Home News തട്ടിപ്പ്; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെ റിമാൻഡ് ചെയ്തു

തട്ടിപ്പ്; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെ റിമാൻഡ് ചെയ്തു

by Sayana k
0 comments

പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽദാസിനെ റിമാൻഡ് ചെയ്തു. തമിഴ്നാട് സ്വദേശിയിൽ നിന്നും 3 കോടിയോളം രൂപ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഇന്നലെയാണ് സുനിൽ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തത്.


റിസർവ് ബാങ്കിൽ നിന്നും മൂന്നു കോടിയിലധികം രൂപ ട്രസ്റ്റിലേക്ക് ലഭിക്കുമെന്നും, ഇതിനായി 3 കോടി രൂപ കെട്ടിവെക്കണം എന്നും ആവശ്യപ്പെട്ട് റിയൽ എസ്റ്റേറ്റ് വ്യാപാരിയെ കബളിപ്പിച്ചായിരുന്നു സുനിൽ ദാസ് തട്ടിപ്പ് നടത്തിയത്. റിസർവ് ബാങ്കിന്റേതെന്ന കത്ത് വ്യാപാരിയെ കാണിച്ചായിരുന്നു സുനിൽദാസ് പണം വാങ്ങിയത്. തുടർന്ന് ഏറെ നാളായിട്ടും പണം തിരികെ ലഭിക്കാതെയതോടെ വ്യാപാരി പൊലീസിൽ പരാതി നൽകി.ഇതേ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കോയമ്പത്തൂർ സിറ്റി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ മധുരയിൽ നിന്നാണ് സുനിൽദാസിനെ അറസ്റ്റ് ചെയ്തത്.

You may also like

Leave a Comment

About Us

We’re a media company. We promise to tell you what’s new in the parts of modern life that matter. Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Sed consequat, leo eget bibendum sodales, augue velit.

@2022 – All Right Reserved. Designed and Developed byu00a0PenciDesign