Home kannur News വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

വിവിധ മേഖലകളില്‍ അറിയിപ്പ്/ സീറ്റ് ഒഴിവ്/ അഭിമുഖം/ അപേക്ഷ/ നിയമനം/ ലേലം/ ക്വട്ടേഷന്‍

by Sayana k
0 comments

ടെണ്ടർ ക്ഷണിച്ചു

കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ ജില്ലാ കൃഷിത്തോട്ടത്തിലെ വിളകൾക്കായി 30 ടൺ ചാണകപ്പൊടി വിതരണം ചെയ്യുന്നതിന് മത്സരസ്വഭാവമുള്ള ടെണ്ടർ ക്ഷണിച്ചു. അപേക്ഷകൾ മെയ് 13 രാവിലെ 11 നകം ജില്ലാ കൃഷിത്തോട്ടം സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ലഭിക്കണം. ഇ മെയിൽ: kannurdaf@gmail.com ഫോൺ: 0460 2203154

ലേലം
മത്സ്യ കർഷക വികസന ഏജൻസിയുടെ അധീനതയിലുള്ള കെഎൽ 13 യു 7554 നമ്പർ ബൊലേറോ വാഹനം (2010 മോഡൽ) മെയ് 12 ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മാപ്പിളബേ ഫിഷറീസ് കോംപ്ലക്സിലുള്ള ഫിഷറീസ് ട്രെയിനിങ് സെന്ററിൽ ലേലം ചെയ്യും. ലേല തീയതി അവധി ദിവസമായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ഇതേ സ്ഥലത്ത് ഇതേ സമയത്ത് ലേലം നടക്കുമെന്ന് മത്സ്യ കർഷക വികസന ഏജൻസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

കർഷക സദസ്സ് മെയ് രണ്ടിന്

കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രാദേശിക കാർഷിക പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഹരിതകേരളം മിഷൻ, കണ്ണൂർ ടെക്നീഷ്യൻ ആൻഡ് ഫാർമേഴ്സ് കോ ഓഡിനേഷൻ സൊസൈറ്റി (ടാഫ് കോസ്) എന്നിവയുടെ സഹകരണത്തോടെ കർഷക സദസ്സ് സംഘടിപ്പിക്കും. മെയ് രണ്ടിന് രാവിലെ 10 മണിക്ക് കണ്ണപുരം സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. കാർഷിക വിദഗ്ധർ, കർഷകർ തുടങ്ങിയവർ പങ്കെടുക്കും.

ജില്ലാതല പ്രശ്നോത്തരി ചൊവ്വാഴ്ച

ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം ജില്ലാതല പ്രശ്നോത്തരി ഏപ്രിൽ 29 ന് രാവിലെ 9.30 ന് കണ്ണൂർ സിവിൽ സ്റ്റേഷനിലെ ഡിപിസി ഹാളിൽ നടക്കും. ബ്ലോക്ക് / നഗരസഭാതല പ്രശ്നോത്തരി മത്സരങ്ങളിലെ വിജയികളാണ് ജില്ലാതലത്തിൽ പങ്കെടുക്കുക. പ്രവർത്തനാധിഷ്ഠിത ഓപ്പൺ ആക്റ്റിവിറ്റിയിലെ പ്രകടനം കൂടി വിലയിരുത്തി നാല് കുട്ടികൾക്ക് മെയ് 16, 17, 18 തീയതികളിൽ അടിമാലി, മൂന്നാർ എന്നിവിടങ്ങളിൽ നടക്കുന്ന  സംസ്ഥാന പഠനോത്സവ ക്യാമ്പിൽ പങ്കെടുക്കാം.

