Home kannur News കുഞ്ഞിമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനം മെയ് 2 ന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും

കുഞ്ഞിമംഗലം പഞ്ചായത്ത് മിനി സ്റ്റേഡിയം ഉദ്ഘാടനം മെയ് 2 ന് മന്ത്രി വി അബ്ദുറഹിമാൻ നിർവഹിക്കും

by Sayana k
0 comments

കുഞ്ഞിമംഗലം മിനി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം മെയ് 2 ന് വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും.

പരിപാടി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിണ്ടന്റ് പ്രാർത്ഥന എ അധ്യക്ഷത വഹിച്ചു.

ഒരു പഞ്ചായത്തിൽ ഒരു കളികളം പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് എം എൽ എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും സംസ്ഥാന സർക്കാർ കായിക വകുപ്പ് മുഖേന അനുവദിച്ച 50 ലക്ഷവും ഉൾപ്പടെ ഒരു കോടി രൂപയാണ് അനുവദിച്ചത്.

കുഞ്ഞിമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ അധീനതയിലുള്ള ഒരു ഏക്കർ സ്ഥലത്താണ്
സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പടെ നടത്താൻ സാധിക്കുന്ന വിധത്തിൽ ഫ്ലൈഡ് ലൈറ്റിംഗ് സംവിധാനത്തോടെ പദ്ധതി നടപ്പിലാക്കുന്നത്. ഇതിനായി മൈതാനത്തെ ഉന്നത നിലവാരത്തിൽ ഉയർത്തുകയും, കാണികൾക്ക് ഫുട്ബോൾ മത്സരങ്ങൾ ഉൾപ്പടെ കാണുന്നതിനുള്ള സ്റ്റെപ്പ് ഗ്യാലറിയും, നാലു ഭാഗത്തും ഫെൻസിംഗ് സംവിധാനവും, ഡ്രൈയിനേജ്, റിട്ടെയിനിംഗ് വാൾ, ചുറ്റുമതിൽ, ഗേറ്റ്, ഫ്ളെഡ് ലൈറ്റ് ഉൾപ്പടെയുള്ള സംവിധാനങ്ങളാണ് ഒരുക്കുന്നത്.

സ്പോർട്സ് കേരള ഫൗണ്ടേഷൻ മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. സ്റ്റേഡിയത്തിന്റെ നവീകരണത്തോടെ കായിക രംഗത്ത് ഏറെ പ്രതീക്ഷകൾ നൽകാൻ സാധിക്കുന്ന തോടൊപ്പം ഏറെ കാലത്തെ കായികപ്രേമികളുടെ ചിരകാല സ്വപ്നമാണ് കുഞ്ഞിമംഗലത്തെ ഗ്രൗണ്ട്നവീകരണത്തോടെ സാധ്യമാകുന്നതെന്നും എം എൽ എ പറഞ്ഞു.

സംഘാടക സമിതി രൂപീകരണ യോഗത്തിൽ സെക്രട്ടറി എം ഉല്ലാസൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിണ്ടന്റ് എം.ശശീന്ദ്രൻ മുണ്ടയാട്ട്, മെമ്പർമാരായ കെ.ജിഷ ബേബി, കെ. ശോഭ, പി.കരുണാകരൻ മാസ്റ്റർ, ബ്ലോക്ക് മെമ്പർ എം.വി. ദീബു എന്നിവർ സംസാരിച്ചു.

ഗ്രൗണ്ട് നവീകരണത്തിന്റെ അവസാന ഘട്ട പ്രവൃത്തി എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തി.

സംഘാടകസമിതി ചെയർപേഴ്സണായി പ്രസിണ്ടന്റ് പ്രാർത്ഥന എ, കൺവീനറായി എം ഉല്ലാസൻ എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign