നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ, മഹാത്മാ ഗാന്ധി സർവ്വകലാശാലകൾ സംയുക്തമായി നടത്തുന്ന 2025-26 അധ്യയന വർഷത്തിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
എം.എസ്.സി.കെമിസ്ട്രി (നാനോ സയൻസ് ആന്റ് നാനോ ടെക്നോളജി), എം.എസ്.സി. ഫിസിക്സ് (നാനോസയൻസ് ആന്റ് നാനോ ടെക്നോളജി) എന്നീ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.
പ്രവേശനത്തിന് താൽപ്പര്യമുള്ള വിദ്യാർത്ഥികൾക്ക് കണ്ണൂർ സർവ്വകലാശാല വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രണ്ട് സർവ്വകലാശാലകളുടെയും വൈദഗ്ധ്യവും പഠന സൗകര്യങ്ങളും വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടും വിധം പ്രസ്തുത പ്രോഗ്രാമുകളുടെ സിലബസ് ക്രമീകരിച്ചിട്ടുള്ളതിനാൽ വിദ്യാർത്ഥികൾക്ക് കൂടുതൽ ജോലി സാധ്യതയും ഗവേഷണ സാധ്യതകളുമുണ്ട്.
കണ്ണൂർ സർവ്വകലാശാലയിലെ (സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്, പയ്യന്നൂർ) കെമിസ്ട്രി, ഫിസിക്സ് വിഭാഗവും മഹാത്മാഗാന്ധി സർവ്വകലാശാലയിലെ സ്കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്നോളജിയും സംക്തമായാണ് കോഴ്സുകൾ നടത്തുന്നത്.
കെമിസ്ട്രിയിലോ ഫിസിക്സിലോ ഉള്ള ബിരുദമോ അല്ലെങ്കിൽ ഓണേഴ്സ് ബിരുദമോ ആണ് ഈ കോഴ്സിൽ ചേരാനുള്ള അടിസ്ഥാന യോഗ്യത.
വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് (www.kannuruniversity.ac.in) 
എം. എഡ്. പ്രോഗ്രാം പ്രവേശനം
കണ്ണൂർ സർവ്വകലാശാലയുടെ ധർമ്മശാല, സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിൽ നടത്തുന്ന രണ്ടു വർഷ എം.എഡ്. പ്രോഗ്രാമിന് (2025 പ്രവേശനം) അപേക്ഷ ക്ഷണിച്ചു. കണ്ണൂർ സർവ്വകലാശാല അംഗീകരിച്ച ബി. എഡ്. അല്ലെങ്കിൽ തത്തുല്യ യോഗ്യതയ്ക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടിയവർക്കും കണ്ണൂർ സർവകലാശാല അംഗീകരിച്ച 4 വർഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചർ എഡ്യുക്കേഷൻ ഡിഗ്രി പ്രോഗ്രാം (B.El.Ed/B.Sc.Ed/B.A.Ed) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാവുന്നതാണ്. ടി പ്രോഗ്രാമിന്റെ യോഗ്യത പ്രോഗ്രാമുകളുടെ ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. എന്നാൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതിക്കകം മതിയായ യോഗ്യത നേടിയിരിക്കേണ്ടതാണ്
അപേക്ഷിക്കേണ്ട രീതി: സർവകലാശാലയുടെ അഡ്മിഷൻ വെബ്സൈറ്റിൽ (https://admission.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി : 20.06.2025. വിശദമായ പ്രോസ്പക്ടസ് സർവ്വകലാശാലാ വെബ് സൈറ്റിൽ (https://admission.
പുനർ മൂല്യനിർണ്ണയ ഫലം
ബി.കോം അഡിഷണൽ കോ ഓപ്പറേഷൻ (ഏപ്രിൽ 2024), സർവകലാശാലയുടെ വിവിധ പഠന വകുപ്പുകളിലെ ഒന്നാം സെമസ്റ്റർ പിജി ഡിഗ്രി (നവംബർ 2024), മൂന്നാം സെമസ്റ്റർ പിജി ഡിഗ്രി (നവംബർ 2024) എന്നീ പരീക്ഷകളുടെ പുനർ മൂല്യനിർണ്ണയ ഫലം പ്രസിദ്ധീകരിച്ചു
ടൈം ടേബിൾ
04.06.2025 ന് ആരംഭിക്കുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ എം ബി എ (റെഗുലർ / സപ്ലിമെന്ററി ) ഏപ്രിൽ 2025 പരീക്ഷയുടെ ടൈം ടേബിൾ സർവകലാശാല വെബ്സൈൽറ്റിൽ പ്രസിദ്ധീകരിച്ചു
പരീക്ഷാ രെജിസ്ട്രേഷൻ
2024-ൽ പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന വിവിധ ബിരുദ കോഴ്സുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾ , സ്റ്റുഡന്റ് രജിസ്ട്രേഷനും കോഴ്സ് സെലെക്ഷനും 2025 മെയ് 06 മുതൽ മെയ് 12 വരെ ഓൺലൈൻ വഴി നടത്തേണ്ടതാണ് .
09.06.2025 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദ (പ്രൈവറ്റ് രെജിസ്ട്രേഷൻ -2024 അഡ്മിഷൻ -റെഗുലർ ) നവംബർ 2024 പരീക്ഷകൾക്ക് 15.05.2025 മുതൽ 19.05.2025 വരെ പിഴയില്ലാതെയും 20.05.2025 വരെ പിഴയോടുകൂടിയും അപേക്ഷിക്കാവുന്നതാണ് . വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ് .