പ്രചോദനം പദ്ധതി: അപേക്ഷ ക്ഷണിച്ചു

ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യവികസനം എന്നിവ നൽകുന്ന പ്രചോദനം പദ്ധതിയിലേക്ക് മാർഗരേഖ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജ്യർ എന്നിവ പ്രകാരം എംപാനൽ ചെയ്യുന്നതിന് അർഹരായ എൻജിഒ/എൽഎസ്ജിഐകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ പുറംകവറിൽ പ്രചോദനം പദ്ധതിയുടെ അപേക്ഷ എന്ന് രേഖപ്പെടുത്തി സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകൾ സഹിതം മെയ് 15 ന് വൈകുന്നേരം അഞ്ചിനകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭിക്കണം. ഫോൺ: www.sjd.kerala.gov.in ഫോൺ: 0497 2997811 8281999015

രണ്ടാം ഗഡു വിതരണം മെയ് രണ്ടിന്

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് അതിവർഷ ആനുകൂല്യം ഒന്നാം ഗഡു ലഭിച്ചവർക്കുള്ള അടുത്ത ഗഡു മെയ് രണ്ടിന് വെകുന്നേരം മൂന്ന് മണിക്ക് കണ്ണൂർ ടൗൺ ബേങ്ക് ഹാളിൽ ബോർഡ് ചെയർമാൻ എൻ.ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. ബോധവത്കരണ ക്ലാസും നടക്കും. ഇ മെയിൽ: ഫോൺ: 0497 2712549, 9497043320

കുളമ്പ് രോഗ നിയന്ത്രണ പദ്ധതി: ആറാം ഘട്ടം കുത്തിവെപ്പ് മെയ് രണ്ട് മുതൽ

ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ കന്നുകാലികൾക്കുള്ള ആറാം ഘട്ട കുളമ്പ് രോഗനിയന്ത്രണ പ്രതിരോധ കുത്തിവെപ്പ് മെയ് രണ്ട് മുതൽ ആരംഭിക്കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ രാവിലെ 11 ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. കെ രത്നകുമാരി നിർവഹിക്കും.
മെയ് രണ്ട് മുതൽ മെയ് 23 വരെ നടക്കുന്ന പരിപാടിയിൽ നാല് മാസത്തിൽ കൂടുതൽ പ്രായമുള്ള പശു/ എരുമകൾക്ക് വാക്്സിനേറ്റർമാർ വീടുകളിലെത്തി സൗജന്യ കുത്തിവെപ്പ് നടത്തും. കുത്തിവെപ്പിന് പാർശ്വഫലങ്ങൾ ഉണ്ടാകില്ല. കുളമ്പ് രോഗ നിയന്ത്രണ പദ്ധതി സംസ്ഥാനത്ത് നിയമപ്രകാരം നിർബന്ധമാക്കിയിട്ടുണ്ട്. ലൈസൻസുകൾ, വിവിധ സർക്കാർ ആനുകൂല്യങ്ങൾ എന്നിവ ലഭിക്കുന്നതിന് കുത്തിവെപ്പ് നിർബന്ധമാണ്. പ്രതിരോധ കുത്തിവെപ്പുകൊണ്ട് അപകടങ്ങൾ സംഭവിച്ചാലുള്ള നഷ്ടപരിഹാരം സർക്കാർ നൽകും. കുത്തിവെക്കാൻ അനുവദിക്കാത്ത കർഷകരുടെ വിവരങ്ങൾ മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർക്ക് റിപ്പോർട്ട് ചെയ്യും. ജില്ലാ കലക്ടറാണ് പദ്ധതിയുടെ ജില്ലാതല മോണിറ്ററിംഗ് യൂണിറ്റിന്റെ ചെയർമാൻ.
2030ന് മുൻപ് ഇന്ത്യയിൽ നിന്നും കുളമ്പ് രോഗം തുടച്ചുമാറ്റി, പാൽ, മാംസം എന്നിവയുടെ ഉത്പാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക, കയറ്റുമതി ശക്തമാക്കുക, കർഷകരുടെ വരുമാനം വർധിപ്പിക്കുക എന്നിവയാണ് ഈ ബൃഹത് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ ജില്ലാ ആശുപത്രിയിൽ ലേഡി ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബാച്ചിലർ ഓഫ് ഫിസിയോ തെറാപ്പി ബിരുദത്തോടൊപ്പം രണ്ടുവർഷ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർഥികൾ യോഗ്യത, മേൽവിലാസം തെളിയിക്കുന്ന അസ്സൽ രേഖകൾ, ബയോഡാറ്റ, തിരിച്ചറിയൽ രേഖ എന്നിവ സഹിതം മെയ് രണ്ടിന് രാവിലെ 10.30 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ മുൻപാകെ അഭിമുഖത്തിന് എത്തണം.

അപേക്ഷ ക്ഷണിച്ചു

കണ്ണൂർ നാഷണൽ ആയുഷ് മിഷൻ കീഴിലുള്ള വിവിധ ആയുർവേദ, ഹോമിയോ സ്ഥാപനങ്ങളിലെ ജിഎൻഎം നേഴ്സ്, മൾട്ടി പർപസ് ഹെൽത്ത് വർക്കർ, മൾട്ടി പർപസ് വർക്കർ, എംപിഡബ്ല്യു (പഞ്ചകർമ അസിസ്റ്റന്റ്), ആയുർവേദ തെറാപ്പിസ്റ്റ്, യോഗാ ഡെമോൺസ്ട്രേറ്റർ, ഫിസിയോ തെറാപ്പി അസിസ്റ്റന്റ് തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിച്ചു. ഉദ്യോഗാർഥികൾ പ്രായം, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ഓഫീസിൽ മെയ് ആറ് വൈകുന്നേരം അഞ്ചിനകം എത്തിക്കണം. അപേക്ഷാഫോറം http://www.nam.kerala.gov.in/careers വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0497 2944145

പച്ചമലയാളം കോഴ്‌സ്

സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന പച്ചമലയാളം അടിസ്ഥാന കോഴ്സിലേക്ക് മാർച്ച് 15 വരെ അപേക്ഷിക്കാം. തുടർ പഠനത്തിനും പിഎസ്സി ഉൾപ്പെടെയുള്ള നിയമനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ പ്രയോജനകരമാണ്. താൽപര്യമുള്ളവർക്ക് ജില്ലാ സാക്ഷരതാ മിഷനുമായോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന പ്രേരക്മാരുമായോ ബന്ധപ്പെടാം. ഫോൺ: 04972707699,9048105590

ടെണ്ടർ ക്ഷണിച്ചു

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസിൽ ആരംഭിക്കുന്ന സ്‌കിൽ ഡെവലപ്പ്മെന്റ് സെന്ററിലെ സർവീസ് ആന്റ് മെയിന്റനൻസ് ടെക്നീഷൻ ഫാം മെഷിനറി, ഡ്രോൺ ടെക്നീഷൻ, സർവീസ് ടെക്നീഷൻ കോഴ്‌സുകളിലേക്ക് ആവശ്യമായ ഗുണമേന്മയുള്ള ഫർണിച്ചറുകൾ വിതരണം ചെയ്യുന്നതിന് മുദ്ര വെച്ച മത്സര സ്വഭാവമുളള ടെണ്ടർ ക്ഷണിച്ചു.  മെയ് ആറ് രാവിലെ 10.30 വരെ അപേക്ഷിക്കാം. ഇ മെയിൽ: tagoreghss09@gmail.com ഫോൺ: ഫോൺ: 0460 2202120

അഭിമുഖം മാറ്റി

കണ്ണൂർ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ ഏപ്രിൽ 30 ന് നടത്താനിരുന്ന ഇന്റസ്ട്രിയൽ ട്രെയിനിങ്ങ് കൺസൾട്ടൻസി ആന്റ് സ്പോൺസേർഡ് റിസേർച്ച് അക്കൗണ്ട്സ് അസിസ്റ്റന്റ് അഭിമുഖം മെയ് അഞ്ചിന് രാവിലെ 10.30ലേക്ക് മാറ്റിയതായി പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 04972780226

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign