Home kannur News കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

കണ്ണൂർ സർവ്വകലാശാല അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ അഡ്മിഷൻ/ പരീക്ഷാഫലം/ ടൈംടേബിൾ

by Sayana k
0 comments

കണ്ണൂർ സർവ്വകലാശാലയിൽ  അദ്ധ്യാപക തസ്തികയിൽ നേരിട്ടുള്ള  നിയമനത്തിന് അപേക്ഷ – അവസാന തീയതി ദിർഘിപ്പിച്ചു 

    കണ്ണൂർ സർവ്വകലാശാലയുടെ മാനേജ്‌മെന്റ് സ്റ്റഡീസ്  പഠന വകുപ്പിലെ  അധ്യാപക  തസ്തികകളിൽ   നേരിട്ടുള്ള  നിയമനത്തിന് 08.04.2025 തീയതിയിലെ വിഞ്ജാപനം പ്രകാരം ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 12.05.2025 വരെ ദീർഘിപ്പിച്ചിട്ടുണ്ട് .

അപേക്ഷയുടെ ഹാർഡ്‌കോപ്പി 19.05.2025. 5.00 pm (IST) നകം സർവ്വകലാശാലയിൽ ലഭിച്ചിരിക്കേണ്ടതാണ്.

വിശദ വിവരങ്ങൾ www.kannuruniversity.ac.in എന്ന സർവ്വകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷകൾ പുനഃ ക്രമീകരിച്ചു

സാങ്കേതിക തകരാറിനെ തുടർന്ന്  മാറ്റിവെച്ച,  ചുവടെ ചേർത്ത പ്രകാരമുള്ള കോഡ് ഉള്ള  9 വിഷയങ്ങളുടെ  (14 കോഴ്സ്)  പരീക്ഷകൾ 2025 മെയ് 5-ന് (തിങ്കളാഴ്ച) നടത്തപ്പെടുന്നതാണ്.പരീക്ഷാ കേന്ദ്രത്തിലും സമയക്രമത്തിലും മാറ്റമില്ല

·        KU2MDCARB103

·        KU2MDCARB104

·        KU2MDCARS105

·        KU2MDCARS106

·        KU2MDCELE117

·        KU2MDCFHI102

·        KU2MDCHIS104

·        KU2MDCHIS106

·        KU2MDCMAL102

·        KU2MDCTTM104

·        KU2MDCURD102

·        KU2MDCECO104/DEC104

·        KU2MDCURD103

·        KU2MDCFTY102

  പുനർ മൂല്യ നിർണ്ണയ ഫലം 

അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം എസ് സി  ഇൻ കമ്പ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ് (റെഗുലർ / സപ്ലിമെന്ററി /ഇംപ്രൂവ്മെന്റ് )  ഒക്ടോബർ 2024 പരീക്ഷകളുടെ പുനർ മൂല്യ നിർണ്ണയ ഫലം  സർവ്വകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

നോമിനൽ റോൾ, ഹാൾടിക്കറ്റ്

സർവകലാശാലയുടെ കൊമേഴ്‌സ് & ബിസിനസ്സ് സ്റ്റഡീസ്  പഠനവകുപ്പിലെ നാലാം  സെമസ്റ്റർ എം. കോം. (ഫൈവ് ഇയർ ഇന്റഗ്രേറ്റഡ്) ഡിഗ്രി    (സി. ബി. സി.എസ്. എസ്.) റെഗുലർ (2023 അഡ്മിഷൻ / 2023 സിലബസ്), സപ്ലിമെന്ററി & ഇമ്പ്രൂവ്മെന്റ് (2022 അഡ്മിഷൻ / 2022 സിലബസ്), മെയ് 2025   പരീക്ഷകളുടെ  നോമിനൽ റോൾ, ഹാൾടിക്കറ്റ് എന്നിവ  സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.                     

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign