യൂണിറ്റിന്റെ ഔദ്യോഗിക ആവശ്യത്തിനായി (ഡ്രൈവറടക്കം) 1200 സി സി 7 സീറ്റര്‍ വാഹനം (2022 മുതലുള്ള മോഡല്‍) വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ മെയ് 15നകം കെ എസ് ഡബ്ല്യു എം പി പ്രോജക്ട് ഡയറക്ടറുടെ ജില്ലാ ഓഫീസില്‍ ലഭിക്കണം. ഇ മെയില്‍: dpmukswmpkannur@gmail.com ഫോണ്‍: 9947125079, 9447024236

ലേലം

തിരൂര്‍ കുടുംബകോടതിയുടെ വാറണ്ടുപ്രകാരം ഇരിട്ടി താലൂക്ക്, വയത്തൂര്‍ അംശം ദേശത്ത് റീ സര്‍വെ നമ്പര്‍ 28/13692 ല്‍പ്പെട്ട 0.0202 ഹെക്ടര്‍ വസ്തുവിന്റെയും അതില്‍ ഉള്‍പ്പെട്ട ഭവനത്തിന്റെയും ഭാഗിക്കാത്ത നേര്‍പകുതി അവകാശം ഏപ്രില്‍ 30 ന് രാവിലെ 11 ന് വയത്തൂര്‍ വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ഇരിട്ടി താലൂക്ക് ഓഫീസില്‍ നിന്നോ വയത്തൂര്‍ വില്ലേജ് ഓഫീസില്‍ നിന്നോ ലഭിക്കും.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign